കെ സുധാകരനെതിരെയുളള വാർത്ത വ്യാജ്യം : കെ എസ് ബ്രിഗേഡ്

കോണ്‍ഗ്രസിനെ നയിക്കാന്‍ ചങ്കൂറ്റമുള്ള നേതാവ് വരണമെന്നുള്ളത് പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ ആവശ്യമാണ്. സുധാകരനെ പോലെ തന്റേടമുള്ള നേതാക്കളുടെ അഭാവമാണ് പാര്‍ട്ടി നേരിടുന്ന വലിയ വെല്ലുവിളി

കെ സുധാകരനെതിരെയുളള വാർത്ത വ്യാജ്യം : കെ എസ് ബ്രിഗേഡ്

തങ്ങളുടെ സോഷ്യൽ മീഡിയാ കൂട്ടായ്മയ്ക്കു പിന്നിൽ കെ സുധാകരനാണ് എന്നതരത്തിൽ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത ശരിയല്ലെന്ന്  കെ എസ് ബ്രിഗേഡ്.

സുധാകരന്റെ ധീരതയും സത്യസന്ധതയും ബോധ്യമുളള ആഗോള കോൺഗ്രസ് പ്രവർത്തകരുടെയും അനുയായികളുടെയും നവമാധ്യമ കൂട്ടായ്മയാണ് കെ എസ് ബ്രിഗേഡ്. തീർത്തും സ്വതന്ത്രവും നിഷ്പക്ഷവുമായി നാടിന്റെ നന്മയ്ക്കു വേണ്ടി പ്രവർത്തിക്കുകയാണ് ഈ കൂട്ടായ്മയുടെ ലക്ഷ്യം.

കോൺഗ്രസിനെ നയിക്കാൻ ചങ്കൂറ്റവും തന്റേടവും ഉളള നേതാവ് വേണമെന്നുളളത് കോൺഗ്രസിനെ സ്നേഹിക്കുന്നവരും മതേതരത്വവും നാടിന്റെ സമാധാനവും ആഗ്രഹിക്കുന്നവരുടെ ആവശ്യവും ലക്ഷ്യവുമാണ്. സുധാകരനെപ്പോലെ തന്റേടമുളള നേതാക്കളുടെ അഭാവമാണ് കോൺഗ്രസ് നേരിടുന്ന വെല്ലുവിളി. ഇത് ഓരോ കോൺഗ്രസ് പ്രവർത്തകരുടെയും വികാരമാണ്. നവമാധ്യമമാണ് പുതിയ തലമുറയുടെ ആയുധം.


നവമാധ്യമത്തിലൂടെ കെ സുധാകരനെപ്പോലുളളവർക്ക് സ്വീകാര്യത വർദ്ധിക്കുന്നതിൽ വിഷമമുളളവരാണ് ഇത്തരം വാർത്തകൾക്കു പിന്നിലെന്നും കെ എസ് ബ്രിഗേഡ് ആരോപിച്ചു.

കെ സുധാകരനെ കെപിസിസി അധ്യക്ഷനാക്കണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നു എന്ന വാര്‍ത്ത നാരദ ന്യൂസ് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ചിരുന്നു. കെ എസ് ബ്രിഗേഡ് എന്ന എഫ്ബി പേജിലെ പോസ്റ്റുകളും ഫോട്ടോകളും ഉദ്ധരിച്ചായിരുന്നു വാര്‍ത്ത പ്രസിദ്ധീകരിച്ചത്.

'ബിജെപിയുടെ വര്‍ഗീയ ഫാസിസത്തിനും സിപിഐഎമ്മിന്റെ വര്‍ഗ ഫാസിസത്തിനും എതിരായി നില്‍ക്കാന്‍ കോണ്‍ഗ്രസിന് കരുത്തുറ്റ ഒരു നേതൃത്വം വേണമെന്ന്' സുധാകരന്‍ ആവശ്യപ്പെടുന്ന വീഡിയോ സഹിതമായിരുന്നു വാർത്ത.