"മൃഗ സംരക്ഷണ ബില്‍ പാസാക്കുക, മൃഗ സംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കുക"

സെപ്റ്റംബര്‍ 18 ഞായറാഴ്ച ശാന്തി പ്രകടനം നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ മൃഗസംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.

"മൃഗ സംരക്ഷണ ബില്‍ പാസാക്കുക, മൃഗ സംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കുക"

മൃഗ സംരക്ഷണ ബില്‍ പാസാക്കുക, മൃഗ സംരക്ഷണ നിയമങ്ങള്‍ നടപ്പിലാക്കുക മുതലായ ആവശ്യങ്ങള്‍ക്കായി ഇന്ത്യയൊട്ടാകെ 62 നഗരങ്ങളിലും ലോകത്ത് മുഴുവനായി 72 സ്ഥലങ്ങളിലും സെപ്റ്റംബര്‍ 18 ഞായറാഴ്ച ശാന്തി പ്രകടനം നടത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിന് മുന്‍പില്‍ മൃഗസംരക്ഷണ സമതിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നു.

004 pic

"ഇന്ത്യയില്‍ മൃഗ പീഡനം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ മൃഗങ്ങള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ശിക്ഷ വര്‍ധിപ്പിക്കേണ്ടത് അത്യാവശ്യമാണെന്ന് നിരീക്ഷിക്കപ്പെടുന്നു. അറവുമൃഗങ്ങളായാലും വളര്‍ത്തുമൃഗങ്ങളായാലും മനുഷ്യന്‍ നിഷ്ക്കരുണം ഉപയോഗിച്ച് തള്ളുന്നു. "


001 pic

നിലവിലെ പിസിഎ ആക്റ്റ് പ്രകാരം ശിക്ഷ കാലഹരണപ്പെട്ടതും അപര്യാപ്തവുമാണ്. അതിനാല്‍, മൃഗസംരക്ഷണ കരടു ബില്ലിന്റെ അംഗീകാരം കാലത്തിന്റെ ആവശ്യമാണ്‌." പ്രകടനത്തില്‍ പങ്കെടുത്തു കൊണ്ട് മൃഗ സ്നേഹികള്‍ പറയുന്നു. 

Story by
Read More >>