ഇറാഖില്‍ യുഎസ് സേനയ്ക്ക് എതിരെ ഐഎസ് രാസായുധം പ്രയോഗിച്ചു

ഇറാഖില്‍ തമ്പടിച്ചിരിക്കുന്ന യുഎസ് സൈന്യത്തിനുനേരെ ഐഎസ് ഭീകരർ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍.

ഇറാഖില്‍ യുഎസ് സേനയ്ക്ക് എതിരെ ഐഎസ് രാസായുധം പ്രയോഗിച്ചു

ബഗ്ദാദ്: ഇറാഖില്‍ തമ്പടിച്ചിരിക്കുന്ന യുഎസ് സൈന്യത്തിനുനേരെ ഐഎസ് ഭീകരർ രാസായുധം പ്രയോഗിച്ചതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍.

മൊസൂളിനടുത്തുള്ള ഖയാറാ വ്യോമ താവളത്തിനു സമീപം പതിച്ച റോക്കറ്റിൽ മസ്റ്റർഡ് വാതകം ഉണ്ടായിരുന്നതായി സംശയിക്കുന്നുവെന്നു യുഎസ് സൈന്യം അറിയിച്ചു. ആക്രമണത്തില്‍ ആര്‍ക്കും പരിക്കുപറ്റിയതായി റിപ്പോര്‍ട്ടുകളില്ല.

രാസായുധ പ്രയോഗത്തെ നേരിടാൻ പരിശീലനം ലഭിച്ചവരാണു വ്യോമ താവളത്തിലുണ്ടായിരുന്ന സേനയെന്നു പെന്റഗൺ പെന്റഗൺ വാർത്താക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. "ഈ ആക്രമണം ഇറാഖിലെ ഞങ്ങളുടെ ദൗത്യത്തെ ബാധിച്ചിട്ടില്ല. ഇത്തരം സാഹചര്യങ്ങളെ നേരിടാൻ ഞങ്ങള്‍ക്ക് പരിശീലിലനം ലഭിച്ചിട്ടുണ്ട്". സേനയുടെ വാര്‍ത്തകുറിപ്പില്‍ പറയുന്നു.

ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂൾ  ഐഎസിന്റെ കൈയ്യില്‍ നിന്നും യുഎസ് സേനയുടെ സഹായത്തോടെ ഇറാഖ് തിരികെപ്പിടിച്ചതിൽപ്പിന്നെ നിരവധി ആക്രമണങ്ങള്‍ക്ക് നഗരം സാക്ഷിയായി.

Story by
Read More >>