സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം ജനങ്ങളോടു ചോദിക്കുന്നത് തലയില്‍ ചുണ്ണമ്പു കല്ലുള്ളവര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ജി സുധാകരന്‍

എല്‍ഡിഎഫ് ഭരണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതു കണ്ടു കോണ്‍ഗ്രസുകാര്‍ക്ക് അസഹിഷ്ണുതയാണ്. അതു കൊണ്ടാണ് ആരോഗ്യമുള്ള കോണ്‍ഗ്രസുകാരെ വഴി തടയാന്‍ ഇറക്കുന്നത്- സുധാകരന്‍ പറഞ്ഞു.

സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം ജനങ്ങളോടു ചോദിക്കുന്നത് തലയില്‍ ചുണ്ണമ്പു കല്ലുള്ളവര്‍: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ജി സുധാകരന്‍

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ മന്ത്രി ജി സുധാകരന്‍. സമൂഹ മാധ്യമങ്ങളിലൂടെ സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങള്‍ സംബന്ധിച്ച് ആശയം തേടാനുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ശ്രമത്തെ വിമര്‍ശിച്ചാണ് ജി സുധാകരന്‍ രംഗത്തെത്തിയത്. തലയില്‍ ചുണ്ണാമ്പുകല്ല് ഉള്ളവരല്ലാതെ മറ്റാരും സഭയില്‍ ചര്‍ച്ച ചെയ്യേണ്ട കാര്യം ജനങ്ങളോടു ചോദിക്കില്ലെന്നു സുധാകരന്‍ പറഞ്ഞു.

സിഐടിയു ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതു സമ്മേളനം ആലപ്പുഴയില്‍ ഉദ്ഘാടനം ചെയ്യവേയാണ് പ്രതിപക്ഷത്തിനെതിരെ അദ്ദഹം ആഞ്ഞടിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയം രമേശ് ചെന്നിത്തലയും തലയ്ക്കു പ്രശ്‌നമമുള്ളവരാണ്. എല്‍ഡിഎഫ് ഭരണം നല്ല രീതിയില്‍ മുന്നോട്ടു പോകുന്നതു കണ്ടു കോണ്‍ഗ്രസുകാര്‍ക്ക് അസഹിഷ്ണുതയാണ്. അതു കൊണ്ടാണ് ആരോഗ്യമുള്ള കോണ്‍ഗ്രസുകാരെ വഴി തടയാന്‍ ഇറക്കുന്നത്- സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസിനു അധികാരമില്ലാതെ നിലനില്‍പ്പില്ലെന്നും അദ്ദേഹം പറഞ്ഞു. മോദിയുടെയും അമിത് ഷായുടെയും പ്രകടനം കണ്ട കോണ്‍ഗ്രസുകാര്‍ ബിജെപിയിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. സിഐടിയു ജില്ലാ പ്രസിഡന്റ് പിപി ചിത്തരഞ്ജന്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ പ്രമുഖ ഇടതുപക്ഷ ഡ്രേ് യൂണിയന്‍ നേതാക്കള്‍ പങ്കെടുത്തു.

Read More >>