ഓണത്തിനു സ്‌പെഷ്യൽ ബസ്സുകളില്ല; മൈസൂരു മലയാളികൾ ഇത്തവണയും നാട്ടിലെത്താൻ ബുദ്ധിമുട്ടും

ഹോട്ടൽ, ബേക്കറി, ചെറുകിട കച്ചവടം, കൃഷി മേഖലകളിൽ നിരവധി മലയാളികൾ മൈസൂരുവിൽ ജോലി ചെയ്യുന്നുണ്ട്. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ നിന്നു എളുപ്പത്തിൽ മൈസൂരുവിലേക്ക് സർവീസ് നടത്താമെന്നിരിക്കെ കെഎസ്ആർടിസി മൈസൂരു മലയാളികളോടു കടുത്ത അവഗണന വച്ചു പുലർത്തുകയാണെന്ന് എല്ലാ ഓണക്കാലത്തും ആരോപണം ഉയരാറുണ്ട്

ഓണത്തിനു സ്‌പെഷ്യൽ ബസ്സുകളില്ല; മൈസൂരു മലയാളികൾ ഇത്തവണയും നാട്ടിലെത്താൻ ബുദ്ധിമുട്ടും

മൈസൂരു: ഓണത്തിന് മൈസൂരുവിൽ നിന്നും കേരളത്തിലേക്കു സ്‌പെഷ്യൽ ബസ്സുകളില്ല. സ്വകാര്യ -  കെഎസ്ആർടിസി സർവീസുകൾ എല്ലാം ബംഗളുരുവിൽ നിന്നാണ് ആരംഭിക്കുന്നത്. തെക്കൻ കേരളത്തിലേക്കുള്ള സർവീസുകൾ സേലം വഴിയാണ് പോകുക. ബസ്സുകൾക്കു ബംഗളുരുവിൽ നിന്നുതന്നെ സീറ്റുകൾ നിറയും. ആയിരക്കണക്കിനു മൈസൂരു മലയാളികൾക്ക് ഓണയാത്ര ബുദ്ധിമുട്ടുള്ളതാവും.

ഹോട്ടൽ, ബേക്കറി, ചെറുകിട കച്ചവടം, കൃഷി മേഖലകളിൽ നിരവധി മലയാളികൾ മൈസൂരുവിൽ ജോലി ചെയ്യുന്നുണ്ടെന്നു മൈസൂരു മലയാളിയായ മനോജ് നാരദാ ന്യൂസിനോട് പറഞ്ഞു. ഇവർ സംഘടിതരല്ല. ഇവർക്കു മലയാളി സംഘടനകളുമായി ബന്ധമില്ലാത്തതിനാൽ ഇവർക്കായി ശബ്ദിക്കാൻ ആളില്ലെന്നും മനോജ് പറയുന്നു.

പലരും പച്ചക്കറി ലോറികളിൽ ഉൾപ്പെടെ കയറി സാഹസിക യാത്രയാണ് കേരളത്തിലേക്കു നടത്തുന്നത്. കണ്ണൂർ, തലശ്ശേരി, പയ്യന്നൂർ ഡിപ്പോകളിൽ നിന്നു എളുപ്പത്തിൽ മൈസൂരുവിലേക്ക് സർവീസ് നടത്താമെന്നിരിക്കെ കെഎസ്ആർടിസി മൈസൂരു മലയാളികളോടു കടുത്ത അവഗണന വച്ചു പുലർത്തുകയാണെന്ന് എല്ലാ ഓണക്കാലത്തും ആരോപണം ഉയരാറുണ്ട്.

Story by
Read More >>