കൊച്ചി നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ക്കു ദുരിതം; പൊട്ടിയ സ്ലാബുകള്‍ അപകടമുണ്ടാക്കുന്നു

ചിലയിടങ്ങളില്‍ ഫൂട്പാത്തുകള്‍ ഇല്ലാത്തതുമൂലം ആളുകള്‍ക്കു തിരക്കേറിയ റോഡിലൂടെ നടക്കേണ്ടി വരുന്നു. ഇതിനിടെയാണ് ഇടം വലം നോക്കാതെയുള്ള ഓവര്‍ ടേക്കിങ്ങുമായി വാഹനങ്ങള്‍ കടന്നുപോകുന്നത്

കൊച്ചി നഗരത്തില്‍ കാല്‍നട യാത്രക്കാര്‍ക്കു ദുരിതം; പൊട്ടിയ സ്ലാബുകള്‍ അപകടമുണ്ടാക്കുന്നു

കൊച്ചി: മെട്രോ റെയിലും ഫ്ലൈ ഓവറുകളുമായി കൊച്ചി നഗരം  പുരോഗതിയിലേക്ക് നീങ്ങുകയാണെങ്കിലും കാല്‍നട യാത്രക്കാര്‍ക്കു ഇപ്പോഴും ദുരിതമാണ്. നഗരത്തിലെ മിക്കയിടങ്ങളിലും ഫുട്പാത്തുകള്‍ പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. പാലാരിവട്ടം മുതല്‍ ഹൈക്കോടതി വരെയുള്ള ഭാഗങ്ങളില്‍ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ അപകടങ്ങള്‍ പതിവാകുന്നു.

14442700_1177914132267377_1724776159_n

14445450_1177914108934046_655456764_nഫുട്പാത്തിന്റെ സ്ലാബുകള്‍ പൊട്ടിപ്പൊളിഞ്ഞതിനാല്‍ അഴുക്കുചാലുകളില്‍ നിന്നും ഉണ്ടാകുന്ന ദുര്‍ഗന്ധം അസഹനീയമാണെന്ന് ജനങ്ങള്‍ പറയുന്നു.


'ഏറെ കാലമായി ഇതാണ് അവസ്ഥ. മഴയില്ലാത്തതിനാല്‍ ഇപ്പോള്‍ കുറച്ച് ആശ്വാസം ഉണ്ട്,'-പാലാരിവട്ടം നിവാസി സൂരജ് പറയുന്നു. 'പലരും തട്ടിതടഞ്ഞ് വീഴുന്നത് പതിവാണ്. പ്രായമായവര്‍ക്കൊക്കെയാണ് ഇത് ഏറ്റവും ബുദ്ധിമുട്ടുണ്ടാക്കുന്നത്.

14445797_1177914155600708_1965109874_n

മഴക്കാലം കഴിഞ്ഞതിനാല്‍ അറ്റകുറ്റപണികള്‍ നടക്കുമായിരിക്കും'- ഇടപ്പള്ളിയില്‍ പച്ചക്കറികട നടത്തുന്ന സന്തോഷ്‌ കുമാര്‍ പറയുന്നു. തിരക്കു കൂടുതലുള്ള കലൂരാണു തകര്‍ന്ന ഫുട്പാത്തുകള്‍ ഏറെ അപകടാവസ്ഥ സൃഷ്ടിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളില്‍ നിന്നും തെറിച്ചു നില്‍ക്കുന്ന കമ്പികളില്‍ തട്ടി വീഴുന്നവര്‍ ഏറെയാണ്. മഴക്കാലം കഴിഞ്ഞതിനാല്‍ അല്‍പമൊന്ന് ആശ്വാസമായെങ്കിലും സ്ലാബുകള്‍ പൊട്ടി ദുര്‍ഗന്ധം വമിക്കുന്നത് അസഹനീയമാകുകയാണ്.

Read More >>