എന്‍ഡിഎ കേരള ഘടകം പുനഃസംഘടിപ്പിച്ചു; തുഷാര്‍ വെള്ളാപ്പള്ളി കണ്‍വീനര്‍, ജാനു കോ-കണ്‍വീനര്‍

കുമ്മനം രാജശേഖരന്‍ ചെയര്‍മാനും രാജീവ് ചന്ദ്രശേഖര്‍ എംപി വൈസ് ചെയര്‍മാനുമാകും

എന്‍ഡിഎ കേരള ഘടകം പുനഃസംഘടിപ്പിച്ചു; തുഷാര്‍ വെള്ളാപ്പള്ളി കണ്‍വീനര്‍,  ജാനു കോ-കണ്‍വീനര്‍തിരുവനന്തപുരം: എന്‍ഡിഎ കേരള ഘടകം പുനഃസംഘടിപ്പിച്ചു. കുമ്മനം രാജശേഖരന്‍ ചെയര്‍മാനും രാജീവ് ചന്ദ്രശേഖര്‍ എംപി വൈസ് ചെയര്‍മാനുമാകും. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കണ്‍വീനറും സികെ ജാനു കോ-കണ്‍വീനനറുമായി. പി സി തോമസ് എന്‍ഡിഎ ദേശീയ കമ്മറ്റിയില്‍ കേരളത്തെ പ്രതിനീധീകരിക്കും.


എന്‍ഡിഎ കണ്‍വീനര്‍ സ്ഥാനം ബിജെപി ബിഡിജെഎസ്സിന് വിട്ടു നല്‍കിയെന്നത്  പുനഃസംഘടനായുടെ ഏറ്റവും പ്രത്യേകത . ജാനുവിനെ കൂടാതെ  പികെ കൃഷ്ണദാസ്, വി മുരളീധരന്‍, എഎന്‍ രാജന്‍ ബാബു, രാജന്‍ കണ്ണാട്ട് എന്നിവര്‍ണ് കോ-കണ്‍വീനര്‍മാര്‍.

ന്യൂനപക്ഷ വിഭാഗങ്ങളെ പരമാവധി ഒപ്പം നിര്‍ത്താനുള്ള കര്‍മ്മ പദ്ധതിക്ക് രൂപം നല്‍കാനും എന്‍ഡിഎ തീരുമാനിച്ചു. മുന്നണി ജില്ലാ കമ്മറ്റികള്‍ ഡിസംബറിനു മുമ്പ് രൂപീകരിക്കും.

Read More >>