പരിശീലന മത്സരത്തില്‍ ന്യൂസിലാന്‍ഡിന് മേല്‍ക്കൈ

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 13 ഓവറിൽ മുംബൈ ഒരു വിക്കറ്റിന് 29 റൺസെടുത്തിട്ടുണ്ട്.

പരിശീലന മത്സരത്തില്‍ ന്യൂസിലാന്‍ഡിന് മേല്‍ക്കൈ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ പര്യടനത്തിന് ഒരുങ്ങുന്ന ന്യൂസിലാന്‍ഡ് ടീമിന്റെ പരിശീലന മത്സരം ആരംഭിച്ചു. ദുർബലരായ മുംബൈ ബൌളിംഗ് ലൈന്‍ അപ്പിനെ കടന്നു ആക്രമിച്ചു കളിച്ച കിവികള്‍ ആദ്യ ദിവസം  ഏഴു വിക്കറ്റിനു 324 റൺസെടുത്ത് ആദ്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തു.15 അംഗ ടീമിലെ എല്ലാവർക്കും പങ്കെടുക്കാൻ കഴിയുന്നതരത്തിലായിരുന്നു കളി. ഒൻപതു പേർ ബാറ്റ് ചെയ്തു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 13 ഓവറിൽ മുംബൈ ഒരു വിക്കറ്റിന് 29 റൺസെടുത്തിട്ടുണ്ട്.


കിവികള്‍ക്ക് വേണ്ടി നായകന്‍ കെയ്ൻ വില്യംസ് 56 പന്തുകളിൽ 50 റൺസെടുത്തു. ഓപ്പണർ ടോം ലാഥം 97 പന്തുകളിൽ 55 റൺസ് നേടി. റോസ് ടെയ്‌ലർ 57 പന്തുകളിൽ 41 റൺസെടുത്തു. 59 പന്തുകൾ നേരിട്ട മിച്ചൽ സാന്റ്നർ 45 റൺസ് സ്വന്തമാക്കി. മുംബൈയ്ക്കുവേണ്ടി അർമാൻ ജാഫർ 24 റൺസെടുത്തും കൗസ്തുഭ് പവാർ അഞ്ചു റൺസെടുത്തും ക്രീസിലുണ്ട്.

മൂന്നു ടെസ്റ്റുകളുടെ പരമ്പര 22ന് കാന്‍പൂറില്‍ ആരംഭിക്കും. രണ്ടാം ടെസ്റ്റ്‌ 30ന് കൊല്‍ക്കത്തയിലും മൂന്നാം ടെസ്റ്റ്‌ ഒക്ടോബര്‍ 8ന് ഇന്‍ഡോറിലും ആരംഭിക്കും. തുടര്‍ന്ന് അഞ്ച് മത്സര ഏകദിന പരമ്പരയും നടക്കും.

Read More >>