മുഖ്യമന്ത്രിയെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികള്‍; ഓണാഘോഷ നിയന്ത്രണ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എംഎം ഹസന്‍

ഇതിനെ വിവാദമാക്കാന്‍ എതിര്‍പ്പുമായി എത്തിയവര്‍ വര്‍ഗീയവാദികളാണ്. വിഷയം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നത് നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണെന്നും എംഎം ഹസന്‍ പറഞ്ഞു.

മുഖ്യമന്ത്രിയെ എതിര്‍ക്കുന്നവര്‍ വര്‍ഗീയവാദികള്‍; ഓണാഘോഷ നിയന്ത്രണ വിവാദത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി എംഎം ഹസന്‍

സര്‍ക്കാര്‍ ഓഫീസുകളിലെ ഓണാഘോഷം നിയന്ത്രിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടിക്ക് പ്രതിപക്ഷത്തു നിന്നും അപ്രതീക്ഷിത പിന്തുണ. മുഖ്യമന്ത്രിയുടെ നടപടിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് എംഎം ഹസനാണ് രംഗത്തെത്തിയത്.

മുഖ്യമന്ത്രി സദ്ദുദ്ദേശത്തോട് പ്രസ്തുത നിയന്ത്രണം കൊണ്ടു വന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ വിവാദമാക്കാന്‍ എതിര്‍പ്പുമായി എത്തിയവര്‍ വര്‍ഗീയവാദികളാണ്. വിഷയം വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുന്നത് നാടിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരാണെന്നും എംഎം ഹസന്‍ പറഞ്ഞു.

സര്‍ക്കാര്‍ ജോലി സമയങ്ങളില്‍ ഓണാഘോഷവും പൂക്കളമിടലും ഒഴിവാക്കണമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെ എതര്‍പ്പുമായി ബിജെപി ഉള്‍പ്പെടെയുള്ളവരാണ് രംഗത്തെത്തിയത്.

Read More >>