എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സില്‍ അധിക ബാഗേജ് ആനുകൂല്യം

മസ്‌കറ്റ്- സലാല നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അനുകൂല്യവുമായി എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സ്

എയര്‍ ഇന്ത്യ എക്‌സ്​പ്രസ്സില്‍ അധിക ബാഗേജ് ആനുകൂല്യം

മസ്‌കറ്റ്: മസ്‌കറ്റ്- സലാല നഗരങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് പ്രത്യേക അനുകൂല്യവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. എയര്‍ ഇന്ത്യയുടെ പുതിയ ഓഫര്‍ പ്രകാരം ഈ നഗരങ്ങളില്‍ നിന്നുള്ള യാത്രാക്കാര്‍ക്ക് ചെക്ക് ഇന്‍ ബാഗേജായ 30 കിലോയ്ക്കും ഹാന്‍ഡ് ബാഗേജായ ഏഴ് കിലോയ്ക്കും പുറമേ പ്രത്യേക നിരക്കില്‍ 20 കിലോഗ്രാംവരെ ബാഗേജ് അധികമായി കൊണ്ടുപോകാന്‍ കഴിയും.

അടുത്ത മാസം 16-ന് തുടങ്ങിയ ബാഗേജ് ആനുകൂല്യം നവംബര്‍ 30വരെ തുടരും. ആകര്‍ഷകമായ നിരക്കുകളും ഇക്കാലയളവില്‍ ലഭ്യമാണെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അറിയിച്ചു. അഞ്ചു കിലോയ്ക്ക് അഞ്ചരറിയാലും പത്തുകിലോയ്ക്ക് 11 റിയാലും 20 കിലോഗ്രാമിന് 21 റിയാലുമാണ് നിരക്ക്. ടിക്കറ്റെടുക്കുമ്പോള്‍ തന്നെ തുക അടയ്ക്കണം.

Read More >>