അധ്യാപകരെയും നിയന്ത്രിക്കാൻ സർക്കാർ; ക്ലാസ്സ് സമയത്ത് അധ്യാപകർക്ക് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും വേണ്ടെന്ന് സർക്കുലർ

സ്‌കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ ജി.ഒ. പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ അധ്യാപക സംഘടനാ പ്രവർത്തനം ഉൾപ്പെടെ വാട്സാപ്പിലൂടെയും മറ്റും ചെയ്തുകൊണ്ടിരിക്കുന്ന പല അധ്യാപകർക്കും ഇത് ആപ്പാകുമെന്നാണ് കേൾക്കുന്നത്.

അധ്യാപകരെയും നിയന്ത്രിക്കാൻ സർക്കാർ; ക്ലാസ്സ് സമയത്ത് അധ്യാപകർക്ക് മൊബൈൽ ഫോണും സോഷ്യൽ മീഡിയയും വേണ്ടെന്ന് സർക്കുലർ

തിരുവനന്തപുരം: ഓഫീസ് സമയത്തെ ആഘോഷങ്ങളും ഓണപ്പൂക്കളവും നിയന്ത്രിച്ചുകൊണ്ടുള്ള സർക്കാർ നിർദേശങ്ങൾക്ക് പിന്നാലെ സർക്കാർ/എയ്ഡഡ് സ്‌കൂൾ അധ്യാപകരെ നിയന്ത്രിക്കാനൊരുങ്ങി വിദ്യാഭ്യാസവകുപ്പും. ക്ലാസ് സമയത്ത് അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ ഫെയ്‌സ്ബുക്ക്, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിക്കുകയോ ചെയ്യുന്നത് അനുവദനീയമല്ലെന്നാണ് സർക്കുലറിൽ പറയുന്നത്.

പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് വേണ്ടി അക്കാദമിക് വിഭാഗം അഡീഷണൽ ഡയറക്ടർ ഒപ്പു വച്ചിരിക്കുന്ന സർക്കുലറിൽ ഇക്കാര്യം കർശനമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടുന്ന ഉത്തരവാദിത്തം ബന്ധപ്പെട്ട സ്‌കൂൾ പ്രധാനാധ്യാപകർക്കും വിദ്യാഭ്യാസ ഓഫീസർക്കുമാണെന്ന് പറയുന്നു. സ്‌കൂളുകളിൽ വിദ്യാർത്ഥികൾ മൊബൈൽഫോൺ ഉപയോഗിക്കുന്നത് വിദ്യാഭ്യാസവകുപ്പ് തടഞ്ഞിട്ടുണ്ട്.


GO related to teachers

സ്‌കൂളുകളിലെ മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുന്നതുമായി ബന്ധപ്പെട്ട ബാലാവകാശ സംരക്ഷണ കമ്മീഷന്റെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എന്നാൽ അധ്യാപക സംഘടനാ പ്രവർത്തനം ഉൾപ്പെടെ വാട്സാപ്പിലൂടെയും മറ്റും ചെയ്തുകൊണ്ടിരിക്കുന്ന പല അധ്യാപകർക്കും ഇത് ആപ്പാകുമെന്നാണ് കേൾക്കുന്നത്.

കുട്ടികളുടെ ഓണാഘോഷവുമായി ബന്ധപ്പെട്ട് ഈയിടെ ഇറങ്ങിയ വിദ്യാഭ്യാസ വകുപ്പിന്റെ സർക്കുലർ വിവാദമായിരുന്നു. എന്നാൽ 'മൊബൈൽഫോൺ ഉപയോഗ നിയന്ത്രണ സർക്കുലറിന്' പൊതു സ്വീകാര്യത ലഭിച്ചമട്ടാണ്.

Read More >>