കേരളത്തില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിക്ക് മേനക ഗാന്ധിയുടെ നിര്‍ദ്ദേശം

ബിജെപി ദേശീയ കൗണ്‍സില്‍ യോഗവേദിയില്‍വെച്ചാണ് ഡിജിപിക്ക് ഇങ്ങനെയൊരു നിര്‍ദ്ദേശം മന്ത്രി നല്‍കിയത്.

കേരളത്തില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ ഡിജിപിക്ക് മേനക ഗാന്ധിയുടെ നിര്‍ദ്ദേശം

കോഴിക്കോട്: കേരളത്തില്‍ തെരുവുനായ്ക്കളെ കൊന്നൊടുക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് കേന്ദ്രമന്ത്രി മേനക ഗാന്ധിയുടെ നിര്‍ദ്ദേശം.

ബിജെപി ദേശീയ കൗണ്‍സില്‍ യോഗവേദിയില്‍വെച്ചാണ് ഡിജിപിക്ക് ഇങ്ങനെയൊരു നിര്‍ദ്ദേശം മന്ത്രി നല്‍കിയത്. ദേശീയ കൗണ്‍സില്‍ യോഗത്തിന് പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവരെത്തിയ സാഹചര്യത്തില്‍ സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താന്‍ ഡിജിപി എത്തിയപ്പോഴാണ് മേനക ഗാന്ധി വിഷയം അദ്ദേഹത്തിന് മുന്നില്‍ അവതരിപ്പിച്ചത്.

തെരുവുനായ്ക്കളെ കൊല്ലുന്ന ക്രൂരത കേരളത്തില്‍ രൂക്ഷമാണെന്ന് പറഞ്ഞ മന്ത്രി നായ്ക്കളെ കൊന്നൊടുക്കുന്നതിനു പിന്നില്‍ സ്ഥാപിത താത്പര്യക്കാരാണെന്നും അവരെ കണ്ടെത്തി കേസെടുക്കണമെന്നും ബെഹ്റയോട് ആവശ്യപ്പെട്ടു. ഈ വിഷയത്തില്‍ കേന്ദ്രനിയമം കര്‍ശനമായി പാലിക്കണമെന്നും നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ ശക്തമായ നടപടികള്‍ക്ക് താന്‍ ശുപാര്‍ശ ചെയ്യുന്നുവെന്നും മേനക ഗാന്ധി പറഞ്ഞു.

Read More >>