കല്ലാച്ചിയിൽ യൂത്ത് ലീഗ് പ്രകടനത്തിനിടെ സംഘർഷം; പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു; ഇന്ന് എൽഡിഎഫ് ഹർത്താൽ

നാദാപുരം സി.ഐ ജോഷി ജോസും സംഘവും സ്ഥലത്തത്തെി പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനു നേരെ ശക്തമായ കല്ലേറും ആക്രമണവും ഉണ്ടായി.

കല്ലാച്ചിയിൽ യൂത്ത് ലീഗ് പ്രകടനത്തിനിടെ സംഘർഷം; പോലീസ് ഗ്രനേഡും കണ്ണീർ വാതകവും പ്രയോഗിച്ചു;  ഇന്ന് എൽഡിഎഫ് ഹർത്താൽ

കോഴിക്കോട്: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ അസ്ലം വധക്കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കല്ലാച്ചിയില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയില്‍ സംഘര്‍ഷം. അക്രമാസക്തരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. ഗ്രനേഡും കണ്ണീര്‍ വാതക ഷെല്ലും പ്രയോഗിച്ചു.

യൂത്ത് ലീഗ് പ്രകടനത്തിനിടെ ഫോര്‍ ജസ്റ്റിസ് അസ്ലം എന്ന പ്ളക്കാര്‍ഡുമായി ഒരു വിഭാഗം പ്രകടനത്തില്‍ കയറി പ്രകോപന മുദ്രാവാക്യം വിളിച്ചതോടെ നേതാക്കള്‍ ഇവരെ പ്രകടനത്തില്‍ നിന്നും പുറത്താക്കി. ഇതിനിടെ നാദാപുരം സി.ഐ ജോഷി ജോസും സംഘവും സ്ഥലത്തത്തെി പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസിനു നേരെ ശക്തമായ കല്ലേറും ആക്രമണവും ഉണ്ടായി. സിഐയും സംഘവും ആക്രമണത്തിൽ പിടിച്ചു നിൽക്കാൻ ആവാതെ രക്ഷപ്പെടുകയായിരുന്നു.

ഇതിനിടെ സിപിഐഎം ഓഫീസ് പരിസരത്തു തടിച്ചു കൂടിയവരുടെ അടുത്തേക്ക് പോകാനുളള യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ ശ്രമം നേതാക്കളിടപെട്ട് തടഞ്ഞു. ഇതോടെ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ കൂടുതൽ പോലീസ് സംഭവസ്ഥലത്തെത്തി. ലീഗ് പ്രവര്‍ത്തകരെ പിരിച്ചു വിടുന്നതിനിടയില്‍ മാര്‍ക്കറ്റ് റോഡില്‍ വെച്ചു പൊലീസിനു നേരെ വീണ്ടും അക്രമം ഉണ്ടായി. സോഡാക്കുപ്പികളും കല്ലുകളുമായി ലീഗ് പ്രവർത്തകർ പോലീസിനെ ആക്രമിച്ചതോടെ പൊലീസ് ലാത്തി വീശി. തുടർന്നു  ഗ്രനേഡും ടിയര്‍ ഗ്യാസും പ്രയോഗിച്ചു. 20ഓളം ഗ്രനേഡുകളും ടിയര്‍ ഗ്യാസ് ഷെല്ലുകളുമാണു പൊലീസ് ആക്രമികള്‍ക്കെതിരെ പ്രയോഗിച്ചത്.
മണിക്കൂറുകൾ നീണ്ടു നിന്ന അക്രമ സംഭവങ്ങൾക്കിടയിൽ നിരവധിപ്പേർക്കു പരിക്കേറ്റിട്ടുണ്ട്. കല്ലാച്ചി-വടകര റൂട്ടിൽ സർവീസ് നടത്തുന്ന നാരായണ ബസ് അക്രമികൾ എറിഞ്ഞു തകർത്തു. എആർ ക്യാമ്പിൽ നിന്നുള്ളവർ ഉൾപ്പെടെ പോലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റിട്ടുണ്ട്. പിന്നീടു രാത്രി ഏഴു മണിയോടെ ഗ്രാമ പഞ്ചായത്ത് മെംബര്‍ നജ്മ ബീവിയുടെ മകന്‍ നിഹാലിന് വെട്ടേൽക്കുകയായിരുന്നു. ഇയാളെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അക്രമത്തത്തെുടര്‍ന്ന് കല്ലാച്ചിയില്‍ എല്‍.ഡി.എഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍.

Read More >>