വാമനജയന്തി ആഘോഷിക്കുന്നവര്‍ അറിയാന്‍: വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ ആഘോഷിക്കുന്നത് വാമനജയന്തിയല്ല: തിരുവോണ സദ്യയുണ്ട് ആയിരങ്ങള്‍

സംസ്‌കാരങ്ങളേയും ചരിത്രത്തേയും മാറ്റിയെഴുതാനുള്ള സംഘപരിവാര്‍ ശ്രമങ്ങളില്‍ ഒടുവിലത്തേത് മാത്രമാണ് ഓണവിവാദവും, വാമനജയന്തിയുമൊക്കെ.ഓണത്തെ വാമനജയന്തി ആയി മാറ്റാനുള്ള ശ്രമം ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ കൊണ്ടൊന്നും സംഘ് സംഘടനകള്‍ അവസാനിപ്പിക്കുമെന്ന് കരുതാനാകില്ല. ഇവിടെ എറണാകുളം തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലേക്കൊന്നു വന്നാല്‍ എണ്‍പതും തൊണ്ണൂറുമൊക്കെ പിന്നിട്ട തലമുറ പറയും ഈ കേട്ട ഓണവും വാമനജയന്തിയും എന്താണെന്ന്?

വാമനജയന്തി ആഘോഷിക്കുന്നവര്‍ അറിയാന്‍: വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ ആഘോഷിക്കുന്നത് വാമനജയന്തിയല്ല: തിരുവോണ സദ്യയുണ്ട് ആയിരങ്ങള്‍

സംസ്‌കാരങ്ങളേയും ചരിത്രത്തേയും മാറ്റിയെഴുതാനുള്ള സംഘപരിവാര്‍ ശ്രമങ്ങളില്‍ ഒടുവിലത്തേതു മാത്രമാണ് ഓണവിവാദവും, വാമനജയന്തിയുമൊക്കെ. ഇവിടെ പ്രതിഷേധം ഉയര്‍ന്നെങ്കിലും കേരളം കേള്‍ക്കാത്ത വാമനജയന്തിയെ അവതരിപ്പിക്കുന്നതില്‍ തീവ്രഹിന്ദുസംഘടനകള്‍ വിജയിച്ചു. സാമ്രാജ്യത്വ ശക്തിയായ മഹാബലിയില്‍ നിന്നും നാടിനെ മോചിപ്പിച്ച സ്വാതന്ത്യസമര സേനാനിയാണ് വാമനന്‍ എന്ന ഹിന്ദു ഐക്യവേദി നേതാവ് ശശികലയുടെ പ്രസ്താവനയിലൂടെ തുടങ്ങിയ ആ പ്രചരണം ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ വരെ ഏറ്റെടുത്തു. ഓണത്തെ വാമനജയന്തി ആയി മാറ്റാനുള്ള ശ്രമം ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ കൊണ്ടൊന്നും സംഘ് സംഘടനകള്‍ അവസാനിപ്പിക്കുമെന്ന് കരുതാനാകില്ല. ഇവിടെ എറണാകുളം തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തിലേക്കൊന്നു വന്നാല്‍ എണ്‍പതും തൊണ്ണൂറുമൊക്കെ പിന്നിട്ട തലമുറ പറയും ഈ കേട്ട ഓണവും വാമനജയന്തിയും എന്തെന്ന്?


വാമനെനയും മഹാബലിയെയും ഒരു പോലെ വണങ്ങുന്ന ക്ഷേത്രമാണ് എറണാകുളത്തെ തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രം. ഇവിടെ ആഘോഷിക്കുന്നത് വാമനജയന്തിയല്ല തിരുവോണമാണ്. ഓണത്തിന്റെ പേരില്‍ വര്‍ഗ്ഗീയത വളര്‍ത്താനുളള ശ്രമത്തെ തള്ളിക്കളയണമെന്ന് നാട്ടുകാരും ക്ഷേത്രഭാരാവാഹികളും ഒരേ സ്വരത്തില്‍ പറയുന്നു. വാമനജയന്തി ആഷോഷമെന്നത് അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്ന് ക്ഷേത്രോപദേശക സമിതിയുടെ മുന്‍ പ്രസിഡന്റ് കെ. ജനാര്‍ദ്ദനന്‍ നായര്‍ നാരദ ന്യൂസിനോട് പറഞ്ഞു.

eb02d0fb-9c56-47d3-aadb-2230ff324254മലയാളിയുടെ ഓണസങ്കല്‍പ്പത്തിന്റെ ആത്മാവ് കുടിക്കൊള്ളുന്ന മണ്ണാണ് തൃക്കാരയിലേത്. വിഷ്ണുവിന്റെ അവതാരമായ വാമനന്റെ പാദം പതിഞ്ഞയിടം എന്ന അര്‍ത്ഥത്തിലാണ് പ്രദേശത്തിന് തൃക്കാല്‍ക്കര അഥവാ തൃക്കാക്കര എന്ന പേര് ലഭിച്ചത്. മഹാബലികര, വാമനക്ഷേത്രം എന്ന പേരിലും തൃക്കാക്കര അറിയപ്പെട്ടിരുന്നു. വൈഷ്ണവര്‍ വിശ്വസിക്കുന്ന 13 ദിവ്യദേശങ്ങളില്‍ ഒന്നാണ് തൃക്കാക്കര മഹാദേവ ക്ഷേത്രം.

പത്തര ഏക്കറോളം വ്യാപിച്ചു കിടക്കുന്ന ക്ഷേത്ര വളപ്പില്‍ രണ്ട് ക്ഷേത്രങ്ങളാണ് വാമനക്ഷേത്രവും മഹാദേവ ക്ഷേത്രവും. ശിവഭക്തനായ മഹാബലി ആരാധന നടത്തിയിരുന്ന സ്ഥലമാണ് തൃക്കാക്കര ശിവക്ഷേത്രമെന്നാണ് ഐതിഹ്യം. അറുപത്തിനാല് നാടുവാഴികള്‍ ചേര്‍ന്നാണ് ആദ്യകാലത്ത് ക്ഷേത്രത്തില്‍ ഓണാഘോഷം നടത്തിയിരുന്നത്. കോഴിക്കോട് സാമൂതിരിയടക്കമുള്ളവര്‍ ; ഓണാഘോഷത്തിന് നേരിട്ടെത്തിയിരുന്നു. ഇടപ്പള്ളി രാജാവിനായിരുന്നു പൂജാരിയുടെ ചുമതല. അക്കാലത്ത് ഓരോ മലയാളികുടുംബങ്ങളില്‍ നിന്നും ഒരംഗത്തെ ഓണാഘോഷത്തില്‍ പങ്കെടുക്കാന്‍ പറഞ്ഞയക്കുക പതിവു പോലുമുണ്ടായിരുന്നു.

ഓണം എന്ന സങ്കല്‍പ്പത്തിന്റെ അടിസ്ഥാനമായ വാമനമൂര്‍ത്തിയാണ് തൃക്കാക്കര ക്ഷേത്രത്തിലെ മുഖ്യപ്രതിഷ്ഠ. ജേതാവും പരാജിതനും ഒരേ പോലെ ആരാധിക്കപ്പെടുന്ന ഏക ക്ഷേത്രവും തൃക്കാക്കരയാണ്. തിരുവോണ സങ്കല്‍പ്പത്തെയും അനുഷ്ടാനങ്ങളെയും മുറകെ പിടിക്കുന്നതും വാമനൊപ്പം മഹാബലിക്ക് പ്രധാന്യം കൊടുക്കുന്നതുമാണ് ഈ ക്ഷേത്രത്തെ വ്യത്യസ്തമാക്കുന്നത്. തിരുവോണ നാളിലെ ഓണ സദ്യയാണ് മറ്റു പ്രത്യേകത. ജാതിയും മതവും മറന്ന് എല്ലാവര്‍ക്കും തിരുവോണ നാളില്‍ വിഭവ സമൃദ്ധമായ ഓണ സദ്യ വിളമ്പുന്നതും ഇവിടത്തെ ഏറ്റവും വലിയ പ്രത്യേകതയാണ്.

പതാളത്തിലേക്ക് ചവിട്ടി താഴ്ത്തുമ്പോള്‍ തൊഴുകൈയ്യോടെ നോക്കിയ മഹാബലിക്ക് വിശ്വരൂപ ദര്‍ശനം നല്‍കി അനുഗ്രഹിക്കുന്ന മട്ടിലുള്ളതാണ് ഇവിടത്തെ വാമനമൂര്‍ത്തിയുടെ പ്രതിഷ്ഠം. അത്തം മുതല്‍ പത്ത ദിവസമാണ് ക്ഷേത്രത്തിലെ ഉത്സവം. പത്ത് ദിവസം മുടങ്ങാതെ ക്ഷേത്രത്തില്‍ കുളിച്ചു തൊഴുന്നുവര്‍ക്ക് ഇഷ്ടകാര്യ സിദ്ധിയുണ്ടാകുമെന്നാണ് വിശ്വാസം. 5000 വര്‍ഷങ്ങള്‍ക്കു മുന്‍പ് പരശുരാമനാല്‍ ഈ ക്ഷേത്രം സൃഷ്ടിക്കപ്പെട്ടുവെന്നാണ് ഐതിഹ്യം. ക്ഷേത്രത്തില്‍ വാമനനും ശിവനുമാണ് പ്രധാന പ്രതിഷ്ഠകള്‍. ഇരുവരും കിഴക്കോട്ട് ദര്‍ശനമായി വാഴുന്നു. പാര്‍വ്വതി, ഗണപതി, അയ്യപ്പന്‍, സുബ്രഹ്മണ്യന്‍, ശ്രീകൃഷ്ണന്‍, നാഗദൈവങ്ങള്‍, ബ്രഹ്മരക്ഷസ്സ് എന്നിവരാണ് ഉപദേവതകള്‍.

tkk (3)ചിങ്ങമാസത്തിലെ അത്തത്തോടനുബന്ധിച്ച് കൊച്ചി രാജാവും കോഴിക്കോട് സാമുതിരിയും നടത്തിയിരുന്ന ആഘോഷമാണ് അത്തച്ചമയമാണ് ഇന്നുളള ആഘോഘങ്ങള്‍ക്കുളള നിദാനമെന്നാണ് സങ്കല്‍പ്പം. കുട ചൂടി നില്‍ക്കുന്ന ബ്രാഹ്മണ്യനല്ല ശംഖ് ചക്ര ഗദ പത്മത്തില്‍ ഗദയില്ലാത്ത വിശ്വരൂപമാണ് വാമനമൂര്‍ത്തി.

സൗമ്യനായ വൈഷ്ണവ ചൈത്യന്യമുളള ക്ഷേത്രമാണിതെന്ന് ക്ഷേത്ര ഭാരാവാഹികള്‍ പറയുന്നു. മഹാബലി ശിവഭക്തനായിരുന്നുവെന്നാണ് സങ്കല്‍പ്പം. അദ്ദേഹം ആരാധിച്ച സ്വയംഭൂവായ ശിവനാണ് ഇവിടെ പ്രതിഷ്ടിക്കപ്പെട്ടിരിക്കുന്നത് എന്നും വിശ്വസിക്കുന്നുണ്ട്.  പത്തു ദിവസമാണ് ഇവിടെ ഉത്സവം തിരുവോണത്തിന് ആറാട്ടാണ്. തൃക്കാക്കര ഓണം ആഘോഷിക്കാന്‍ സാധിക്കാത്തവരാണ് വീടുകളില്‍ പൂക്കളമിട്ട് ഓണം ആഘോഷിക്കുന്നതെന്നാണ് സങ്കല്‍പ്പം.

Read More >>