അഴിമതിക്കെതിരെയുള്ള നിലപാടില്‍ കടുകിട വീഴ്ചയില്ല; വര്‍ഗ്ഗീയതയ്ക്ക് ഒരിഞ്ചുപോലും വഴങ്ങില്ല: പിണറായി വിജയന്‍

സ്ത്രീ സുരക്ഷ സര്‍ക്കാാരിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്. 10000 പട്ടികജാതിക്കാര്‍ക്ക് വിവാഹധനസഹായം നല്‍കും. എന്നാല്‍ വര്‍ഗ്ഗീയതയ്ക്ക് ഒരിഞ്ച് പോലും വഴിങ്ങില്ലെന്നും പിണറായി ലേഖനത്തില്‍ സൂചിപ്പിക്കുന്നു.

അഴിമതിക്കെതിരെയുള്ള നിലപാടില്‍ കടുകിട വീഴ്ചയില്ല; വര്‍ഗ്ഗീയതയ്ക്ക് ഒരിഞ്ചുപോലും വഴങ്ങില്ല: പിണറായി വിജയന്‍

നൂറു ദിവസങ്ങളെന്ന കുറഞ്ഞ കാലയളവിനുള്ളില്‍ എല്‍ഡിഎഫ് സര്‍ക്കാരിന് മികച്ച പ്രകടനം കാഴ്ചവെയ്ക്കാന്‍ കഴിഞ്ഞുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അഴിമതിക്കെതിരെയുള്ള നിലപാടില്‍ കടുകിട വിട്ടുവീഴ്ചയില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് നല്‍കിയ കുറിപ്പിലാണ് സര്‍ക്കാരിന്റെ നൂറുദിവസത്തെപ്പറ്റിയുള്ള മുഖ്യമന്ത്രിയുടെ വിലയിരുത്തലുള്ളത്.

അഞ്ച് വര്‍ഷം കൊണ്ട് നവകേരളം സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി കേരളീയര്‍ക്ക് വാഗ്ദാനം നല്‍കുന്നുണ്ട്. പൊലീസിനും വിജിലന്‍സിനും പൂര്‍ണ്ണസ്വാതന്ത്ര്യം പുനസ്ഥാപിച്ചു, അഞ്ച് വര്‍ഷം കൊണ്ട് കേരളത്തെ മാലിന്യമുക്തമാക്കും, കേരളപ്പിറവി ദിനത്തില്‍ 100 ശതമാനം വീടുകളിലും ശുചിമുറി ഉറപ്പ് വരുത്തും,കണ്ണൂര്‍ വിമാനത്താവളം 2017 ഏപ്രിലില്‍ പ്രവര്‍ത്തുന ക്ഷമമാകും, 45 മീറ്റര്‍ വീതിയില്‍ അന്തര്‍ദേശീയ നിലവാരത്തില്‍ ദേശീയപാത നടപ്പാക്കും,എല്ലാ വീടുകളിലും വൈദ്യുതി എത്തിക്കും,4000 ത്തോളം പട്ടികജാതി കുടുംബങ്ങള്‍ക്ക് വീട് വെയ്ക്കാനുള്ള സ്ഥലം വാങ്ങാന്‍ തീരുമാനിച്ചിട്ടുണ്ട്- സര്‍ക്കാരിന്റെ മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ മുഖ്യമന്ത്രി അക്കമിട്ട് നിരത്തുന്നുണ്ട്.


സ്ത്രീ സുരക്ഷ സര്‍ക്കാാരിന്റെ പ്രധാനലക്ഷ്യങ്ങളില്‍ ഒന്നാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്. 10000 പട്ടികജാതിക്കാര്‍ക്ക് വിവാഹധനസഹായം നല്‍കും. എന്നാല്‍ വര്‍ഗ്ഗീയതയ്ക്ക് ഒരിഞ്ച് പോലും വഴിങ്ങില്ലെന്നും അദ്ദേഹം ലേഖനത്തില്‍ സൂചിപ്പിക്കുന്നു. പോലീസിലേയും,വിജിലന്‍സിന്റേയും ഉദ്യോഗസ്ഥര്‍ സത്യസന്ധമായി ജോലി ചെയ്യുന്നുവെന്ന് ജനങ്ങള്‍ക്ക്് ബോധ്യപ്പെട്ടിട്ടുള്ളതായും മുഖ്യമന്ത്രി അവകാശപ്പെടുന്നുണ്ട്. സമൂഹത്തിന്റെ സകലമേഖലകളിലും വികസനം നടപ്പാക്കി പുതിയൊരു കേരളം സൃഷ്ടിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നു.

അതേസമയം പിണറായിയുടേത് ദിശാബോധമില്ലാത്ത സര്‍ക്കാരാണെന്ന് പ്രതിപക്ഷം ആരോപിച്ചു. 100 ദിവസം പിന്നിട്ട് സര്‍ക്കാരിന് ദിശാബോധമില്ലെന്നും എകെജി സെന്റര്‍ സമാന്തരമായി പ്രവര്‍ത്തിക്കതുന്ന സെക്രട്ടറിയേറ്റ് ആയി മാറിയെന്നും കെപിസിസി അധ്യക്ഷന്‍ വിഎം സുധീരന്‍ അരോപിച്ചു. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ സമരവുമായി മുന്നോട്ട് പോകുമെന്നും സുധീരന്‍ പറഞ്ഞു.