മേജര്‍ മഹാദേവനൊപ്പം അച്ഛന്‍ മേജര്‍ സഹദേവനും വരുന്നു ; മോഹന്‍ലാല്‍-മേജര്‍ രവി ചിത്രം '1971, ബിയോണ്ട് ബോര്‍ഡേർസ് ' മാര്‍ച്ചില്‍ ആരംഭിക്കുന്നു

തെലുങ്ക് സിനിമയിലെ പ്രശസ്ത യുവതാരം റാണ ദഗ്ഗുബതിയും മോഹന്‍ലാലിനൊപ്പം ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു

മേജര്‍ മഹാദേവനൊപ്പം അച്ഛന്‍ മേജര്‍ സഹദേവനും വരുന്നു ; മോഹന്‍ലാല്‍-മേജര്‍ രവി ചിത്രം

മോഹന്‍ലാലും മേജര്‍ രവിയും വീണ്ടും ഒന്നിക്കുന്നു. കീര്‍ത്തിചക്രയില്‍ തുടക്കമിട്ട മേജര്‍ മഹാദേവന്‍ പരമ്പരയിലെ നാലാം ചിത്രമായ '1971, ബിയോണ്ട് ബോര്‍ഡേർസ് ' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ഇക്കുറി മോഹന്‍ലാല്‍ ഇരട്ട വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

മേജര്‍ മഹാദേവന് പുറമേ, മേജര്‍ മഹാദേവന്റെ അച്ഛനായ മേജര്‍ സഹദേവനായും ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നു. തെലുങ്ക് സിനിമയിലെ പ്രശസ്ത യുവതാരം റാണ ദഗ്ഗുബതിയും മോഹന്‍ലാലിനൊപ്പം ഒരു പ്രധാന വേഷത്തെ അവതരിപ്പിക്കുന്നു. ഇന്ത്യ-പാകിസ്ഥാന്‍ യുദ്ധകാലത്ത് നടന്ന ഒരു സംഭവമാണ് ചിത്രത്തിന്റെ പ്രമേയം. രാജസ്ഥാന്‍ പശ്ചാത്തലമാക്കിയായിരിക്കും ചിത്രം ഒരുങ്ങുക.

റെഡ് റോസ് ക്രിയേഷന്‍സിന്റെ ബാനറില്‍ ഹനീഫ് മുഹമ്മദ്‌ നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ചില്‍ ആരംഭിക്കും.