പാസ്റ്ററുടെ മാതാവ്‌ ദിവസങ്ങളായി മരിച്ച നിലയില്‍

കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ചെറിയനാട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.മരുമകളാല്‍ കൊല്ലപ്പെട്ട ഭാസ്കര കാരണവര്‍ എന്ന വയോധികന്‍ കൊല്ലപ്പെട്ട കാരണവര്‍സ് ബംഗ്ലാവിന് ഏറെ ദൂരത്തല്ല ഇപ്പോള്‍ മരണപ്പെട്ട ദീനാമ്മയുടെ വീടും.

പാസ്റ്ററുടെ മാതാവ്‌ ദിവസങ്ങളായി മരിച്ച നിലയില്‍

ചെങ്ങന്നൂര്‍ ചെറിയനാട് കിഴക്ക് പള്ളത്ത് പരേതനായ ഉണ്ണൂണ്ണിയുടെ ഭാര്യ ദീനാമ്മ ഉണ്ണൂണ്ണിയെ കഴിഞ്ഞ ദിവസം വീട്ടില്‍ മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തി. മൃതദേഹത്തിന് രണ്ടു ദിവസത്തോളം പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. ഏകമകന്‍ ബാബു അമേരിക്കയില്‍ പാസ്റ്ററാണ്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ പത്രങ്ങള്‍ മുറ്റത്തു തന്നെ കിടക്കുന്നതു കണ്ട ചില അയൽവാസികൾ സംശയം തോന്നി മതിൽ ചാടി ജനലിലൂടെ നോക്കിയപ്പോളാണ് വൃദ്ധ അപകടത്തിലാണ് എന്ന സംശയം അവരില്‍ ഉയര്‍ന്നത്.


പഞ്ചായത്തു അംഗങ്ങളും പോലീസും സ്ഥലത്തു എത്തി പിൻവാതിൽ പൊളിച്ചു അകത്തു കടന്നു പരിശോധിച്ചപ്പോൾ മാതാവ്‌ ദിവസങ്ങള്‍ക്ക് മുൻപായി മരിച്ചതാണന്ന് പ്രാഥമിക സ്ഥിതീകരണം ഉണ്ടായി. പല്ല് കടിച്ചു പിടിച്ചു നാവു മുറിഞ്ഞു ദുര്‍ഗന്ധം വമിക്കുന്ന നിലയിലായിരുന്നു ശരീരമെന്നു ദൃക്സാക്ഷികള്‍ മൊഴി നല്‍കുന്നു.pentecost

കുളിച്ചുകൊണ്ടിരുന്നപ്പോൾ ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ കട്ടിലിൽ കിടക്കാനായി വന്നതാകാം എന്നും കരുതപ്പെടുന്നു. അതിനാലായിരിക്കണം മൃതശരീരത്തില്‍ വസ്ത്രങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ഹൃദയസ്തംഭനമാണ് മരണകാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. മരണത്തില്‍ ഇതുവരെ ദുരൂഹത രേഖപ്പെടുത്തിയിട്ടില്ല. 


കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു മരണത്തിന്‍റെ പശ്ചാത്തലത്തില്‍ ചെറിയനാട് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു.മരുമകളാല്‍ കൊല്ലപ്പെട്ട ഭാസ്കര കാരണവര്‍ എന്ന വയോധികന്‍ കൊല്ലപ്പെട്ട കാരണവര്‍സ് ബംഗ്ലാവിന് ഏറെ ദൂരത്തല്ല ഇപ്പോള്‍ മരണപ്പെട്ട ദീനാമ്മയുടെ വീടും. ഇരുകുടുംബങ്ങളും അമേരിക്കന്‍ പ്രവാസികളാണ്.

ഏക മകന്‍ ബാബുവിന് 3 വയസ്സ് മാത്രമാണ് പ്രായമുള്ളപ്പോഴാണ് 21 മത്തെ വയസ്സില്‍ ദീനാമ്മ വിധവയാകുന്നത്. കൂടെ നാളുകളായി മാതാവിന് ലഭ്യമായിരുന്ന സഹായിയെ കഴിഞ്ഞ മാസം മകന്‍ അമേരിക്കയിലേക്ക് കൊണ്ടുപോയിരുന്നു. രാത്രികാലങ്ങളില്‍ പോലും തനിച്ചു കഴിയേണ്ടി വന്നതിനാലാണ് വൃദ്ധയുടെ മരണം പുറം ലോകം അറിയാന്‍ വൈകേണ്ടി വന്നത് എന്നും വിമര്‍ശിക്കപ്പെടുന്നു.

ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ഇപ്പോള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

Story by
Read More >>