ഓണം പോലുള്ള അമുസ്ലീങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു വിലക്കിയ സലഫി നടപടികളില്‍ പ്രതിഷേധിച്ച് മാപ്പിള ഓണപ്പായസ വിതരണവുമായി ഫയസ് മുഹമ്മദ്

ഓണം പോലുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും അവരുമായി സഹകരിക്കുന്നതും ഹറാമാണെന്ന് കുറ്റ്യാടി സലഫി പള്ളിയില്‍ കഴിഞ്ഞവര്‍ഷം മുതല്‍ ഉയര്‍ന്നു വരുന്ന ഒരു വാദമാണ്. ഓണാശംസകള്‍ നേരരുത് എന്ന ഉത്തരവുപോലും പള്ളിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെന്ന് ഫയസ് നാരദാ ന്യൂസിനോട് പറഞ്ഞു.

ഓണം പോലുള്ള അമുസ്ലീങ്ങളുടെ ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതു വിലക്കിയ സലഫി നടപടികളില്‍ പ്രതിഷേധിച്ച് മാപ്പിള ഓണപ്പായസ വിതരണവുമായി ഫയസ് മുഹമ്മദ്

ഓണാഘോഷം വിലക്കിയ സലഫി നടപടികളില്‍ പ്രതിഷേധിച്ച് കുറ്റ്യാടിയില്‍ ഫയസ് മുഹമ്മദ് എന്ന വിശ്വാസിയുടെ ഒറ്റയാള്‍ ഓണാഘോഷം. മറ്റുമതവിഭാഗങ്ങളുടെ ആഘോഷങ്ങളില്‍ മുസ്ലീങ്ങള്‍ പങ്കുചേരുന്നത് വിലക്കിയ നടപടിക്കെതിരെ 'മാപ്പിള ഓണപ്പായസ വിതരണം' എന്ന പ്രതിഷേധപരിപാടിയാണ് ഫീയസ് സംഘടിപ്പിച്ചത്. കുറ്റ്യാടി സലഫി മസ്ജിദിലെ ഇമാമായ മുസ്തഫ ഒതായി വശ്വാസികളെ ഓണാഘോഷത്തില്‍ പങ്കെടുക്കുന്നത് വിലക്കിയ നടപടിയ്‌ക്കെതിരെയുള്ള പ്രതിഷേധം എന്ന നിലയിലാണ് ഫയസ് പായസവിതരണം നടത്തിയത്.


കുറ്റ്യാടി പുതിയ ബസ്റ്റാന്റിനു സമീപം സലഫി പള്ളിക്ക് തൊട്ടുമുമ്പിലായാണ് ഫയസ് പായസവിതരണം നടത്തിയത്. 'അമുസ്ലിം സുഹൃത്തുക്കളോട് ചിരിച്ചാല്‍, അവരുടെ ആഘോഷങ്ങളില്‍ പങ്കുചേര്‍ന്നാല്‍ ഒലിച്ചു പോകുന്ന ഒന്നാണ് എന്റെ മതമെങ്കില്‍ പോട്ടെ പുല്ല് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് മാപ്പിള ഓണപ്പായസ വിതരണം' എന്ന ബാനറും ഉയര്‍ത്തിയായിരുന്നു ഫയസിന്റെ പ്രതിഷേധം. 'കുലപാംസന സലഫിസം നശിക്കട്ടെ മതേതരത്വം ഉണരട്ടെ' എന്നും ബാനറില്‍ എഴുതിയിരുന്നു.

fayas Muhammed 1

ഓണം പോലുള്ള ആഘോഷങ്ങളില്‍ പങ്കെടുക്കുന്നതും അവരുമായി സഹകരിക്കുന്നതും ഹറാമാണെന്ന് കുറ്റ്യാടി സലഫി പള്ളിയില്‍ കഴിഞ്ഞവര്‍ഷം മുതല്‍ ഉയര്‍ന്നു വരുന്ന ഒരു വാദമാണ്. ഓണാശംസകള്‍ നേരരുത് എന്ന ഉത്തരവുപോലും പള്ളിയുടെ ഭാഗത്തു നിന്നുമുണ്ടായിട്ടുണ്ടെന്ന് ഫയസ് നാരദാ ന്യൂസിനോട് പറഞ്ഞു. ഇതിനെതിരെ ഒരു ബാനര്‍ ഉയര്‍ത്തി ഫയസ് അന്ന് പ്രതികരിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷവും ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ സലഫി പള്ളിയുടെ ഭാഗത്തു നിന്നുമുണ്ടായപ്പോള്‍ ശക്തമായിത്തന്നെ പ്രതികരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും ഫയസ് പറയുന്നു.

അതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം വെള്ളിയാഴ്ച ജുമ്അ നിസ്‌കാരത്തിനുശേഷം 'മാപ്പിള ഓണപ്പായസവിതരണം' എന്ന പേരില്‍ പ്രതിഷേധ പരിപാടി നടത്തുകയായിരുന്നു. തന്റെ പ്രതിഷേധത്തിന് നല്ല പ്രതികരണമാണ് ലഭിച്ചതെന്നും ഏകദേശം 200ഓളം പേര്‍ അതില്‍ പങ്കാളികളായെന്നും ഫയസ് പറഞ്ഞു. അവരെല്ലാം തനിക്ക് പിന്തുണ വാഗ്ദാനം ചെയ്തുവെന്നും ഫയസ് പറഞ്ഞു. എന്നാല്‍ പള്ളിയുമായി ബന്ധപ്പെട്ടവര്‍ ആഘോഷങ്ങളില്‍ പങ്കെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. അവരെ ക്ഷണിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പള്ളിയിലെ ഇമാമിനെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചെങ്കിലും അദ്ദേഹം അത് നിരസിച്ചുവെന്നും ഫയസ് അറിയിച്ചു.