സന്നാഹ മത്സരം; രണ്ടാം ദിനം മുംബൈക്ക് സ്വന്തം

228 പന്തു നേരിട്ട് 100 റൺസെടുത്തശേഷം വിരമിച്ച കൗസ്തുഭ് പവാർ, 86 പന്തിൽനിന്നു തകർത്തടിച്ച് 103 റൺസെടുത്ത സൂര്യകുമാർ യാദവ് എന്നിവരായിരുന്നു മുംബൈയുടെ ഹീറോകൾ.

സന്നാഹ മത്സരം; രണ്ടാം ദിനം മുംബൈക്ക് സ്വന്തം

ന്യൂഡൽഹി: ഇന്ത്യക്ക് എതിരായ നടക്കുന്ന മൂന്ന് മത്സര ടെസ്റ്റ്‌ പരമ്പരയ്ക്ക് മുന്നോടിയായി നടക്കുന്ന സന്നാഹമത്സരത്തില്‍ മുംബൈക്ക് എതിരെ ന്യൂസീലൻഡിന് തിരിച്ചടി.

പരമ്പരയ്ക്കുള്ള ഏക സന്നാഹമൽസരത്തിനിറങ്ങിയ ന്യൂസീലൻഡ് ബോളർമാരെ മുംബൈ ബാറ്റ്സ്മാൻമാർ ഇന്നലെ തലങ്ങും വിലങ്ങും ആക്രമിച്ചു. ത്രിദിനമൽസരത്തിന്റെ രണ്ടാംദിനത്തിൽ മുംബൈ അഞ്ചു വിക്കറ്റിന് 431 എന്ന നിലയിലാണ്.

ഒന്നിന് 29 എന്ന നിലയിൽ രണ്ടാംദിനം ആരംഭിച്ച മുംബൈ ബാറ്റ്സ്മാൻമാർ അപാര ഫോമിലായിരുന്നു. കൗസ്തുഭ് പവാ, സൂര്യകുമാർ യാദവ് എന്നിവരുടെ സെഞ്ചുറികളും സിദ്ദേഷ് ലാഡ്, അർമാൻ ജാഫർ, ആദിത്യ താരെ എന്നിവരുടെ അർധസെഞ്ചുറികളുമാണ് മുംബൈയ്ക്കു കരുത്തു പകർന്നത്.228 പന്തു നേരിട്ട് 100 റൺസെടുത്തശേഷം വിരമിച്ച കൗസ്തുഭ് പവാർ, 86 പന്തിൽനിന്നു തകർത്തടിച്ച് 103 റൺസെടുത്ത സൂര്യകുമാർ യാദവ് എന്നിവരായിരുന്നു മുംബൈയുടെ ഹീറോകൾ. 62 പന്തിൽനിന്ന് പുറത്താകാതെ 86 റൺസെടുത്ത സിദ്ദേഷ് ലാഡും നിരാശപ്പെടുത്തിയില്ല. യുവതാരം അർമാൻ ജാഫർ (69), ക്യാപ്റ്റൻ ആദിത്യ താരെ (പുറത്താകാതെ 53) എന്നിവരും മികവു കാട്ടി.

ആദ്യ ഇന്നിങ്സിൽ ന്യൂസീലൻഡ് ഏഴിന് 324 റൺസാണെടുത്തത്. മത്സരം ഇന്നവസാനിക്കും.

Read More >>