ഓണാഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം

സംസ്ഥാനത്തെ ഓണം വാരാഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം.മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉത്ഘാടനം നിര്‍വഹിച്ചു.

ഓണാഘോഷങ്ങള്‍ക്ക് വര്‍ണ്ണാഭമായ തുടക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ച കാലം നീണ്ടു നില്‍ക്കുന്ന ഓണം വാരാഘോഷത്തിന് വര്‍ണ്ണാഭമായ തുടക്കം.

onam 3

തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിച്ചു.

onam 1

ഗാനഗന്ധര്‍വന്‍ കെജെ യേശുദാസ് മുഖ്യ അഥിതിയായി എത്തിയ ചടങ്ങില്‍ ഒട്ടനവധി വിശിഷ്ട വ്യക്തികള്‍ പങ്കെടുത്തു. ക്ഷണം വൈകിയെന്നാരോപ്പിച്ചു പ്രതിപക്ഷവും ബിജെപിയും ചടങ്ങില്‍നിന്നും വിട്ടുനിന്നു.


onam 2

തിരുവനന്തപുരം ജില്ലയിലെ 30 വേദികളിലായി ഏഴു ദിവസങ്ങളില്‍ വ്യത്യസ്തങ്ങളായ കലാപരിപാടികള്‍ നടക്കും. ട്രാന്‍സ്‌ജെന്റേര്‍സിന്റെ കലാപരിപാടിയും ഭിന്നശേഷിയുളളവരുടെ കലാപരിപാടികളും ഇത്തവണ ഒരുക്കിയിട്ടുണ്ട്.

onam 5

സെപ്തംബര് 18ന് വര്‍ണ്ണാഭമായ ഘോഷ യാത്രയോടെയാണ് ഓണാഘോഷത്തിന് സമാപനമാവുക.

onam 6

Read More >>