അസ്‌ലമിന്റെ കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

സിപിഐ(എം) പ്രവര്‍ത്തകരായ ഇരിങ്ങണ്ണൂര്‍ സ്വദേശി നെല്ലികുളത്തില്‍ ജിബിന്‍ (26), തുണേരി വെള്ളൂര്‍ സ്വദേശി കരിക്കിലോട്ട് ഷാജി (28) എന്നിവരാണ് അറസ്റ്റിലായത്.

അസ്‌ലമിന്റെ കൊലപാതകം: രണ്ട് പേര്‍ കൂടി അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്ത് ലീഗ് പ്രവര്‍ത്തകന്‍ ചാലപ്പുറം കാളിയപ്പറമ്പത്ത് അസ്‌ലം(22) കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ട് പേര്‍ കൂടി അറസ്റ്റില്‍. സിപിഐ(എം) പ്രവര്‍ത്തകരായ ഇരിങ്ങണ്ണൂര്‍ സ്വദേശി നെല്ലികുളത്തില്‍ ജിബിന്‍ (26), തുണേരി വെള്ളൂര്‍ സ്വദേശി കരിക്കിലോട്ട് ഷാജി (28) എന്നിവരാണ് അറസ്റ്റിലായത്.

അസ്‌ലമിനെ പിന്തുടര്‍ന്ന് കൊലയാളികള്‍ക്ക് വിവരം നല്‍കിയത് ജിബിനും ഷാജിയുമാണെന്നാണ് പോലീസ് പറയുന്നത്. അസ്‌ലമിന്റെ കൊലപാതകത്തില്‍ നേരത്തേ വാളയം സ്വദേശി നിധിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അക്രമി സംഘത്തിന് കാര്‍ നല്‍കിയത് നിധിനാണെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍.


ഡിവൈഎഫ്ഐ പ്രവര്‍ത്തകനായ തൂണേരി ഷിബിനെ കൊലപ്പെടുത്തിയ കേസില്‍ കോടതി വെറുതെ വിട്ടയാളാണ് അസ്‌ലം. ഷിബിന്‍ വധക്കേസില്‍ മൂന്നാം പ്രതിയായിരുന്നു അസ്‌ലം. അസ്‌ലം അടക്കം 17 പ്രതികളെയാണ് വെറുതെ വിട്ടത്.

ഓഗസ്റ്റ് 12 നാണ് അസ്‌ലം കൊല്ലപ്പെട്ടത്. ഇന്നോവ കാറിലെത്തിയ സംഘം അസ്ലമിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.

ആക്രമണത്തില്‍ അസ്ലമിന്റെ കഴുത്തിനും വയറിനും ആഴത്തില്‍ മുറിവേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ അസ്‌ലമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മുഖത്തേറ്റ 13 വെട്ടുകളടക്കം 76 മുറിവുകളാണ് അസ്‌ലമിന്റെ ശരീരത്തിലുണ്ടായിരുന്നത്.

Read More >>