ജിഫ്രീ... ജ്ജാണെടാ നേതാവ്...

കുട്ടി നേതാവിനെ സ്ക്രീനില്‍ കണ്ടപ്പോള്‍ നാരദൻ ആദ്യം തെറ്റിധരിച്ചത് വിദ്യാർത്ഥി സമരം ഉത്ഘാടനം ചെയ്യാനെത്തിയ ഇമ്മിണി ബല്യ ഏതോ നേതാവ് ആയിരിക്കുമെന്നാണ്. എന്നാല്‍, തകർത്ത് പിടിച്ച ആ ഓട്ടം കണ്ടപ്പോള്‍ മാത്രമാണ് ഇത് ഭാവിയുടെ വാഗ്ദാനമായ ഒരു കുട്ടി നേതാവ് മാത്രമായിരുന്നു എന്ന് നാരദന്‍ മനസിലാക്കുന്നത്‌.

ജിഫ്രീ... ജ്ജാണെടാ നേതാവ്...

ക്ലീൻ ഷേവ് ചെയ്ത വെളുത്ത സുന്ദരൻ, മനോഹരമായ കറുത്ത തൊപ്പി, പഴയകാല മുസ്ലിം ദേശീയ നേതാക്കളെ അനുസ്മരിപ്പിക്കുന്ന വേഷവിധാനങ്ങള്‍ പാലിക്കുന്ന യുവനേതാവ്. മൗലാനാ അബ്ദുൽ കലാം ആസാദ്, ജി. എം. ബനത് വാല എന്നിവര്‍ ധരിക്കുന്ന കറുത്ത തൊപ്പി അവരുടെ വേഷത്തിന്‍റെ തന്നെ ഭാഗമായിരുന്നു. അത് നന്നായി വീക്ഷിച്ചു ജീവിതത്തില്‍ മാതൃകയാക്കാന്‍ ശ്രമിക്കുന്ന യുവനേതാവിനെ തെറ്റ് പറയാന്‍ കഴിയില്ല.

കറുത്ത ഷൂസ്, കറുത്ത സോക്സ്‌ അതും വെളുത്ത ഫുൾ സ്ലീവ് ഷർട്ട്, വെളുത്ത മുണ്ട് എന്നിവയ്ക്കൊപ്പം! മുസ്‌ലിം ലീഗിന്‍റെ നവതലമുറയുടെ പ്രതിനിധിയായ എംഎസ്എഫ് നേതാവ് ഷറഫുദ്ദീൻ ജിഫ്രിയാണ് ഈ യുവ കോമളന്‍.

കുട്ടി നേതാവിനെ സ്ക്രീനില്‍ കണ്ടപ്പോള്‍ നാരദൻ ആദ്യം തെറ്റിധരിച്ചത് വിദ്യാർത്ഥി സമരം ഉത്ഘാടനം ചെയ്യാനെത്തിയ ഇമ്മിണി ബല്യ ഏതോ നേതാവ് ആയിരിക്കുമെന്നാണ്. എന്നാല്‍, തകർത്ത് പിടിച്ച ആ ഓട്ടം കണ്ടപ്പോള്‍ മാത്രമാണ് ഇത് ഭാവിയുടെ വാഗ്ദാനമായ ഒരു കുട്ടി നേതാവ് മാത്രമായിരുന്നു എന്ന് നാരദന്‍ മനസിലാക്കുന്നത്‌.

ഇജ്ജ് ചില്ലറക്കാരനല്ല..വിദ്യാര്‍ഥി സമരം ആവേശത്തോടെ മുന്നോട്ടു നയിക്കുകയും അതേ സമയത്ത് തന്നെ അതിവേഗത്തില്‍ പിന്നിലോട്ടു പായാനും കഴിയുന്നത്‌ ചില്ലറ കാര്യവുമല്ല. മാത്രമല്ല ഹൈസ്പീഡില്‍ പുറകോട്ടു വച്ചു പിടിക്കാന്‍ പ്രത്യേകം പരിശീലനം കിട്ടിയ നേതാവ് കൂടിയാണ്.

രംഗം കണ്ട നാരദന്‍ നിന്നു ചിരിച്ചു.. പിന്നെ ഇരുന്നും... എന്നിട്ടും പോരാതെ മലര്‍ന്നു കിടന്നു ചിരിച്ചു. എന്നിട്ടും ചിരി നിര്‍ത്താന്‍ മേലാ.

ഒരു ഫിനിക്സ് പക്ഷിയെ പോലെ സമരത്തീചൂളയില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റു ഹമ്മിംഗ് പക്ഷിയെപ്പോലെ അതിവേഗം പിന്നിലേക്ക്... അതും ക്ലോത്ത് പൊക്കി പിടിച്ചു പറന്നുയര്‍ന്ന ജിഫ്രി..നീ തന്നെ ഞങ്ങളെ എന്നും നയിക്കണം.. നീ മലപ്പുറത്ത്‌ മാത്രം ഒതുങ്ങി പോകേണ്ടുന്ന നേതാവല്ല. നീ വിശ്വനായകനാകണം. അതാണ്‌ നാരദന്‍റെ ആഗ്രഹം.