ഭക്ഷണവുമായി ബന്ധപ്പെട്ട 5 ഗോസിപ്പുകള്‍ (നിങ്ങളും കേട്ടിട്ടുണ്ടാകും..)

വിശക്കുമ്പോൾ കഴിക്കുക, വിശപ്പിനനുസരിച്ച് കഴിക്കുക, ശ്വാസം വിടാൻ പോലും കഴിയാത്തവണ്ണം അമിതമായി ഭക്ഷണം കഴിക്കാതെയിരിക്കുക. ഇതിനർത്ഥം കലോറി കുറഞ്ഞ ഭക്ഷണം എത്ര വേണമെങ്കിലും കഴിക്കാമെന്നല്ലലോ ..

ഭക്ഷണവുമായി ബന്ധപ്പെട്ട 5 ഗോസിപ്പുകള്‍ (നിങ്ങളും കേട്ടിട്ടുണ്ടാകും..)

ഭക്ഷണ രീതികളെ കുറിച്ച് മാത്രമല്ല ചില ഭക്ഷണത്തെക്കുറിച്ച് തന്നെ ചില മിഥ്യാധാരണകൾ നമ്മുക്കിടയിൽ നിലനിൽക്കുന്നുണ്ട്. അവയിൽ ചിലത് ..

നിറമില്ലാത്ത പച്ചക്കറികളിൽ പോഷകങ്ങൾ കുറവാണ്

belgianwhite1

കോളിഫ്ലവർ, വെളുത്ത കാബേജ്, ഉരുളൻ കിഴങ്ങ്, സവാള തുടങ്ങിയവയിൽ പോഷകാംശങ്ങൾ താരമേന്യ കുറവായിരിക്കും എന്നാണ് പരക്കേ വിശ്വസിക്കപ്പെടുന്നത്. എന്നാൽ വെളുത്ത പച്ചക്കറികളിൽ പൊട്ടാസ്യം, മഗ്നീഷ്യം, നാരുകൾ എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു എന്നുള്ളതാണ് യാഥാർത്ഥ്യം. പാകം ചെയ്യാതെയും ഇത്തരത്തിലുള്ള പച്ചക്കറികൾ ഭക്ഷിക്

കുന്നത് നല്ലതാണ്.


വൈറ്റ് ചോക്ലേറ്റിലും ആരോഗ്യത്തിന് നല്ലത് ഡാർക്ക് ചോക്ലേറ്റാണ്

choc-bars

വൈറ്റ് ചോക്ലേറ്റിനെ അപേക്ഷിച്ച് ഡാർക്ക് ചോക്ലേറ്റുകളിൽ ധാരാളമായി കോക്കോ അടങ്ങിയിരിക്കുന്നു എന്നുള്ളതുകൊണ്ടാണ് ഇത്തരത്തിലുള്ള ധാരണ നിലനിൽക്കുന്നത്. എന്നാൽ ഇത് കൊണ്ട് മാത്രം ഡാർക്ക് ചോക്ലേറ്റിനെ ആര്യോഗപരമായി മുൻതൂക്കം ഉണ്ടെന്ന് കരുതാനാവില്ല. രക്തയോട്ടത്തിനും, ഹൃദയത്തിന്റെ ആരോഗ്യത്തിനും കൊക്കോ പ്രയോജനപ്രദമാണ് എങ്കിലും അത് ഉയർന്ന ചൂടിൽ സംസ്ക്കരിക്കുമ്പോൾ പല സ്വാഭാവിക ഗുണങ്ങളും നഷ്ടപ്പെടുന്നു. അതിനാൽ തന്നെ കൊക്കോയുടെ ഗുണങ്ങൾ ലഭിക്കാൻ ഏതുതരം ചോക്ലേറ്റും ഭോജിക്കുന്നതിൽ കാര്യമില്ല, ഇതിനായി കൊക്കോ എക്സ്ട്രാ സപ്ലിമെന്റകളാണ് ഉപയോഗിക്കേണ്ടത്.

കലോറി കുറഞ്ഞ ഭക്ഷണം അമിതവണ്ണം കുറയ്ക്കും

calorie

ഭക്ഷണ നിയന്ത്രണമാണ് ശരീരവണ്ണം നിയന്ത്രിക്കുന്നതിനും അടിസ്ഥാനമാക്കേണ്ടതെന്ന വിശ്വാസം ഇന്നും വളരെ ശക്തമായി നിലനിൽക്കുന്നുണ്ട്. എന്നാൽ ഭക്ഷണം എങ്ങനെ കഴിക്കുന്നു എന്നും എന്തിന് കഴിക്കുന്നു എന്നുമാണ് ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടത്. വിശക്കുമ്പോൾ കഴിക്കുക, വിശപ്പിനനുസരിച്ച് കഴിക്കുക, ശ്വാസം വിടാൻ പോലും കഴിയാത്തവണ്ണം അമിതമായി ഭക്ഷണം കഴിക്കാതെയിരിക്കുക. ഇതിനർത്ഥം കലോറി കുറഞ്ഞ ഭക്ഷണം എത്ര വേണമെങ്കിലും കഴിക്കാമെന്നല്ലലോ ..

വിറ്റാമിൻ ഗുളികകൾ പ്രത്യേകിച്ച് ഒരു ഗുണവും ചെയ്യുന്നില്ല; ഭക്ഷണക്രമത്തിലാണ് കാര്യം


article-2147771-13376F48000005DC-639_468x445

ഒരേ ഭക്ഷണത്തിൽ നിന്നും പലരുടെയും ശരീരം ആഗിരണം ചെയ്യുന്നത് ഒരേ അളവിലുള്ള ധാതുക്കളെ ആയിരിക്കില്ല. ശരീരം അവ ഉപയോഗിച്ച് നടത്തുന്ന രാസപ്രക്രിയകളും സമാനമായിരിക്കില്ല. ആയതിനാൽ, പ്രായത്തിനും ആരോഗ്യത്തിനും അനുസൃതമായി ശരീരത്തിന് വേണ്ടുന്ന പല വിറ്റാമിനുകളുടെ അളവ് പലപ്പോഴും ഉണ്ടാവാറില്ല. പ്രാരംഭ ഘട്ടത്തിൽ ഈ അവസ്ഥ ഗുരുതരമായ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തതിനാൽ, വിറ്റാമിൻ ഗുളികൾ കഴിക്കണം എന്ന സന്ദേശം സാധാരണയായി അധികം പ്രചരിപ്പിക്കപ്പെടാറില്ല. ശരീരത്തെ അറിയുകയും, അതിന്റെ ആരോഗ്യത്തെക്കുറിച്ച് ബോധവാനാകുന്നതിലുമാണ് കാര്യം!

മൈക്രോവേവിൽ പാകം ചെയ്യുന്നത് ആരോഗ്യത്തിന് ദോഷകരമാണ്

lead_960

പുരാതനകാലം മുതൽ തന്നെ പാചകത്തിന് വിവിധ രീതികൾ സ്വീകരിച്ചു വന്നിരുന്നു. കനലിൽ ചുട്ടെടുക്കുക, വെയിലുപയോഗിച്ച് ചില ഭക്ഷണ പദാർത്ഥങ്ങൾ ഉണക്കിയെടുത്ത് ദീർഘകാലം ഉപയോഗിക്കുക, തീയിൽ പാകം ചെയ്യുക തുടങ്ങിയവ ആ രീതികളിൽ ചിലത് മാത്രമാണ്.

എന്നാൽ ഇന്ന് റേഡിയേഷൻ ഉപയോഗിച്ചുള്ള പാചകരീതിയും മനുഷ്യൻ സായത്തമാക്കിയിരിക്കുന്നു. പാകം ചെയ്യുമ്പോൾ ഭക്ഷണത്തിലെ പോഷകാംഷം നഷ്ടപ്പെടുന്നില്ല എന്ന വാഗ്ദാനവുമായി എത്തിയ മൈക്രോവേവ് ഓവനുകൾ അടുക്കളകൾ കീഴടക്കി. ഈ പാചകം ആരോഗ്യത്തിന് ദോഷകരമാണ് എന്ന ചെറുതല്ലാത്ത കുപ്രചരണവും ഒപ്പമുണ്ടായിരുന്നു. എന്നാൽ, ഇത്തരം വാദഗതികൾക്ക് ശാസ്ത്രീയ പിന്തുണ നേടാൻ നാളിതുവരെ സാധിച്ചിട്ടില്ല. ഒരു പക്ഷെ റേഡിയേഷൻ എന്ന പദം സൃഷ്ടിക്കുന്ന രീതിയാകാം ഈ കുപ്രചാരങ്ങൾക്ക് കാരണമായത്.Story by