ഇസ്ലാമികമല്ലാത്ത ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ സമസ്ത ഇകെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി

മതസൗഹാര്‍ദ്ദവും മതേതരത്വവും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതര മതസ്ഥരുടെ ആഘോഷങ്ങളിലും ചടങ്ങുകളിലും ഉത്സവങ്ങളിലും പങ്കെടുക്കുന്നതല്ല. സര്‍വ്വമത സത്യവാദവും സങ്കര സംസ്‌കാരവും മിശ്രവിവാഹവും കേരളീയ പൈതൃകമായി കാണുന്നവരുണ്ട്. അവരില്‍ നിന്നും വലിയ ദൂരമില്ല അഷ്റഫ് കടക്കലിന്റെ നിലപാടിലേക്ക്- നാസര്‍ ഫൈസി പറയുന്നു.

ഇസ്ലാമികമല്ലാത്ത ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കെടുക്കുന്നതിനെതിരെ സമസ്ത ഇകെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി

മുസ്ലിംകള്‍ ഓണവും ക്രിസ്മസും വിഷുവും ആഘോഷിക്കുന്നതിനെതിരെ സമസ്ത ഇകെ വിഭാഗം നേതാവ് നാസര്‍ ഫൈസി കൂടത്തായി. ഈ ആഘോഷങ്ങളെല്ലാം ബഹുദൈവ ആരാധനയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അഷ്റഫ് കടക്കല്‍ മുസ്ലിം ലീഗ് വിദ്യാര്‍ത്ഥി സംഘടനയായ എംഎസ്എഫ് വേദിയില്‍ നടത്തിയ പ്രസംഗത്തെ ഖണ്ഡിച്ച് ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് നാസര്‍ ഫൈസി ഓണം ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ക്കെതിരെ രംഗത്ത് എത്തിയത്.

മതസൗഹാര്‍ദ്ദവും മതേതരത്വവും എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഇതര മതസ്ഥരുടെ ആഘോഷങ്ങളിലും ചടങ്ങുകളിലും ഉത്സവങ്ങളിലും പങ്കെടുക്കുന്നതല്ല. സര്‍വ്വമത സത്യവാദവും സങ്കര സംസ്‌കാരവും മിശ്രവിവാഹവും കേരളീയ പൈതൃകമായി കാണുന്നവരുണ്ട്. അവരില്‍ നിന്നും വലിയ ദൂരമില്ല അഷ്റഫ് കടക്കലിന്റെ നിലപാടിലേക്ക്- നാസര്‍ ഫൈസി പറയുന്നു.

ഒരു ഉത്സവ ചന്തയില്‍ നിന്ന് മാല വാങ്ങിയാല്‍ ഒലിച്ചുപോകുന്നതല്ല ഇസ്ലാം എന്ന് സമ്മതിക്കുന്നു. പക്ഷേ ക്രിസ്മസും വിഷുവും ഓണവും ഹറാമെന്നല്ല ശിര്‍ക്ക് തന്നെയാണ്- തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ നാസര്‍ ഫൈസി വ്യക്തമാക്കുന്നു.

മതപ്രഭാഷകര്‍ക്കെതിരെ എംഎസ്എഫ് വേദിയില്‍ അഷ്റഫ് കടക്കല്‍ ആഞ്ഞടിച്ച സംഭവത്തിലും അദ്ദേഹം വിയോജിപ്പ് രേഖപ്പെടുത്തി. എംഎസ്എഫ് വേദിയില്‍ മുജാഹിദ് വിഭാഗങ്ങളില്‍ നിന്നുള്ളവര്‍ കൂടി ഉള്‍ക്കൊള്ളുന്നകാര്യം അഷ്‌റഫ് കടക്കലിനറിയാം. അതുകൊണ്ടാണ് സലഫിസത്തെ പേരെടുത്ത് വിമര്‍ശിക്കാന്‍ അദ്ദേഹം തയ്യാറാകാത്തതെന്നും നാസര്‍ ഫൈസി പറയുന്നു.

Read More >>