സൗദിയില്‍ ഇനി മുതല്‍ 'അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റില്ല'

നെറ്റ് വര്‍ക്കുകളിലെ സമ്മര്‍ദ്ദം കുറക്കുന്നതിന്‍റെ ഭാഗമായിട്ട് ഈ നടപടി.

സൗദിയില്‍ ഇനി മുതല്‍



റിയാദ്: സൗദിയില്‍ മൊബൈല്‍ ഫോണ്‍ വരിക്കാര്‍ക്ക് നല്‍കുന്ന അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് ആനുകൂല്യം നിര്‍ത്തലാക്കുന്നു. സൗദിയിലെ എല്ലാ ടെലികോം കമ്പനികളും തങ്ങളുടെ ഉപയോക്താക്കള്‍ക്ക് നല്‍കുന്ന  പ്രീ പെയ്ഡ്  അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റ് പാക്കേജ് ആനുകൂല്യം അടുത്ത ആഴ്ച അവസാനിപ്പിക്കും. നെറ്റ് വര്‍ക്കുകളിലെ സമ്മര്‍ദ്ദം കുറക്കുന്നതിന്‍റെ ഭാഗമായിട്ട് ഈ നടപടി.

സൗദിയില്‍ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളുടെ ഇന്‍റര്‍നെറ്റ് ഉപയോഗം ആഗോള ശരാശരിയിലും ഏറെ കൂടുതലാണെന്നത് കൊണ്ടാണ് പ്രീ പെയ്ഡ് ഉപയോക്താക്കള്‍ക്കുള്ള അണ്‍ലിമിറ്റഡ്  ഇന്റര്‍നെറ്റ്  പാക്കേജ് നിര്‍ത്തലാക്കുവാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി തീരുമാനിച്ചത്. അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റ് പാക്കേജ് സൗകര്യം നിര്‍ത്തിവെച്ചതായി സൗദി ടെലികോം കമ്പനി എസ്ടിസി അറിയിച്ചപ്പോള്‍പാക്കേജ് തുടരുന്നതായി മൊബൈലി, സെയിന്‍ കമ്പനി അധികൃതര്‍ വ്യക്തമാക്കി.

അതേസമയം,  ലാന്‍റ് ഫോണ്‍ വഴിയുള്ള ഡി.എസ്.എല്‍ കണക്ഷനുകള്‍ക്കും പോസ്റ്റ് പെയ്ഡ് വരിക്കാര്‍ക്കും തുടര്‍ന്നും അണ്‍ലിമിറ്റഡ് ഇന്റര്‍ നെറ്റ്  ആനുകൂല്യം ലഭ്യമാകും.

Read More >>