അമേരിക്കയെ ഞെട്ടിപ്പിച്ച് ഉത്തരകൊറിയ; ഉത്തര കൊറിയന്‍ യുദ്ധവിമാനത്തിന് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്16നുമായി സാമ്യം

യുഎസ് എഫ്16, ചൈനയുടെ ജെ10 ഫൈറ്റര്‍ വിമാനങ്ങളുമായി സാമ്യമുള്ളതായിരുന്നു ലോകത്തിനു മുന്നില്‍ ഉത്തരകൊറിയ പുറത്തെടുത്ത പോര്‍വിമാനം

അമേരിക്കയെ ഞെട്ടിപ്പിച്ച് ഉത്തരകൊറിയ;  ഉത്തര കൊറിയന്‍ യുദ്ധവിമാനത്തിന് അമേരിക്കയുടെ അത്യാധുനിക യുദ്ധവിമാനമായ എഫ്16നുമായി സാമ്യം

ഉത്തരകൊറിയയുടെ വ്യോമസേനാ അഭ്യാസപ്രകടനത്തിനിടെ പുറത്തെടുത്ത പോര്‍വിമാനത്തിന് അമേരിക്കയുടെ ഏറ്റവും മികച്ച പോര്‍വിമാനമായ എഫ്16 നുമായി രൂപസാദൃശ്യം. യുഎസ് എഫ്16, ചൈനയുടെ ജെ10 ഫൈറ്റര്‍ വിമാനങ്ങളുമായി സാമ്യമുള്ളതായിരുന്നു ലോകത്തിനു മുന്നില്‍ ഉത്തരകൊറിയ പുറത്തെടുത്ത പോര്‍വിമാനം. അഞ്ചാം ആണവ പരീക്ഷണം നടത്തി രണ്ടാഴ്ച പിന്നിടുമ്പോഴാണ് ഉത്തര കൊറിയ വ്യോമസേനാ അഭ്യാസപ്രകടനവുമായി രംഗത്തെത്തിയത്. കിഴക്കന്‍ തുറമുഖനഗരമായ വോന്‍സാനിലെ കല്‍മ വിമാനത്താവളത്തിലാണു രണ്ടുദിവസത്തെ വ്യോമാഭ്യാസം.


കഴിഞ്ഞ ഒന്‍പതിനു നടത്തിയ ആണവപരീക്ഷണത്തിനു മുന്‍പേ നിശ്ചയിച്ച ആഘോഷമാണിത്. പഴയ റഷ്യന്‍, ചൈനീസ് യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളും നവീകരിച്ചാണ് ഉത്തര കൊറിയ ഉപയോഗിക്കുന്നത്. കഴിഞ്ഞ ജനുവരിയിലെ ആണവ പരീക്ഷണത്തിനുശേഷം ഉത്തര കൊറിയയ്ക്കു വ്യോമയാന വ്യവസായ മേഖലയില്‍ ഉപരോധമുണ്ട്.

വ്യോമാഭ്യാസം കാണുന്നതിനായി വിമാനത്താവള പരിസരങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിരുന്നു. വിദേശമാധ്യമങ്ങളും 20 രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും എത്തിയിരുന്നു. എന്നാല്‍ എഫ്16 മോഡല്‍ പകര്‍ത്തിയതാണെന്ന ആരോപണം ഉത്തരകൊറിയ നിഷേധിച്ചു.

Read More >>