മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്നും റെയ്ഡില്‍ ഇതുവരെ പിടിച്ചെടുത്തത് 800 കോടിയുടെ അനധികൃത പണം

മുത്തൂറ്റ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ച് സംശയകരമായ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വര്‍ണപണയങ്ങളുടെ ലേലം ഇടപാടുകളിലാണ് മുത്തൂറ്റില്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്നും റെയ്ഡില്‍ ഇതുവരെ പിടിച്ചെടുത്തത് 800 കോടിയുടെ അനധികൃത പണം

രാജ്യത്തെ മുത്തൂറ്റ് ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ നിന്നും റെയ്ഡില്‍ ഇതുവരെ പിടിച്ചെടുത്തത് 800 കോടിയുടെ അനധികൃത പണം. ആദായനികുതി വകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കമ്മീഷണര്‍ പ്രണബ് കുമാര്‍ ദാസാണ് ഇക്കാര്യം അറിയിച്ചത്. അന്വേഷണം ശരിയായ ദിശയിലാണെന്നും അത് പൂര്‍ത്തിയാകാന്‍ രണ്ടുമാസമെടുക്കുമെന്നും അദ്ദേഹം അറിയിച്ചു.

മുത്തൂറ്റ് ഗ്രൂപ്പിനെ കേന്ദ്രീകരിച്ച് സംശയകരമായ അക്കൗണ്ടുകളുടെ വിവരങ്ങള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. സ്വര്‍ണപണയങ്ങളുടെ ലേലം ഇടപാടുകളിലാണ് മുത്തൂറ്റില്‍ തട്ടിപ്പ് നടത്തിയിരുന്നതെന്നും ആദായനികുതി വകുപ്പ് വ്യക്തമാക്കി.

മുത്തൂറ്റ് സ്ഥാപനങ്ങളുടെ അക്കൗണ്ടുകള്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ തുടര്‍ന്ന് മരവിപ്പിച്ചിരുന്നു.മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് ഫിനാന്‍സ്, മിനി മുത്തൂറ്റ് എന്നീ സ്ഥാപനങ്ങളുടെ അക്കൗണ്ടുകളാണ് ആദായനികുതി വകുപ്പ് ഇടപെട്ട് മരവിപ്പിച്ചത്. കേരളത്തിന് പുറമെ തമിഴ്‌നാട്, ആന്ധ്രാപ്രദേശ്, ഗോവ, കര്‍ണാടക എന്നിവിടങ്ങളിലായി നിരവധി ഫൈനാന്‍സിയേഴ്‌സ് സ്ഥാപനങ്ങളില്‍ ഒരേ സമയത്തായിരുന്നു കഴിഞ്ഞ മാസം റെയ്ഡ് നടത്തിയത്.

ഇതിനിടെ രാഷ്ട്രീയക്കാരുടെ നിക്ഷേപങ്ങള്‍ തേടിയുളള വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിന്റെ കത്ത് ലഭിച്ചതായി പ്രണബ് കുമാര്‍ ദാസ് അറിയിച്ചു. കൃത്യമായി കാര്യങ്ങള്‍ ആവശ്യപ്പെട്ടാല്‍ വിവരങ്ങള്‍ നല്‍കുമെന്നും അദ്ദേഹം അറിയിച്ചു. ഇതു സംബന്ധിച്ച് അന്വേഷണം തുടരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു.

Read More >>