ലണ്ടനില്‍ ട്യൂഷന്‍ അദ്ധ്യാപകര്‍ക്ക് നല്ലകാലം

2005ല്‍ ലണ്ടനിലെ 18% വിദ്യാര്‍ത്ഥികളാണ് ട്യൂഷന്‍ ക്ലാസകള്‍ക്ക് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ 2016 ആകുമ്പൊഴേക്കും ഇത് 25% ആയി.

ലണ്ടനില്‍ ട്യൂഷന്‍ അദ്ധ്യാപകര്‍ക്ക് നല്ലകാലം

ലണ്ടന്‍: ലണ്ടനിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ ട്യൂഷന്‍ ക്ളാസുകള്‍ക്ക് പോകുന്നവരുടെ എണ്ണം വര്‍ദ്ധിച്ചതായി റിപ്പോര്‍ട്ട്. ഗ്രാമര്‍ സ്‌കൂളുകളേയും എന്‍ട്രന്‍സ് കോച്ചിങ്ങ് സെന്ററുകളേയുമാണ് വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ആശ്രയിക്കുന്നത്.2005ല്‍ ലണ്ടനിലെ 18% വിദ്യാര്‍ത്ഥികളാണ് ട്യൂഷന്‍ ക്ലാസകള്‍ക്ക് പോയിക്കൊണ്ടിരുന്നത്. എന്നാല്‍ 2016 ആകുമ്പൊഴേക്കും ഇത് 25% ആയി.

സന്നദ്ധസേവന സംഘടനയായ സട്ടന്‍ ട്രസ്റ്റിന്റെ പഠനത്തിലാണ് ഇക്കാര്യമുള്ളത്. ഇംഗ്ലണ്ടിലെയും വെയ്ല്‍സിലെയും 11 നും 16നും ഇടയില്‍ പ്രായമുള്ള സ്‌കൂള്‍ കുട്ടികളില്‍ പത്തിലൊരാള്‍ ട്യൂഷനു പോകുന്നതായും പഠനഫലം വ്യക്തമാക്കുന്നു.


ലണ്ടിലെ 40% കുട്ടികളും ട്യൂഷന്‍ ക്ലാസുകളെ ആശ്രയിക്കുന്നവരാണ്. ഇതിനായി മണിക്കൂറില്‍ ശരാശരി 27 പൗണ്ട് ആണ് ഓരോ വിദ്യാര്‍ത്ഥിയും ചിലവഴിക്കുന്നത്. പത്തില്‍ നാല് സ്‌കൂള്‍ അദ്ധ്യാപകരും ട്യൂഷനുകളിലൂടെ അധിക വരുമനം നേടുന്നവരാണെന്ന് പഠനത്തിലുണ്ട്.

സ്വകാര്യ അദ്ധ്യാപന മേഖലയില്‍ വര്‍ഷം ശരാശരി 2 ബില്ല്യണ്‍ പൗണ്ട് ഇതിലൂടെ വരുമാനം ലഭിക്കുന്നുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. എന്നാല്‍ സ്വകാര്യ ട്യൂഷന്‍ വിദ്യാഭ്യാസ രംഗത്ത് അസമത്വം സൃഷ്ടിക്കുമെന്നാണ് സട്ടന്‍ ട്രസ്റ്റിന്റെ വിലയിരുത്തല്‍. 1600 അദ്ധ്യാപകര്‍ക്കിടയിലാണ് സംഘടന പഠനം നടത്തിയത്