ഓണച്ചിത്രങ്ങള്‍ക്ക് വന്‍വരവേല്‍പ്പ്;ബോക്സോഫീസില്‍ കോടികളുടെ തിളക്കം

3. 84 കോടി രൂപയാണ് 'കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ് ലോ'യുടെ 6 ദിവസത്തെ ഗ്രോസ് കളക്ഷന്‍.

ഓണച്ചിത്രങ്ങള്‍ക്ക് വന്‍വരവേല്‍പ്പ്;ബോക്സോഫീസില്‍ കോടികളുടെ  തിളക്കം

ഈ ഓണക്കാലത്തും പതിവ് തെറ്റിക്കാതെ തീയേറ്ററുകളില്‍ കൂട്ടമായി മലയാളികള്‍ എത്തിയപ്പോള്‍ ബോക്സോഫീസില്‍ കോടികളുടെ തിളക്കവുമായി ഓണച്ചിത്രങ്ങള്‍ മുന്നേറുകയാണ്3. 84 കോടി രൂപയാണ് 'കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ് ലോ'യുടെ 6 ദിവസത്തെ ഗ്രോസ് കളക്ഷന്‍. ഏകദേശം 35 കോടിയോളം രൂപയാണ് കഴിഞ്ഞയാഴ്ച മാത്രം ഓണചിത്രങ്ങള്‍ എല്ലാം കൂടി കേരളത്തില്‍ നിന്ന് മാത്രം നേടിയത്.

ഇത്തവണ ഏറ്റവും വലിയ നേട്ടം ഉണ്ടാക്കിയിരിക്കുന്നത് മോഹന്‍ലാല്‍ - പ്രിയദര്‍ശന്‍ ടീമിന്‍റെ 'ഒപ്പം' ആണ്. ചിത്രം പ്രദര്‍ശനത്തിനെത്തി 7 ദിവസം കൊണ്ടു ബോക്സോഫീസില്‍ സമ്ബാദിച്ചത് 12.60 കോടിയാണ്. ചിത്രത്തിന്‍റെ 7 ദിവസത്തെ കൊച്ചി മള്‍ട്ടിപ്ലക്സുകളിലെ മാത്രം കളക്ഷന്‍ 63.60 ലക്ഷമാണ്. തിരുവനന്തപുരം കേന്ദ്രങ്ങളില്‍ നിന്ന് മാത്രം 60 ലക്ഷത്തിന് മുകളില്‍ കളക്ഷന്‍ ഉണ്ട്.


'മെമ്മറീസി'നു ശേഷം ജീത്തു ജോസഫും പൃഥ്വിരാജും ഒന്നിച്ച 'ഊഴം' സ്റ്റെഡി കളക്ഷനുമായാണ് മുന്നോട്ടു പോകുന്നത്. പ്രദര്‍ശനത്തിനെത്തി 7 ദിവസംകൊണ്ട് കൊച്ചിയിലെ മള്‍ട്ടിപ്ലക്സുകളില്‍ നിന്നു 46.98 ലക്ഷം നേടിയ ചിത്രത്തിന്‍റെ ആകെ ബോക്സോഫീസ് കളക്ഷന്‍ 6.96 കോടിയാണ്.

നെഗറ്റീവ് റിവ്യൂകള്‍ക്കിടയിലും ജനപ്രിയനായകന്‍ ദിലീപ് എന്ന ബ്രാന്‍ഡിന്റെ പിന്‍ബലത്തില്‍ 'വെല്‍കം ടു സെന്‍ട്രല്‍ ജയില്‍' പ്രദര്‍ശനത്തിനെത്തി 5 ദിവസംകൊണ്ടു നേടിയത് 4.73 കോടി ആണ്.

മലയാളത്തിലെ ഉദയ എന്ന നിര്‍മ്മാണ കമ്പനി തിരിച്ചുവരവ് ചിത്രമായ 'കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ് ലോ യ്ക്ക് വന്‍ ചിത്രങ്ങളുടെ കുത്തിയൊഴുക്കിനിടയില്‍ ആദ്യ ദിവസങ്ങളില്‍ തകര്‍ന്നിരുന്നുവെങ്കിലും  ചിത്രത്തെക്കുറിച്ചു നല്ല റിപ്പോര്‍ട്ടുകള്‍ വന്നതോടെ കളക്ഷനില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടായിട്ടുണ്ട്. 3. 84 കോടി രൂപയാണ് 'കൊച്ചൗവ്വ പൗലോ അയ്യപ്പാ കൊയ് ലോ'യുടെ 6 ദിവസത്തെ ഗ്രോസ് കളക്ഷന്‍.

ജൂഡ് ആന്‍റണിയുടെ 'ഒരു മുത്തശ്ശി ഗദയ്ക്ക്; റിലീസ് ദിവസം മാത്രം 40 ലക്ഷത്തോളം ഗ്രോസ് കളക്ഷന്‍ വന്നിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.