ന്യൂയോര്‍ക്ക് ബോംബ് സ്ഫോടനം; ഒരാള്‍ അറസ്റ്റില്‍

പോലീസ് ഇയാളെ പിടികൂടാന്‍ സഹായിക്കുന്ന വിവരങ്ങള്‍ ആവശ്യപ്പെട്ട് ജനങ്ങള്‍ക്ക് മൊബൈല്‍ ഫോണ്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു.

ന്യൂയോര്‍ക്ക് ബോംബ് സ്ഫോടനം; ഒരാള്‍ അറസ്റ്റില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടണില്‍ ശനിയാഴ്ച്ചയുണ്ടായ ബോംബ് സ്ഫോടനുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് അറസ്റ്റ്ചെയ്തു. അഫ്ഘാനിസ്ഥാനില്‍ ജനിച്ച യുഎസ് പൗരനായ അഹമ്മദ് ഖാന്‍ റഹാമി(28)യാണ് ന്യൂജഴ്സി തെരുവില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലിനൊടുവില്‍ പിടിയിലായത്. പിടിയിലാകുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്പ് പോലീസ് ഇയാളെ കുറിച്ചുള്ള വിവരങ്ങള്‍ ജനങ്ങള്‍ക്ക് മൊബൈല്‍ വഴി അയച്ചിരുന്നു.


പൊട്ടിത്തെറിച്ച പ്രഷര്‍ കുക്കര്‍ ബോംബും, പൊട്ടാത്ത രീതിയില്‍ മറ്റൊരു ബോംബും പോലീസ് കണ്ടെത്തിയിരുന്നു. പിടിയിലായ റഹാമിയാണ് ആക്രമണത്തിന് പിന്നില്‍ എന്ന് പോലീസിന് വിവരം ലഭിച്ചിരുന്നതായി പോലീസും എഫ്ബിഐയും സംയുക്തമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ന്യൂജേഴ്സിയില് സീസൈഡ് പാര്‍ക്കില്‍ ഞായറാഴ്ച്ച നടന്ന പൈപ്പ് ബോംബ് സ്ഫോടനത്തിലും, എലിസബീത് ടൗണില്‍ നിന്നും പൊട്ടത്ത രീതിയില്‍ കണ്ടെടുത്ത സ്ഫോടക വസ്തുവുമായും ഇയാള്‍ക്ക് ബന്ധമുള്ളതായി പൊലീസിന് സംശയമുണ്ട്.


കൊലപാതകം, നിയമ വിരുദ്ധമായി ആയുധം കൈവശം വെക്കല്‍ തുടങ്ങിയ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ലിന്റണിലെ ഒരു വ്യവസായിയാണ് റഹാമിയെ കണ്ടതായി പോലീസിനെ അറിയിച്ചത്. സ്ഥലത്തെ ബാറിന് സമീപം ഇയാള്‍ ഉണ്ടെന്ന വിവരം ലഭിച്ചയുടനെ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ പോലീസിനു നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഒരു പേലീസുകാരന് വെടിയേറ്റെങ്കിലും ബുള്ളറ്റ് പ്രൂഫ് ധരിച്ചിരുന്നതിനാല്‍ അപകടമേല്‍ക്കാതെ രക്ഷപ്പെട്ടു.

Read More >>