'ഓണപ്പൊട്ട'നെതിരായ സംഘപരിവാർ ആക്രമണം: നാദാപുരം ഡിവൈഎസ്പി അന്വേഷണം ഏറ്റെടുത്തു

സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ് ഡിവൈഎസ്പി നേരിട്ട് കേസ് അന്വേഷിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്

കോഴിക്കോട്: തിരുവോണദിവസം സംഘപരിവാർ പ്രവർത്തകർ 'ഓണപ്പൊട്ടനെ' ആക്രമിച്ച സംഭവം  നാദാപുരം ഡിവൈഎസ്പി കെ ഇസ്മയിൽ അന്വേഷിക്കും .  സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്താണ്  ഡിവൈഎസ്പി നേരിട്ട് കേസ് അന്വേഷിക്കുന്നത്. അക്രമവുമായി ബന്ധപ്പെട്ട് രണ്ടു ബിജെപി പ്രവർത്തകർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. തിരുവോണദിവസം നടന്ന അക്രമത്തെ കുറിച്ചുള്ള വാർത്തകൾ ദിവസങ്ങൾ കഴിഞ്ഞാണ് മാധ്യമങ്ങളിൽ എത്തിയത്.

ബിജെപി പ്രവര്‍ത്തകരായ വിഷ്ണുമംഗലം സ്വദേശി അനീഷ്, പ്രണവ്, നന്ദു എന്നിവര്‍ക്കെതിരെയാണ് ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം നാദാപുരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഓണപ്പൊട്ടനായി ഇവിടെ കോലം കെട്ടേണ്ടെന്നുപറഞ്ഞ് ജാതിപ്പേര് വിളിച്ചു മര്‍ദിച്ചുവെന്നാണ് പരാതി.
ഇതിനിടെ അറുപത്തഞ്ച് വയസ്സ് പ്രായമുള്ള സ്ത്രീയുടെ പരാതിയിൽ ഓണപ്പൊട്ടനെതിരെയും കേസ് എടുത്തിട്ടുണ്ട്. ഗൃഹസന്ദര്ശനത്തിനെത്തിയ ഓണപ്പൊട്ടൻ അപമര്യാദയായി പെരുമാറി എന്നാണ് പരാതി. നാദാപുരം എസ് ഐ ആണ് ഈ കേസ് അന്വേഷിക്കുന്നത്.

Read More >>