മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു

കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നാകും മദര്‍ ഇനി അറിയപ്പെടുക

മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു

വത്തിക്കാന്‍: അഗതികളുടെ മാലാഖ മദര്‍ തെരേസയെ വിശുദ്ധയായി പ്രഖ്യാപിച്ചു.വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ നടന്ന ചടങ്ങില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാണ് മദര്‍ തെരേസയെ വിശുദ്ധയായി നാമകരണം ചെയ്തത്.കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസ എന്നാകും മദര്‍ ഇനി അറിയപ്പെടുക.

വിശുദ്ധരുടെ നാമകരണച്ചടങ്ങുകള്‍ക്കായി രൂപീകരിച്ച തിരുസംഘത്തിന്‍റെ തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ അമാത്തോ, പോസ്റ്റുലേറ്റര്‍, ഡോ. ബ്രയന്‍ കോവോജയ്‌ചുക് എന്നിവര്‍ക്കൊപ്പമാണു മാര്‍പാപ്പ അള്‍ത്താരയിലേക്ക് എത്തിയത്. ജപമാല പ്രാര്‍ഥനയോടെ ചടങ്ങിന് തുടക്കം കുറിച്ചു. പിന്നാലെ മദറിന്റെ  ജീവചരിത്ര വിവരണവും നടക്കുകയുണ്ടായി. ഇതിനു ശേഷമാണു മാര്‍പാപ്പ ഔദ്യോഗിക നാമകരണ പ്രഖ്യാപനം നടത്തിയത്.


ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര മന്ത്രി സുഷമ സ്വരാജ് ചടങ്ങുകളില്‍ പങ്ക് ചേര്‍ന്നു. സഭാ പ്രതിനിധികളായി സിബിസിഐ പ്രസിഡന്റും സിറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പുമായ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ, സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, മുംബൈ അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷസ്, റാഞ്ചി അതിരൂപതാ അധ്യക്ഷന്‍ കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോ, കൊല്‍ക്കത്ത ആര്‍ച്ച് ബിഷപ് ഡോ. തോമസ് ഡിസൂസ തുടങ്ങിയവരും പങ്കെടുത്തു

Read More >>