രേഖകളില്ലാതെ കേരളത്തിലെത്തിച്ച ഝാർഖണ്ഡ് സ്വദേശികളെ നാട്ടിലേക്കു തിരിച്ചയച്ചു

ഒഡിഷയിൽ നിന്നുള്ള ആറു പെൺകുട്ടികൾ ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു.

രേഖകളില്ലാതെ കേരളത്തിലെത്തിച്ച ഝാർഖണ്ഡ് സ്വദേശികളെ നാട്ടിലേക്കു തിരിച്ചയച്ചു

പാലക്കാട് : ധൻബാദ് - ആലപ്പുഴ എക്സ്പ്രസ്സിൽ മതിയായ രേഖകളില്ലാതെ യാത്ര ചെയ്ത് ഷൊർണൂരിൽ ആർപിഎഫിന്റെ പിടിയിലായിരുന്ന ഝാർഖണ്ഡ് സ്വദേശികളെ തിരിച്ചയച്ചു.  15 സ്ത്രീകളേയും ഒൻപതു കുട്ടികളേയുമാണു തിരിച്ചയച്ചത്. ഒഡിഷ ഗിരഡി ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലെ ലീഗൽ കം പ്രൊബേഷൻ ഓഫീസർ, പ്രൊട്ടക്ഷൻ ഓഫീസർ(ഐ സി), പോലീസ് സബ് ഇൻസ്പെക്ടർ,നാലു വനിതാ പോലീസ് കോൺസ്റ്റബിൾമാർ എന്നിവരടങ്ങിയ സംഘം ഷൊർണൂരിലെത്തിയിരുന്നു.

മതിയായ രേഖകളില്ലതെ കടത്തിക്കൊണ്ടു വരികയായിരുന്ന 36 പേരെ കഴിഞ്ഞ ജൂൺ 29 നാണ് റെയിൽവേ സുരക്ഷാ സേന കസ്റ്റഡിയിലെടുത്തത്. ഇതിൽ ഒഡിഷ, ഝാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് ഉണ്ടായിരുന്നത്. പാലക്കാട് മുട്ടിക്കുളങ്ങര സർക്കാർ മന്ദിരത്തിലായിരുന്നു ഇവരെ പാർപ്പിച്ചിരുന്നത്.  സംഘത്തിലെ ഒഡീഷ സ്വദേശികളെ കഴിഞ്ഞ മാസം തിരിച്ചയച്ചിരുന്നു.


ഒഡിഷയിൽ നിന്നുള്ള ആറു പെൺകുട്ടികൾ  ലൈംഗിക ചൂഷണത്തിന് ഇരയായതായി കണ്ടെത്തിയിരുന്നു. പിന്നീട് സംഘത്തിൽ പെട്ട ഒൻപതു പെൺകുട്ടികളേയും ഇവരോടൊപ്പമുണ്ടായിരുന്ന സ്ത്രീകളേയും  വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു .

സംഘത്തിലുണ്ടായിരുന്ന ഝാർഖണ്ഡ് സ്വദേശികളായ അഞ്ചു പുരുഷൻമാരെ അന്നു തന്നെ  റെയിൽവേ പൊലീസ് അറസ്റ്റു ചെയ്തിരുന്നു .

Story by
Read More >>