തിരിച്ചുവരവ് ആഘോഷമാക്കി; മെസ്സിയുടെ മികവില്‍ അര്‍ജന്റീന ജയിച്ചു

ആദ്യപകുതിയില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട പൗളോ ഡൈബാല പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും അര്‍ജന്റീനയെ മറികടക്കാന്‍ ഉറുഗ്വേയ്ക്കായില്ല.

തിരിച്ചുവരവ് ആഘോഷമാക്കി; മെസ്സിയുടെ മികവില്‍ അര്‍ജന്റീന ജയിച്ചു

ബ്യൂണസ്അയേഴ്സ്: ലോകകപ്പ് ഫുട്ബോള്‍ യോഗ്യത മത്സരത്തില്‍ മെസ്സിയുടെ ഗോളിന്റെ മികവില്‍ അര്‍ജന്‍റീന ഉറുഗ്വേയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. കോപ്പ അമേരിക്ക ഫുട്ബോള്‍ ഫൈനലിലെ തോല്‍വിക്ക് പിന്നാലെ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച മെസ്സിയുടെ ഉഗ്രന്‍ തിരിച്ചുവരവിനു ഈ മത്സരം സാക്ഷിയായി.

43ാം മിനിട്ടിലായിരുന്നു കാത്തിരിപ്പിന് വിരമാമിട്ട് അര്‍ജന്റീനയ്ക്കായി മെസിയുടെ വിജയ ഗോള്‍ പിറന്നത്.  ഈ ജയത്തോടെ ദക്ഷിണ അമേരിക്കയന്‍ യോഗ്യതാ ഗ്രൂപ്പില്‍ 14 പോയന്റുമായി അര്‍ജന്റീന ഒന്നാം സ്ഥാനത്തേക്ക് കയറി. തോറ്റെങ്കിലും 13 പോയന്റുള്ള ഉറുഗ്വേ രണ്ടാം സ്ഥാനത്തുണ്ട്.

ആദ്യപകുതിയില്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട പൗളോ ഡൈബാല പുറത്തുപോയതോടെ പത്തുപേരായി ചുരുങ്ങിയെങ്കിലും അര്‍ജന്റീനയെ മറികടക്കാന്‍ ഉറുഗ്വേയ്ക്കായില്ല.

Read More >>