സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നിയന്ത്രിച്ച ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത് 2014 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍; ഉത്തരവിന്റെ പേരില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച ചെന്നിത്തല ഉള്‍പ�

പിണറായി വിജയന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണാഘോഷ പരിപാടികള്‍ക്കുളള നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ വന്‍ വിവാദമാണ് ഇയര്‍ന്നിരുന്നത്. അതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുമ്പുതന്നെ പ്രസ്തുത ഉത്തരവ് യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ചുവെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നിയന്ത്രിച്ച ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത് 2014 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍; ഉത്തരവിന്റെ പേരില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനമുന്നയിച്ച ചെന്നിത്തല ഉള്‍പ�

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനെ വിവാദങ്ങളില്‍ കൊണ്ടെത്തിച്ച സര്‍ക്കാര്‍ ഓഫീസുകളില്‍ ഓണാഘോഷം നിയന്ത്രിച്ച ഉത്തരവ് ആദ്യം പുറപ്പെടുവിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്ന് രേഖകള്‍. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന തരത്തില്‍ ഓണാഘോഷം നടത്തരുതെന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2014 ല്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷനും പുറപ്പടുവിച്ചിരുന്നതായി മാധ്യമം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

പിണറായി വിജയന്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ ഓണാഘോഷ പരിപാടികള്‍ക്കുളള നിയന്ത്രണം ഏര്‍പ്പെടുത്തിയതിനെതിരെ വന്‍ വിവാദമാണ് ഇയര്‍ന്നിരുന്നത്. അതിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവര്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ പിണറായി സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിനു മുമ്പുതന്നെ പ്രസ്തുത ഉത്തരവ് യുഡിഎഫ് സര്‍ക്കാര്‍ പുറപ്പെടുവിച്ചുവെന്നാണ് രേഖകളില്‍ നിന്നും വ്യക്തമാകുന്നത്.

സര്‍ക്കാര്‍ ഓഫിസുകളില്‍ പ്രവൃത്തി സമയങ്ങളില്‍ ജീവനക്കാര്‍ കേരളത്തിന്റെ ദേശീയ ഉത്സവമായ ഓണം, അതുപോലെയുളള മറ്റ് ആഘോഷങ്ങളും നടത്താറുണ്ട്. ഇത് ജീവനക്കാരുടെ ഇടയില്‍ പരസ്പര സഹകരണവും സ്നേഹവും ഊട്ടിയുറപ്പിക്കാന്‍ സഹായകരമാണ്. എന്നിരുന്നാലും ഇത്തരം ആഘോഷവേളകളില്‍ പലപ്പോഴും സര്‍ക്കാര്‍ ഓഫിസുകളില്‍ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രസ്തുത സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫിസുകളില്‍ അത്തരം ആഘോഷങ്ങള്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത തരത്തില്‍ നടത്തേണ്ടതാണെന്ന് കര്‍ശന നിര്‍ദേശം നല്‍കുന്നു.

-ഇതാണ് ഉത്തരവിലെ വാചകങ്ങള്‍.

എന്നാല്‍ ഇതെ ഉത്തരവ് ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഇറക്കിയപ്പോള്‍ വന്‍ വിവാദമുണ്ടാകുകയായിരുന്നു. സെപ്റ്റംബര്‍ 10 മുതല്‍ 16 വരെ തുടര്‍ച്ചയായി സര്‍ക്കാര്‍ ഓഫിസുകള്‍ക്ക് അവധി വരുന്ന സാഹചര്യത്തില്‍ പ്രവൃത്തി സമയത്ത് ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നത് ഒഴിവാക്കണമെന്നാണ് ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് ഇപ്പോള്‍ നല്‍കിയ ഉത്തരവിലുളളത്.

ഓണാഘോഷവുമായ ബന്ധപ്പെട്ട് തന്റെ വാക്കുകളെ വക്രീകരിക്കുകയാണ് ചെയ്തതെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ പ്രതികരിച്ച കഴിഞ്ഞ സര്‍ക്കാരിലെ ആഭ്യന്തരമന്ത്രിയും ഇപ്പോഴത്തെ പ്രതിപക്ഷ നേതാവുമായ രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ നിലപാടുകളാണ് ഈ തെളിവുകളുടെ അടിസ്ഥാനത്തില്‍ അപഹാസ്യമാകുന്നത്.