സമകാലിക കലയുടെ പുതുവഴികൾ; വഴിത്തിരിവുകൾ

ദൃശ്യ കലാ രംഗം ലോക മാസകലം ഒരു വഴിത്തിരിവിൽ ആണ്. സയൻസും, നരവംശ ശാസ്ത്ര, സാമൂഹിക, ശരീര പഠനങ്ങളും കലയുടെ മറ്റു വഴികളായ നാടക, നടന രംഗങ്ങളുമെല്ലാം ഒന്നു ചേർന്നോ പരസ്പരം ബന്ധപെട്ടോ ആണ് ഇന്ന് പുതു പരീക്ഷണങ്ങളിൽ ഏർപെടുന്നത്. കലയ്ക്ക് മാത്രമായുള്ള ഒരു ' ശുദ്ധ' വാദത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു. സാജൻ മണി എഴുതുന്നു.

സമകാലിക കലയുടെ പുതുവഴികൾ; വഴിത്തിരിവുകൾ

സാജൻ മണി

ചിത്രം: ബാലിട്രോണിക് ഗോമസ്

“Traditionally, the human body, our body, not the stage, is our true site for creation and ‘materia prima’. It's our empty canvas, musical instrument and open book; our navigation chart and biographical map, the vessel for our ever- changing identities, the center piece  of the altar, so to speak.” 

- (page 78- Live art and Performance,  Guillermo Gómez-Peña,’ in defence of performance art- edited by Adrian Heathfield, Tate  Publishing, London, 2004)


ദൃശ്യ കലാ രംഗം ലോക മാസകലം  ഒരു വഴിത്തിരിവിൽ ആണ്. സയൻസും, നരവംശ ശാസ്ത്ര, സാമൂഹിക,  ശരീര പഠനങ്ങളും  കലയുടെ  മറ്റു വഴികളായ  നാടക, നടന രംഗങ്ങളുമെല്ലാം  ഒന്നു ചേർന്നോ പരസ്പരം ബന്ധപെട്ടോ  ആണ് ഇന്ന് പുതു പരീക്ഷണങ്ങളിൽ ഏർപെടുന്നത്. കലയ്ക്ക് മാത്രമായുള്ള ഒരു ' ശുദ്ധ' വാദത്തിന്റെ കാലം കഴിഞ്ഞിരിക്കുന്നു.

1981 സെപ്തംബർ 26 മുതൽ 1982 സെപ്തംബർ 26 വരെ ന്യൂയോർക്ക് നഗരത്തിന്റെ പുറം പ്രദേശങ്ങളിൽ മാത്രമായി ഒരാൾ ജീവിച്ചു. ഒരിക്കൽപ്പോലും അയാൾ കെട്ടിടങ്ങൾക്കുള്ളിലോ/ മറ്റേതെങ്കിലും രൂപത്തിൽ അഭയസ്ഥാനമായേക്കാവുന്ന കാറ്/ട്രെയിൻ/ബോട്ട്/ടെന്റ് തുടങ്ങി ഒന്നിലും അഭയം തേടിയില്ല.

outdoor-pieceനൂറ്റാണ്ടിലെ ഏറ്റവും തണുപ്പു നിറഞ്ഞ ശൈത്യകാലങ്ങളിലൊന്നിൽ ഉറങ്ങാനുള്ള ഒരു സ്ലീപ്പിങ്ങ് ബാഗും, നഗരത്തിന്റെ വിവിധയിടങ്ങളിൽ നേരത്തെ ഒളിപ്പിച്ച് വെച്ച കുറച്ച് പണവും, അത്യാവശ്യം വസ്ത്രങ്ങളും മാത്രമായി ഈ ഒരു വർഷം വീടില്ലാത്ത ഒരുവനായി/അഭയ സ്ഥാനമൊന്നുമില്ലാത്ത ഒരുവനായി തന്റെ ശരീരത്തിന്റെ സഹനശേഷിയെ തുറന്ന അനുഭവത്തിന് വിട്ട് കൊടുത്ത ആ മനുഷ്യൻ യഥാർത്ഥത്തിൽ തന്റെ സമയവും, ശരീരവും സ്ഥലവും ഉപയോഗിച്ചുള്ള ഒരു കലാപദ്ധതി നടപ്പാക്കുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ തായ് വാനിൽനിന്ന് അമേരിക്കയിൽ നിയമവിരുദ്ധമായി കുടിയേറിയ അഭയാർത്ഥി പെർഫോമൻസ് കലാകാരൻ തെയ്ഷിങ് ഷെയിനി
(Tehching Hsieh)
ന്റെ ‘One year Performance (1981-1982, Outdoor piece)’  ആയിരുന്നു അത്.

‘സമയം’ എന്ന മാധ്യമത്തെ മനുഷ്യനിലനിൽപ്പിനെ കുറി ച്ചുള്ള തന്റെ കലാന്വേഷണ മാധ്യമമായും പരീക്ഷണ ഇടവുമാക്കി തീർത്ത കലാകാരനാണ് ഷെയിങ്ങ് എന്ന് നിരീക്ഷിക്കപ്പെടുന്നു. നമ്മുടെ ശരീരം, സമയത്തിലൂടെ അത് നടത്തുന്ന സഞ്ചാരം അതിന്റെ സാധ്യതകൾ പരിമിതികൾ, ഒരു സമൂഹം എന്ന നിലയിൽ നമ്മുടെ പരിമിതികൾ ഇവയൊക്കെ അദ്ദേഹത്തിന്റെ അന്വേഷണങ്ങളിൽ ഉൾപ്പെടുന്നു.

Tehching-Hsiehമിക്കവാറും ഒരു വർഷമാണ് തെയ്ഷിങ്  ഷെയ്ങ് പെർഫോമൻസുകളുടെ ദൈർഘ്യം. 1978 മുതൽ 1979 വരെ വായനയോ ടിവി കാണലോ സംസാരമോ ഇല്ലാതെ ഒരു മരക്കൂടിനുള്ളിൽ സ്വയം ബന്ധനസ്ഥനായി ഒരു വർഷം! സുഹൃത്തും അഭിഭാഷകനുമായ റോബർട്ട് പ്രോജൻസ്‌കി ഒരു വർഷം ഈ കലാപ്രവർത്തനത്തിന് സാക്ഷിയായി. എല്ലാ ദിവസവും ഭക്ഷണം കൊടക്കാനും മാലിന്യം നീക്കം ചെയ്യാനും തെളിവുപോലെ ഒരു കൂടിനുള്ളിലെ ഷെയ്യുടെ ഫോട്ടോഗ്രാഫ് എല്ലാ ദിവസവും എടുക്കാനും റോബർട്ട് എത്തി. പിന്നീട് 1980-81 കാലയളവിൽ പൂർത്തികരിച്ച (ടൈം ക്ലോക്ക് പീസ്). പെർഫോമൻസ് കാലയളവിലെ ഓരോ മണിക്കൂറിലും അയാൾ ഒരു ടൈം ക്ലോക്ക് പഞ്ച് ചെയ്ത് കൊണ്ടിരുന്നു. ഈ പെർഫോമൻസിന്റെ ദൃശ്യകലാ തെളിവായ വീഡിയോ ഗൂഗൻ ഹൈം മ്യൂസിയത്തിൽ 2009ലും തുടർന്ന് 2010
ലിവർപൂൾ ബിനാലെയിലും
പ്രദർശിപ്പിച്ചു. 8627 മഗ് ഷോട്ട് ഫോട്ടോകൾ ആയിരുന്നു ഈ 12 മാസ പെർഫോമൻസിന്റെ തെളിവുകളായി അവശേഷിച്ചത്.Tehching Hsieh - One Year Performance 1980 – 1981 (Time Clock Piece)
from FACT on Vimeo.

82ലെ ഔ്ട്ടഡോർ പീസ് കഴിഞ്ഞ് 1983-84 കാലയളവിൽ ലിൻഡ മോൻണ്ടനോയൊപ്പം (Linda Montano) അദ്ദേഹം ചെയ്ത ‘Art / Life: One Year Performance 1983-1984 (Rope Piece’ അഥവാ ലിൻഡ എന്ന സ്ത്രീയേയും തന്നെയും ബന്ധിക്കുന്ന കയറുകൊണ്ട് അവർ ഒരു വർഷം ജീവിച്ചുതീർത്തു, പരസ്പരം  സ്പർശിക്കുക പോലും ചെയ്യാതെ!. പെർഫോമൻസിന്റെ അവസാനംവരെ പരസ്പരം സ്പർശിക്കാൻ അനുവദിക്കാത്ത ഒരു നിയമം ആയിരുന്നു ഈ പെർഫോമൻസിനെ അനുഷ്ഠാനമായി (Ritual) മാറ്റിയത്. 85 മുതൽ 86വരെ ഒരു കലാപ്രവർത്തിയും ചെയ്തില്ല എന്ന അനുഷ്ഠാന കല നടത്തിയ ഷെയ്, 1986 മുതൽ 1999 വരെയ യുള്ള  13 വർഷം കല ചെയ്യും പക്ഷേ മറ്റുള്ളവരെ കാണിക്കില്ല എന്ന കലയാണ് ചെയ്തത്. പെർഫോമൻസ്  ആർട്ടിന്റെ ‘കൾട്ട്’ (ഏറെ വിമർശനങ്ങൾ നേരിടുന്നുണ്ട് ഈ കൾട്ട്) സാക്ഷാ ൽ മറീന അമ്പ്രമോവിച്ച് തന്നെ ‘ മാസ്റ്റർ’ അഥവാ ‘സമയത്തിന്റെ മഹാനായ കലാകാരൻ ‘എന്ന് വിളിച്ച തെയ്ഷിങ് ഷെയെ കുറിച്ചാണ് ഇത്രനേരം നമ്മൾ സംസാരിച്ചത്. 2000ത്തിൽ  ഷെയ്  പൂർണമായി കലാ പ്രവർത്തനം നിർത്തുന്നതായി പ്രഖ്യാപിച്ചു.

rope-pieceപെർഫോമൻസുകൾ ആവർത്തിക്കാൻ സാധിക്കില്ല. അത് സമയത്തിലും കാലത്തിലും ശരീരംകൊണ്ട് നടത്തുന്ന കയ്യൊപ്പുകളാകുന്നു. പിന്നീട് നാം കാണുന്നതെല്ലാം അതിന്റെ തെളിവുകൾ മാത്രമാകുന്നു. സമയത്തെ പറ്റിയുള്ള കലാ അന്വേഷണങ്ങളുടെ ജീവിച്ചിരിക്കുന്ന ഏറ്റവും ശ്രദ്ധേയനായ കലാന്വേഷിയാണ് തെയ്ഷിങ് ഷെയ്.

പെർഫോമൻസ്

ജീവിതത്തിന്റെ സമസ്ത മേഖലകളിലും പെർഫോമൻസ് ഉണ്ട്. സമകാലിക ചിന്തയുടെയും പ്രയോഗത്തിന്റെയും പല സന്ദർഭങ്ങളിലും പെർഫോമൻസിനെ നമുക്ക് കണ്ടെത്താനാകും എന്ന് പീറ്റർ ബോണ്ട്  ലോകേറ്റിംങ് പെർഫോമൻസിൽ* (Locating Performance)എഴുതുന്നു.

നാടകവും നടനവും ലൈവ് ആർട്ടും ദൃശ്യകലയും തീയറ്ററുകളുമെല്ലാം പലതായി നാം കാണുന്നുണ്ടെങ്കിലും വിശാലമായ അർത്ഥത്തിൽ ഇതെല്ലാം പെർഫോമൻസ് എന്ന വലിയ ചിന്താപദ്ധതിയുടെ ഭാഗം മാത്രമാണെന്നും ബോണ്ട് സൂചിപ്പിക്കുന്നു. വൈകുന്നേരം ഒരു അത്താഴവിരുന്നിന് ക്ഷണം ഉണ്ടെന്ന് കരുതുക. കണ്ണാടിക്ക് മുമ്പിൽനിന്ന് നാം ഒരുങ്ങാൻ തുടങ്ങുന്നതിന് മുമ്പെ തലച്ചോറിൽ നാം എന്തുതരം വ്യക്തിത്വമാണ് വിരുന്നിൽ അവതരിപ്പിക്കേണ്ടത് എന്ന തരത്തിൽ ഒരുങ്ങി (Prepare) ചെയ്ത് തുടങ്ങുന്നു. ഇതിനെ വാംഅപ്പ് സെക്ഷൻ എന്നാണ്
ഷെഹനർ
(Richard Schechner) വിളിക്കുന്നത്. ഇവിടെ ഡിന്നർ വിരുന്ന് ഒരു സമൂഹ അനുഷ്ഠാനം ആണ്. വസ്ത്രം, രൂപം, ഹെയർസ്റ്റൈൽ, സംഭാഷണ രീതി, അഭിവാദനങ്ങൾ ഒക്കെ ഈ അനുഷ്ഠാനത്തിന്റെ ഭാഗമാണ്. ഡിന്നർ തുടങ്ങുന്നതിന് മുമ്പ് തലച്ചോറിൽ ആരംഭിക്കുന്ന ഈ അനുഷ്ഠാനം, ഡിന്നർ വേദിയിൽ നമ്മൾ പെർഫോം ചെയ്യുന്നു. സാമൂഹിക മായി  അംഗീകരിക്കപ്പെട്ട രീതിയിൽ അതിന്റെ താളത്തിനനുസരിച്ച് നാം ആടുന്നു. പിന്നീട് അത് അവസാനിക്കുന്നു. ശാന്തമാകുന്നു. എന്തും പെർഫോമൻസാകാം. പക്ഷേ അതിനെ നാം എങ്ങനെ സമീപിക്കുന്നു, വിശകലനം ചെയ്യുന്നു എന്നതിനെ അപേക്ഷിച്ചാണെന്ന് മാത്രം.

"എന്താണ് മാനദണ്ഡം? എന്താണ് ഈ പെർഫോമൻസിന്റെ സ്വഭാവം, (behavior) അതിന്റെ ക്രമം, (Sequence) എങ്ങനെയാണ് അത് വിശകലനം (Evaluate) ചെയ്യപ്പെടുന്നത്, ഏത് സാഹചര്യത്തിലാണ് നടത്തപ്പെടുന്നത് (circumstances), മൂർത്തമായ അതിന്റെ സാഹചര്യങ്ങൾ എന്താണ്, എങ്ങനെയാണ് അത് അവതരിപ്പിക്കപ്പെടുന്നത് എന്നതിനെയൊക്കെ ആശ്രയിച്ചാണ് പെർഫോമൻസിനെ നാം കണ്ടെടുക്കുന്നത്. ഇവിടെ ഡിന്നർ എങ്ങനെ അവതരിപ്പിക്കപ്പെടുന്നു (stage) എന്നത് ഏറെ പ്രാധാന്യം നിറഞ്ഞതാണ്"

അനുഷ്ഠാനം (Ritual) എന്നതിന് മനുഷ്യനോളം പഴക്കമുണ്ട്. ഗുഹാ മനുഷ്യന്റെ ആദ്യകാല കലാ തുടക്കങ്ങൾക്കൊക്കെ അനുഷ്ഠാന പരതയുടെ പിൻബലം ഉണ്ടായിരുന്നു. നാം ഇന്ന് മനുഷ്യന്റെ ആദ്യകാല ഭാവനകളായി  കണക്കാക്കുന്ന ഗുഹാചിത്രങ്ങൾ പോലും വരയ്ക്കപ്പെട്ടത് അനുഷ്ഠാന രൂപത്തിലായിരുന്നു എന്ന് നിരീക്ഷപ്പെട്ടിട്ടുണ്ട്. ഇത്തരം അനുഷ്ഠാനങ്ങൾക്ക് നിലനിൽക്കുന്ന സാമൂഹിക രാഷ്ട്രീയ ദേശ വിശ്വാസങ്ങളും യാഥാർത്ഥ്യങ്ങളുമായി നേരിട്ട് ബന്ധമുണ്ട്. ഇത്തരം അനുഷ്ഠാനങ്ങൾ ഗുഹാ മ നുഷ്യരുടെ ജീവിതത്തിൽ മാത്രമല്ല ആധുനിക മനുഷ്യന്റെ എല്ലാ സാമൂഹിക ഇടപെടലുകളിലും ദൃശ്യമാകുന്നു. ഓഫീസുകളിൽ പൊതുസ്ഥലങ്ങളിൽ കല്യാണങ്ങളിൽ മരണാനന്തര ചടങ്ങുകളിൽ ആരാധനലായങ്ങളിൽ രാഷ്ട്രീയ ജാഥകളിൽ ട്രെയിനിൽ ബസിൽ എന്തിനേറെ ലൈംഗീകതയിൽപോലും അനുഷ്ഠാനപരത ഒളിഞ്ഞിരിക്കുന്നുണ്ട്. മനുഷ്യൻ നരവംശശാസ്ത്രത്തിലും കലയിലും തത്വചിന്തയിലും സയൻസിലും സർവ്വോപരി ശരീരത്തിലും കണ്ടെത്തിയ പുതിയ കണ്ടെത്തലുകളുടെ വെളിച്ചത്തിൽ ഇവയൊക്കെ ഇഴകീറി പരിശോധിക്കുന്ന വലിയൊരു കലാ- തത്വചിന്താ പദ്ധതിയാണ് ‘പെർഫോമൻസ് പഠനം’ (Performance Studies). അവിടെ ഭിന്നലിംഗക്കാരും യന്ത്രത്തെ ശരീരത്തിന്റെ ഭാഗമാക്കിയവരും കറുത്തവരും വെളുത്തവരും വെളുപ്പിച്ചവരും ശരീരത്തെ യന്ത്രമാക്കിയവരും ശസ്ത്രക്രിയകൾകൊണ്ട് ശരീരത്തെ മാറ്റിമറിച്ച് പുതിയ ഭാവുകത്വങ്ങൾ തേടുന്നവരും, ആണും പെണ്ണും മൃഗവും മനുഷ്യനും എല്ലാം പുതിയ ഭാവുകത്വ -ചിന്താ പരീക്ഷണ പദ്ധതികളിൽ അംഗമാകുന്നു. മനുഷ്യകുലം മൊത്തത്തിൽ ഒരു ‘പെർഫോമൻസ് ടേണി’ലാണ്.

പെർഫോമൻസ്  കലയെക്കുറിച്ചും, കലാകാരൻമാരെ കുറിച്ചും അടുത്ത കുറിപ്പിൽ

കൂടുതൽ വായനക്കും ദൃശ്യങ്ങൾക്കും

Locating Performance : performance related text, Peter Bond, Publisher - b light more light/2003/London)

നവഭാവുകത്വങ്ങൾ ശരീരങ്ങൾ കൊണ്ട് സൃഷ്ടിക്കുന്ന ഗോമസ് പെന്ന എന്ന മെക്‌സിക്കൻ പെർഫോമൻസ് കലാകാരനും ‘ല പോച്ച നോസ്ട്ര’  എന്ന സംഘവും അവരുത്പാദിപ്പിക്കുന്ന പുതു വിജ്ഞാനവും ശരീര കല/പഠന മേഖലയിലെ ശ്രദ്ധേയങ്ങളായ ചുവട് വെയ്പ്പുകളാണ്. സ്വത്വങ്ങളെ  കീറിമുറിച്ച് ഒട്ടിച്ച് ചേർത്ത് ഇവർ സൃഷ്ടിക്കു ന്ന  ദൃശ്യാനുഭവങ്ങൾ വിപ്ലാത്മകങ്ങളായ കലാനുഭവങ്ങൾ ആകുന്നു.

‘ല പോച്ച നോസ്ട്ര’യുടെ ഫോട്ടോ ബ്ലോഗ് http://gomez-pena.tumblr.com/

ഫേസ് ബുക്ക് പേജ്: https://www.facebook.com/La-Pocha-Nostra-102383088598/

വെബ്‌സൈറ്റ്: http://www.pochanostra.com/what/

ഗോമസ് പെന്നയുടെ ടെഡ് ടോക്ക് വീഡിയോ :

https://www.youtube.com/watch?v=x1KkjVpc5Go#t=609

‘ല പോച്ച നോസ്ട്ര’യുടെ പോഡ് കാസ്റ്റ് :

https://soundcloud.com/user-274248994/la-pocha-nostra-podcast-01

തെയ്‌ഷെങ്ങ് ഷെ് അഥവാ എളുപ്പത്തിന് സാം ഷെയ് എന്നും വിളിക്കാവുന്ന ആ മഹാനായ കലാകാരനെക്കുറിച്ച് കൂടുതൽ അടുത്തറിയാൻ Out of Now, The Lifeworks of Tehching Hsieh’ എന്ന പുസ്തകം സഹായിക്കും. എം. ഐ .ട്ടി പ്രസ്സും (M.I.T Press) , ലാഡയും  (LADA) സംയുക്തമായാണ് ഈ പുസ്തകം പുറത്തിറിക്കിയിട്ടുള്ളത്

അദ്ദേഹത്തിന്റെ ഒരു വർഷം നീണ്ട പെർഫോമൻസിന്റെ വീഡിയോ ലണ്ടനിലെ ‘ലൈവ് ആർട്ട് ഡെവലപ്പ്‌മെന്റ് ഏജൻസി’ (LADA) യിലെ സൗജന്യ ലൈബ്രറിയിൽ കാണാനാകും.

പെർഫോമൻസ് ആർട്ടിലെ സുപ്രധാന പുസ്തകങ്ങളും വീഡിയോകളും പുറത്തിറക്കിയിട്ടുള്ള ഈ ഏജൻസിയുടെ ലൈബ്രറി ഈ മേഖലയിലെ ഒട്ടനവധി പുസ്തകങ്ങളും വീഡിയോകളും ഫോട്ടോകളും സൗജന്യമായി വായിക്കാനും കാണാനും കഴിയുന്ന ചുരുക്കം ചില കേന്ദ്രങ്ങളിൽ ഒന്നാണ്.

തായ്‌വാനെ  പ്രതിനിധീകരിച്ച് 2017ലെ  അൻപത്തി ഏഴാമത്  വെനീസ് ബിനാലെയിൽ പങ്കെടുക്കുന്ന കലാകാരൻ തെയ് ഷിങ് ഷെയ് ആണ്.

http://hyperallergic.com/313011/artist-tehching-hsieh-to-represent-taiwan-at-venice-biennale-2017/

2014ൽ സിഡ്‌നിയിൽ  നടന്ന എക്സിബിഷനെ കുറിച്ചുള്ള  വീഡിയോ: https://www.youtube.com/watch?v=tvebnkjwTeU

ലിവർ പൂൾ  ബിനാലെയുടെ  വീഡിയോ: https://vimeo.com/16280427

ഷെയുടെ വെബ്സൈറ്റ് : http://tehchinghsieh.com/


BLOUIN ARTINFO ഷെയുമായി  നടത്തിയ ഇന്റർവ്യൂ: http://au.blouinartinfo.com/news/story/1037011/interview-tehching-hsieh-on-his-time-clock-piece-at

പെർഫോമൻസ്പഠന മേഖലയിലെ ഏറ്റവും ശ്രദ്ദേയമായ ഒട്ടനവധി കൃതികൾ റിച്ചാർഡ് ഷെഹനറുടേതാണ്

https://www.youtube.com/watch?v=rfAM9dftV1A&index=5&list=PLGCmYUNrJ57YuYmtvtudop8ppdFdRukUw

https://tisch.nyu.edu/about/directory/performance-studies/3508301

Read More >>