കെ ബാബുവിനും മാണിക്കും ഉമ്മന്‍ചാണ്ടിയുടെ പിന്തുണ: രാഷ്ട്രീയ പകപോക്കലിനു വേണ്ടി ജനനേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നു

ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങള്‍ അറിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ മുന്‍പില്‍ വരട്ടെ. എന്നാല്‍ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങള്‍ ഒരു ഗവണ്മെന്റിനും ഭൂഷണമല്ലെന്നും ഉമ്മന്‍ചാണ്ടി കുറിക്കുന്നു.

കെ ബാബുവിനും മാണിക്കും ഉമ്മന്‍ചാണ്ടിയുടെ പിന്തുണ: രാഷ്ട്രീയ പകപോക്കലിനു വേണ്ടി ജനനേതാക്കളെ വ്യക്തിഹത്യ ചെയ്യുന്നു

കൊച്ചി: മുന്‍മന്ത്രി കെ ബാബുവിനും കെഎം മാണിക്കും ഉമ്മന്‍ചാണ്ടിയുടെ പിന്തുണ. രാഷ്ട്രീയ പകപോക്കലിന് വേണ്ടി ജനനേതാക്കളെ വ്യക്തിഹത്യ ചെയ്യാനുളള നീക്കങ്ങള്‍ നടക്കുന്നതായി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഫെയ്സ്ബുക്കിൽ പോസ്റ്റു ചെയ്ത  കുറിപ്പില്‍ ആരോപിക്കുന്നു. ഗവണ്മെന്റിന്റെ തീരുമാനങ്ങള്‍ മൂലം സാമ്പത്തിക നഷ്ടം സംഭവിച്ച ആളുകള്‍ പ്രതികാര മനോഭാവത്തോടെ ഉന്നയിക്കുന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുടെ പേരില്‍ പൊതു പ്രവര്‍ത്തകരെ അപമാനിക്കാനും അവഹേളിക്കാനും നടത്തുന്ന ശ്രമം രാഷ്ട്രീയ പ്രേരിതമാമാണെന്നും വിശ്വാസനീയമായ വിവരങ്ങളുടെ അടിസ്ഥാനത്തിലല്ലാതെ റെയ്ഡ് പോലെയുള്ള പകപോക്കല്‍ നടപടികള്‍ സ്വീകരിക്കുന്നത് ദുരുദ്ദേശപരമാണെന്നും ഉമ്മന്‍ചാണ്ടി ആരോപിക്കുന്നു.


ഇത്തരം നീക്കങ്ങള്‍ നല്‍കുന്നതു തെറ്റായ സന്ദേശവും കീഴ് വഴക്കവും ആയിരിക്കും.  ഏതു വിധത്തിലുള്ള അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. സത്യം ജനങ്ങള്‍ അറിയട്ടെ. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ നിയമത്തിന്റെ മുന്‍പില്‍ വരട്ടെ. എന്നാല്‍ രാഷ്ട്രീയ പകപോക്കലിന് ജനനേതാക്കളെ വ്യക്തിഹത്യ നടത്താനും തേജോവധം ചെയ്യാനുമുള്ള നീക്കങ്ങള്‍ ഒരു ഗവണ്മെന്റിനും ഭൂഷണമല്ലെന്നും ഉമ്മന്‍ചാണ്ടി കുറിക്കുന്നു.

കുറ്റപത്രം നല്‍കിയ കേസുകളില്‍ പോലും പൊതുപ്രവര്‍ത്തകരെ അപമാനിക്കാന്‍ റെയ്ഡ് പോലുളള സംഭവങ്ങള്‍ ഇതിനു മുന്‍പു നടന്നിട്ടില്ല. കഴിഞ്ഞ സർക്കാരിലെ മന്ത്രിമാരായിരുന്ന ശ്രീ കെ.എം മാണിയും, ശ്രീ കെ. ബാബുവിനും എതിരെ എഫ്.ഐ ആറില്‍ ഉന്നയിച്ച ആരോപണങ്ങള്‍ സംബന്ധിച്ചു വ്യക്തമായ മറുപടി അവര്‍ നല്‍കിയിട്ടുണ്ട്. അന്വേഷണത്തിലൂടെ നിരപരാധിത്വം തെളിയിക്കപ്പെട്ടിട്ടും കേട്ടുകേള്‍വിയില്ലാത്ത രീതിയില്‍ ശ്രീ കെ.എം മാണിയെ കുടുക്കാന്‍ വീണ്ടും ശ്രമിക്കുന്നതും, സാധാരണ ഗതിയില്‍ മൊഴിയിലൂടെ തന്നെ ബോധ്യമാകുന്ന കാര്യങ്ങളുടെ പേരില്‍ റെയ്ഡ് നടത്തി ശ്രീ കെ ബാബുവിനെ അപമാനിക്കാന്‍ ശ്രമിക്കുന്നതും ,സര്‍ക്കാരിനു തന്നെ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും ഉമ്മന്‍ചാണ്ടി നല്‍കുന്നുണ്ട്.  രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള സര്‍ക്കാരിന്റെ ഈ നീക്കത്തെ നിയമപരമായി നേരിടുമെന്നും ഉമ്മൻചാണ്ടി പറയുന്നു.ബാബുവിന്റെ തൃപ്പൂണിത്തുറയിലെ വീടിനു പുറമെ പാലാരിവട്ടത്തും തൊടുപുഴയിലുമുള്ള പെണ്‍മക്കളുടെ വീടുകളിലും കഴിഞ്ഞ ദിവസം വിജിലൻസ് റെയ്ഡ് നടത്തിയിരുന്നു.  ബാബുവിന്റെ ബിനാമികളെന്നും കരുതുന്ന തൃപ്പൂണിത്തുറ സ്വദേശികളായ മോഹനന്‍, ബാബുറാം എന്നിവരുടെ വീട്ടിലും വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. കെ ബാബുവിനേയും മറ്റു രണ്ട് പേരെയും പ്രതികളാക്കി അനധികൃത സ്വത്ത് സമ്പാദനത്തിന് മുവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചതിനു തൊട്ടു പിറ്റേന്നായിരുന്നു റെയ്ഡ്

Read More >>