'അവിശ്വാസി'യായ മദർ തെരേസ അഥവാ വിശുദ്ധയുടെ വിശ്വാസ വഴികൾ

മദർ തെരേസ അവിശ്വാസി ആയിരുന്നോ? മദർ തെരേസ തന്റെ ആത്മീയ സഹചാരിയായിരുന്ന റവ. മൈക്കൾ വാൻഡർ പീറ്റിന് എഴുതിയ കത്തുകളിലും പലപ്പോഴായി നടത്തിയിട്ടുള്ള പ്രസംഗങ്ങളിലും മറ്റ് ചിലർക്ക് അയച്ച കത്തുകളിലുമാണ് വിശ്വാസം സംബന്ധിച്ചുള്ള തന്റെ സംശയങ്ങളും ആശങ്കകളും പങ്കുവെച്ചിട്ടുള്ളത്.

"യേശുക്രിസ്തുവിന് നിന്നോട് അതിയായ വാൽസല്യമുണ്ട്. പക്ഷെ എന്നെ സംബന്ധിച്ച് ഈ നിശബ്ദതയും, ശൂന്യതയും വലുതാണ്. ഞാൻ  അവിടേക്ക് നോക്കുന്നത് കാണുന്നില്ല.. ആ ശബ്ദം ശ്രദ്ധിച്ചിട്ടും കേള്‍ക്കുന്നില്ല..."

അഗതികളുടെ  അമ്മ മദര്‍ തെരേസ 1979 സെപ്റ്റംബറിൽ റവ: മൈക്കൾ വാൻഡർ പീറ്റിന് എഴുതിയ കത്തിലെ വരികളാണിത്. വിശുദ്ധപദത്തിലെത്തുന്ന അഗതികളുടെ അമ്മയ്ക്ക് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഇടക്കാലത്ത് എപ്പോഴോ ഇടിവ് സംഭവിച്ചിരുന്നു എന്ന വാദത്തെ പിന്തുണയ്ക്കുന്നതാണ് ഈ പരസ്യമാക്കപ്പെട്ട കത്തിലെ വരികൾ.


1979 ഡിസംബർ 11 ന് സമാധാനത്തിനുള്ള നോബേൽ സമ്മാനം ഏറ്റുവാങ്ങുമ്പോൾ മദറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

"ദൈവത്തെ സ്‌നേഹിക്കുന്നു എന്നും അയൽക്കാരനെ വെറുക്കുന്നുവെന്നും പറയുന്നതിൽ അർത്ഥമില്ല. കുരിശിൽ തന്റെ ജീവൻ ബലിയായി നൽകുമ്പോൾ ക്രിസ്തു വിശക്കുന്നവനായിരുന്നു, നഗ്‌നനായിരുന്നു. ആ വിശപ്പ് എന്തായിരുന്നു എന്ന് കണ്ടെത്തേണ്ടതും അത് നിർമ്മാർജ്ജനം ചെയ്യേണ്ടതും നമ്മളാണ്. "പാശ്ചാത്യ നാടുകളിലെ യുവാക്കൾക്കിടയിലുള്ള ലഹരിമരുന്ന് ഉപയോഗം വർദ്ധിക്കുന്നതിലും, ഗർഭച്ഛിദ്രം പ്രോത്സാഹിപ്പിക്കപ്പെടുന്നതിലും മദർ തുടർന്ന് തന്‍റെ പ്രസംഗത്തിൽ ആശങ്ക രേഖപ്പെടുത്തി. ദിവസങ്ങൾക്കപ്പുറം ആഘോഷിക്കപ്പെടുന്ന ക്രിസ്തുമസ് നൽകുന്നത് പ്രസരിപ്പാർന്ന യഥാർത്ഥ സന്തോഷമാണ് എന്നുള്ള സന്ദേശം പരക്കണം എന്നും മദർ തെരേസ ഓർമ്മിപ്പിച്ചു.

"ക്രിസ്തു നമ്മുടെ ഹൃദയത്തിൽ വസിക്കുന്നു, അഗതികൾക്കിടയിൽ നമ്മുക്ക് ക്രിസ്തുവിനെ കണ്ടത്താം. നമ്മൾ നൽകുന്ന പുഞ്ചിരിയിലും സ്വീകരിക്കുന്ന സന്തോഷത്തിലും നമ്മുക്ക് യേശുക്രിസ്തുവിനെ കണ്ടെത്താം. "

എന്നാൽ ഇതിന് മൂന്ന് മാസം മുമ്പ് മദർ തെരേസ തന്റെ ആത്മീയ സഹചാരിയായിരുന്ന റവ. മൈക്കൾ വാൻഡർ പീറ്റിന് എഴുതിയ കത്തിൽ ക്രിസ്തുവിലുള്ള വിശ്വാസത്തിൽ ചഞ്ചലം സംഭവിച്ചതായി തോന്നിക്കുമാറുള്ള വരികളാണ് കുറിച്ചിരിക്കുന്നത്.

"യേശുക്രിസ്തുവിന് താങ്കളോട് അതിയായ വാൽസല്യമുണ്ട്. പക്ഷെ എന്നെ സംബന്ധിച്ച് ഈ നിശബ്ദതയും, ശൂന്യതയും വലുതാണ് "ഞാൻ അവിടേക്ക് നോക്കുന്നത് കാണുന്നില്ല, ആ ശബ്ദം ശ്രദ്ധിക്കുന്നത് കേൾക്കുന്നില്ല." റെവ: മൈക്കൾ വാൻഡർ പീറ്റിന് എഴുതിയ കത്തിൽ മദർ പറയുന്നു.

ഈ കത്ത് പരസ്യമാക്കപ്പെട്ടതോടു കൂടി വിശുദ്ധപദത്തിലെത്തുന്ന അഗതികളുടെ അമ്മയ്ക്ക് യേശുക്രിസ്തുവിലുള്ള വിശ്വാസത്തിൽ ഇടക്കാലത്ത് ഇടിവ് സംഭവിച്ചിരുന്നു എന്ന കണ്ടെത്തലുകളും സജീവമായി.

കേവലം 11 ആഴ്ചകളുടെ മാത്രം വ്യത്യാസത്തിലുള്ള ഈ രണ്ടു പ്രസ്താവനകൾ ലോകം ഇനിയുമറിഞ്ഞിട്ടില്ലാത്ത ഒരു വനിതയെ ചൂണ്ടിക്കാണിക്കുന്നു. മനസ്സിൽ അവിശ്വാസത്തിന്റെ കരടുകൾ ശേഷിക്കുകയും ലോകത്തിന് മുൻപിൽ 1950 കളിലെ നാടകങ്ങളെ അനുസ്മരിപ്പിക്കും വിധം ക്രിസ്തീയ വിശ്വാസം മദർ പ്രചരിപ്പിക്കുകയുമായിരുന്നോ എന്നാണ് മദർ തെരേസയുടെ ആത്മീയതയിൽ ഒരുകാലത്ത് ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന ശൂന്യത പഠനമാക്കിയവർ ചോദിക്കുന്നത്.

വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നതിന്‍റെ ഭാഗമായി നടത്തപ്പെടുന്ന നടപടികളുടെ ഭാഗമായിട്ടായിരുന്നു മദര്‍ എഴുതിയ ഈ സ്വകാര്യ കത്തുകള്‍ സഭയുടെ പരസ്യഅവലോകനത്തിനായി സമര്‍പ്പിക്കപ്പെട്ടത്.

ടെലിവിഷൻ ക്യാമറകൾക്ക് മുമ്പിൽ ദൈവീക സാന്നിദ്ധ്യം എപ്പോഴും അവകാശപ്പെടുന്ന മദർ പക്ഷേ ഏകാന്തതയിൽ അദ്ദേഹത്തെ കാണാതെയിരിക്കുകയും, ഒറ്റപ്പെട്ടു പോകുമ്പോൾ ദൈവിക ശബ്ദം കേൾക്കാതെയുമിരിക്കുന്നു. സ്വകാര്യ ജീവിതത്തിലെ ശൂന്യതയും, സാമൂഹിക ജീവിതത്തിലെ സാക്ഷ്യവും തമ്മിലുള്ള പൊരുത്തക്കേടാണിത്. കഴിഞ്ഞ 100 വർഷമായി ക്രിസ്തുവിനോട് അടുത്തു നിൽക്കുന്ന ജീവിതമെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് ഈ വാദങ്ങളോടെ സംശയത്തിന്‍റെ നിഴലില്‍ ആക്കപ്പെടുന്നത്.

വരൂ, എന്റെ വെളിച്ചമാകൂ (Come,be my light) എന്ന പുസ്തകം അഗതികളുടെ അമ്മ തന്‍റെ ആത്മീയജീവിതം സ്വയം പരാമർശിക്കുന്ന പുസ്തമാണ്. ഇതിൽ തനിക്ക് അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള സംഭവങ്ങളെയും, സഹപ്രവർത്തകരെയും, സഭയുടെ മേലധികാരികളെയും കുറിച്ച് വിശദീകരിക്കുന്നുണ്ട്. എന്നാല്‍ ഈ പുസ്തകത്തിന്‍റെ രചനയില്‍ പലയിടത്തും നിരാശയുടെയും, പ്രതീക്ഷ ഇല്ലയ്മയുടെയും, ഇരുളിന്‍റെയും നിഴല്‍ കടന്നു വരുന്നുണ്ട്.

താൻ അയച്ച സ്വകാര്യ കത്തുകൾ നശിപ്പിക്കണമെന്ന് മദർ തെരേസ ആവശ്യപ്പെട്ടിരുന്നുവെങ്കിലും സഭാ നേതൃത്വം അതിന് മുൻകൈ എടുത്തിരുന്നില്ല എന്നും, അങ്ങനെയുള്ള സ്വകാര്യ കത്തുകൾ അവ ലഭിച്ചവരുടെ നീതിബോധത്തിൽ സംരക്ഷിക്കപ്പെടുകയോ നശിപ്പിക്കപ്പെടുയോ ചെയ്യുക എന്ന നിലപാടാണ് സഭ സ്വീകരിക്കുകയും ചെയ്തത്.

ഹൃദയത്തിലില്ല... തിരുവത്താഴ മേശയിലും എന്ന പരാമർശം  മദറിന്റെ ആത്മീയതയിൽ ഇടക്കാലത്ത് അനുഭവപ്പെട്ട ശൂന്യത വ്യക്തമാക്കുന്നതാണ് എന്നാണ് പുസ്തകത്തിന്റെ ആമുഖം രചിക്കുകയും, മുഖ്യ എഡിറ്റര്‍ ആയിരുന്നതുമായ റവ. ബ്രയാന്‍റെ വിവക്ഷണം.

ഈ ആത്മീയ വിടവ് എപ്പോഴാണ് മദറിന് അനുഭവപ്പെട്ടിട്ടുണ്ടാകുക? കൽക്കട്ടയിലെ തെരുവുകളിൽ നിന്നും വിശക്കുന്നവനെയും, അബലരെയും തന്നിലേക്ക് ഉൾക്കൊള്ളുമ്പോഴായിരിക്കാം ജീവിതത്തിന്റെ അർത്ഥശൂന്യത മദർ അനുഭവിക്കാൻ തുടങ്ങിയത് എന്ന് കരുതപ്പെടുന്നു. നിരന്തരമായ ഈ സേവനചര്യയിൽ നിന്നും 5 ആഴ്ചക്കാലം മാത്രമാണ് മദർ അവധിയെടുത്തിട്ടുള്ളത്.  ഭൗതിക  ജീവിതത്തിന്‍റെ 50 വര്‍ഷം ഇത്തരമൊരു നൈരാശ്യത്തിന്‍റെ അനുഭവം മദറിനെ പിന്തുടര്‍ന്നിരുന്നു എന്ന് വേണം കരുതാന്‍.

പൊതുസദസ്സുകളിൽ സന്തുഷ്ടയായി കാണപ്പെട്ടെങ്കിലും, ജീവിതത്തിൽ അഗാധമായ ആത്മീയ ശൂന്യതയിലേക്ക് മദർ വഴുതി വീണു എന്ന് ഈ കത്ത് സംസാരിക്കുന്നു. മദർ തെരേസ എഴുതിയ 40 ഓളം ലേഖനങ്ങളിലും ഇരുട്ട്, പീഡകൾ, ശ്യൂന്യത എന്നീ പദങ്ങളുടെ ആവർത്തനം പതിവായി കാണാവുന്നതാണ്. ചില അനുഭവങ്ങൾ തനിക്ക് നരകതുല്യമായ അവസ്ഥകൾ സൃഷ്ടിക്കുന്നു എന്നും, സ്വർഗ്ഗം എന്ന് ഒന്നുണ്ടോയെന്നും ആശങ്കപ്പെടുന്ന ആ മദറിന്‍റെ മുഖം  ലോകത്തിന് അപരിചിതമാണ്. ചിലപ്പോഴെല്ലാം ദൈവത്തിന്റെ അസ്തിത്വത്തെ കുറിച്ചും മദർ സംശയം പ്രകടിപ്പിക്കുന്നതായി വിലയിരുത്തപ്പെട്ടിട്ടുണ്ട്.

തന്റെ ആന്തരീക സംഘർഷങ്ങളും, ലോകം നൽകുന്ന ആദരവും തമ്മിൽ അന്തരമുണ്ടാകരുത് എന്ന് മദർ മനസ്സിലാക്കിയിരുന്നു എന്ന് വേണം കരുതാൻ. തന്റെ പുഞ്ചിരി ചിലപ്പോഴെല്ലാം ഒരു മുഖം മൂടിയാണെന്നും, തിരുവസ്ത്രം എല്ലാം മൂടിവയ്ക്കുന്നു എന്നും മദർ എഴുതുന്നു. തന്റെ വാക്കുകൾ കൃത്രിമമാണോ എന്നും മദർ അതിശയിക്കുന്നു.

"ദൈവവുമായി എന്റെ ഹൃദയം ബാന്ധവത്തിലാണ് ഞാൻ പറയുന്നു, പരമമായ സ്‌നേഹമായി ഞാൻ അതിനെ വിശേഷിപ്പിക്കുന്നു..."തനിക്കരികില്‍ എത്തിയ  ഒരു അഗതിയെ ആശ്വസിപ്പിക്കുവാൻ മദർ പറഞ്ഞ വാക്കുകളാണിത്. ഇങ്ങനെയുള്ള വാക്കുകളില്‍ ആ സ്നേഹത്തിന്‍റെ ഉറപ്പില്‍ എവിടെയോ അവിശ്വാസം സൃഷ്ടിക്കുന്ന ചാഞ്ചല്യം പ്രകടമാകുന്നു എന്നാണ് വാദിക്കപ്പെട്ടത്.

ഒരു സന്യാസിനിയുടെ ജീവിതത്തിൽ ഇത്രമാത്രം ആത്മീയ ശൂന്യത നിറഞ്ഞു നില്‍ക്കുന്നതിനെ കുറിച്ച് താൻ മറ്റൊരു പുസ്തകത്തിലും വായിച്ചിട്ടില്ലെന്നു ജെസ്യൂട്ട് മാഗസിൻ എഡിറ്റർ ആയ റെവ. ജെയിംസ് മാർട്ടിൻ പറയുന്നു. Come be my Light എന്ന പുസ്തകത്തെക്കുറിച്ചായിരുന്നു ഈ പരാമര്‍ശം.

മദർ തെരേസ ഒരിക്കൽ മിഷൻ ഓഫ് ചാരിറ്റി സിസ്റ്റർമാർക്കായി അയച്ച ഒരു കത്ത് താൻ വായിക്കാൻ ഇടയായെന്നും, അതിൽ എഴുതിയിരിക്കുന്ന കാര്യങ്ങൾ ആരെങ്കിലും പരസ്യമായി പറയുവാൻ തയ്യാറായാൽ മദറിനെ കുറിച്ചുള്ള ലോകജനതയുടെ കാഴ്ചപാടിൽ പ്രകടമായ മാറ്റം ഉണ്ടാകുമെന്നും പുസ്തകത്തിന്‍റെ എഡിറ്റർ ആയ റെവ. ബ്രയാൻ തന്നെ സൂചിപ്പിക്കുന്നുണ്ട്.

മദർ തെരേസയെ വിശുദ്ധയായി പ്രഖ്യാപിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായിട്ടാണ്, ഈ സ്വകാര്യകത്തുകൾ സജീവ ചർച്ചയിലേക്ക് വന്നത്. മദർ അനുഭവിച്ച ഇരുളടഞ്ഞ ഈ ആത്മീയശൂന്യതയ്ക്ക് സഭ അത്ര പ്രാധാന്യം നൽകുന്നില്ല.

16 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെയിൻറ് ജോൺ, തന്‍റെ  ആത്മീയതയുടെ വളർച്ചയില്‍ ഇത്തരം ഇരുണ്ട രാത്രികൾ പോലെയുള്ള അനുഭവങ്ങളിലൂടെ കടന്നു പോയിട്ടുണ്ട് എന്ന് സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.

എന്നാൽ വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടുന്നവരിൽ, ഏറ്റവും അധികകാലം ഈ ശൂന്യത നേരിട്ടത് മദർ തെരേസയ്ക്കാണ് എന്ന് കരുതപ്പെടുന്നു. 18 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സെയിൻറ് പോളിന് ഈ നിരാശാനുഭവം 45 വർഷമാണ് എന്ന് വിലയിരുത്തപ്പെട്ടിട്ടുണ്ട്. മദറിന് ഇത് 50 വർഷവും!ബി മൈ ലൈറ്റ് എന്ന പുസ്തകം ചരിത്രമാവുകയാണ്. മദർ തന്നെ എഴുതിയ ഈ പുസ്തകത്തിലെ വരികളിലൂടെയാണ് മുഖ്യമായും ഇക്കാര്യങ്ങൾ വിലയിരുത്തപ്പെട്ടിട്ടുള്ളത്, അനുബന്ധമായി ലഭ്യമായ ഇതര രേഖകളും പരിശോധനാ വിഷയമാക്കിയിരുന്നു. ഈ പുസ്തകം അറിയപ്പെടുന്നത് ഇനി മദർ തെരേസ അഗതികളുടെ ഇടയിൽ നടത്തിയ സുവിശേഷം എന്നായിരിക്കുകയില്ല. ദൈവത്തെയും ആ ആത്മീയ സാന്നിധ്യത്തെയും  സംശയിച്ച ഒരു ജനതയുടെ ഇടയിലെ സുവിശേഷം' എന്നായിരിക്കും ഈ പുസ്തകം അറിയപ്പെടുക അമേരിക്കൻ നവോത്ഥാന പ്രവർത്തനസംഘടനയായ മാർട്ടിൻ വിവരിക്കുന്നു.

'നീതിമാൻ ആരും ഇല്ല, ഒരുത്തൻ പോലുമില്ല' എന്ന വചനവും വിശുദ്ധ വേദപുസ്തകം പഠിപ്പിക്കുന്നു. ക്രിസ്തുവും ക്രൂശിക്കപ്പെടുവാൻ ഒരുങ്ങുമ്പോൾ മാനസികസമ്മർദത്തിന് കീഴ്‌പ്പെടുന്നത് കാണാം, അത് ഹൃസ്വനേരത്തെക്കായിരുന്നു എന്ന് മാത്രം.

വിശുദ്ധരായി വാഴ്ത്തപ്പെടുന്നവർ ജീവിച്ചത് മനുഷരായി തന്നെയായിരിക്കുമ്പോൾ, മാനസിക സമ്മർദങ്ങളിൽ അവർ അകപ്പെടുക സ്വാഭാവികം. എന്നാൽ അതിനെ, പ്രാർത്ഥനയോടെ എങ്ങനെ അതിജീവിക്കുന്നു എന്നുള്ളതാണ് സഭ പരിശോധിക്കുന്നത്. അഗതികളുടെ അമ്മ മദർ തെരേസ ഇനി വാഴ്ത്തപ്പെട്ടവരുടെ ഗണത്തിൽ എത്തുന്നത് ഈ നിലപാടുകളെ തുടർന്നാണ്.

ടൈം.കോമിൽ ഡേവിഡ് വാൻ ബിയ്മ എഴുതിയ ലേഖനത്തോട് കടപ്പാട്

വിവർത്തനം: ഷീജ അനിൽ 

Read More >>