ഉത്തരകൊറിയയില്‍ ഉപപ്രധാനമന്ത്രിയെ തൂക്കിലേറ്റിയതായി ദക്ഷിണ കൊറിയ

കിം യോങ് ജിന്നിന്റെ വധശിക്ഷ നടപ്പാക്കിയതായി ഉത്തരകൊറിയന്‍ ഏകീകരണ മന്ത്രാലയം വക്താവ് ജിയോങ് ജൂന്‍ ഹീ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

ഉത്തരകൊറിയയില്‍ ഉപപ്രധാനമന്ത്രിയെ തൂക്കിലേറ്റിയതായി ദക്ഷിണ കൊറിയ

സിയോള്‍: ഉത്തരകൊറിയയില്‍ ഉപപ്രധാനമന്ത്രി കിം യോങ് ജിന്നിന്റെ വധശിക്ഷ നടപ്പാക്കി. ദക്ഷിണ കൊറിയന്‍ ഏകീകരണ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസമാണ് വധശിക്ഷ നടപ്പാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

പാര്‍ട്ടി വിരുദ്ധനായാണ് ഉത്തര കൊറിയന്‍ സുരക്ഷാ വകുപ്പ് വിലയിരുത്തിയിരുന്നത്. കിം യോങ് ജിന്നിന്റെ വധശിക്ഷ നടപ്പാക്കിയതായി ഉത്തരകൊറിയന്‍ ഏകീകരണ മന്ത്രാലയം വക്താവ് ജിയോങ് ജൂന്‍ ഹീ പത്രസമ്മേളനത്തിലൂടെ അറിയിച്ചു.

വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന നേതാവാണ് കിം യോങ് ജിന്‍. അതേസമയം, രഹസ്യാന്വേഷണ വിഭാഗം ചുമതലയുള്ള മന്ത്രി കിം യോങ് ചോലിനെയും ചോയ് ഹ്വി എന്ന ഉദ്യോഗസ്ഥനെയും ഉത്തരകൊറിയ നിര്‍ബന്ധിത വിദ്യാഭ്യാസത്തിന് അയച്ചതായും റിപ്പോര്‍ട്ടുണ്ട്.

Read More >>