കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സോണിയക്ക് ലീഗിന്റെ കത്ത്

കോണ്‍ഗ്രസില്‍ അണികള്‍ക്ക് ഇടയില്‍ യാതൊരുവിധ തര്‍ക്കവിഷയങ്ങളുമില്ലെന്നും എന്നാല്‍ നാള്‍ക്കുനാള്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത കൂടി വരികയാണെന്നും ലീഗ് ചൂണ്ടിക്കാണിക്കുന്നു.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ സോണിയക്ക് ലീഗിന്റെ കത്ത്

തിരുവനന്തപുരം: കെപിസിസി  അധ്യക്ഷനും പാര്‍ലമെന്‍ററി പാര്‍ട്ടിയും രണ്ട് ദിശയിലാണെന്നാരോപ്പിച്ചു. മുസ്ലീം ലീഗ് സംസ്ഥാന നേതൃത്വം സോണിയാഗാന്ധിക്ക് കത്തയച്ചു. "ഉമ്മന്‍ ചാണ്ടി, സുധീരന്‍, രമേശ് ചെന്നിത്തല എന്നിവര്‍ മൂന്നു ദിശകളില്‍ നീങ്ങുകയാണ്. ഈ രീതിയില്‍ തുടരാന്‍ ഒരിക്കലും ലീഗിന് കഴിയില്ല. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ കടുത്ത നിലപാട് എടുക്കേണ്ടി വരും" ലീഗ് കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിനെതിരെ കനത്ത വിമര്‍ശനങ്ങളാണ് കത്തില്‍ ഉന്നയിച്ചിരിക്കുന്നത്. കോണ്‍ഗ്രസില്‍ അണികള്‍ക്ക് ഇടയില്‍ യാതൊരുവിധ തര്‍ക്കവിഷയങ്ങളുമില്ലെന്നും എന്നാല്‍ നാള്‍ക്കുനാള്‍ നേതാക്കള്‍ക്കിടയില്‍ ഭിന്നത കൂടി വരികയാണെന്നും ലീഗ് ചൂണ്ടിക്കാണിക്കുന്നു.

നെടുമ്പാശേരിയില്‍ നടന്ന മുസ്ലീം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് യോഗമാണ് തീരുമാനമെടുത്ത് സോണിയയെ അറിയിച്ചിരിക്കുന്നത്.

Read More >>