മോട്ടോ ഇ3 ഇന്ത്യയില്‍

ഫ്ലിപ്പ്കാര്‍ട്ട് വഴി വില്‍പ്പന തുടങ്ങിയ ഫോണിന്റെ വില 7,999 രൂപയാണ്.

മോട്ടോ ഇ3  ഇന്ത്യയില്‍

ന്യൂഡല്‍ഹി:  മോട്ടോയുടെ ഏറ്റവും പുതിയ മോഡളായമോട്ടോ ഇ3 പവർ ഇന്ത്യന്‍ വിപണിയില്‍. കഴിഞ്ഞ ദിവസം ഫ്ലിപ്പ്കാര്‍ട്ട് വഴി വില്‍പ്പന തുടങ്ങിയ ഫോണിന്റെ വില 7,999 രൂപയാണ്.

മുന്‍ മോഡലായ മോട്ടേ ഇ ത്രീയെ അപേക്ഷിച്ച് കൂടിയ ബാറ്ററി ശേഷിയാണ് ഇ3 പവറിന്‍റെ പ്രത്യേകത. 3500 എംഎഎച്ചാണ് ഇ3 പവറിന്റെ ബാറ്ററി ശേഷി .

2ജിബി റാം, 16 ജിബി ഇന്‍റേണല്‍ മെമ്മറി, 32 ജിബി എക്സ്പാന്‍ഡബിള്‍ മെമ്മറി, 5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, 720x1280 പിക്സല്‍ സ്ക്രീന്‍ റെസല്യൂഷന്‍, 64-ബിറ്റ് വണ്‍ ജിഗാഹെര്‍ട്സ് ക്വാഡ്–കോർ മീഡിയടെക് പ്രൊസസ്സറര്‍,  എല്‍ഇഡി ഫ്ലാഷോടു കൂടിയ 8-മെഗാപിക്സൽ പിന്‍ക്യാമറ, 5 മെഗാപിക്സൽ സെൽഫി ക്യാമറ എന്നിവയാണ് ഈ ഫോണിന്റെ പ്രത്യേകതകള്‍.

ജലത്തെ പ്രതിരോധിക്കുന്ന നാനോ കോട്ടിങ്, 4G  കണക്ടിവിറ്റി, വോയ്സ് എല്‍ഇടി സപ്പോർട്ട് എന്നീ സവിശേഷതകളും ഇ ത്രീ പവറിനുണ്ട്.

Read More >>