ഇംഗ്ലണ്ടിന്റെയും വിശ്വാസികളുടെയും ഹൃദയം തൊട്ടറിഞ്ഞ് മാര്‍ സ്രാമ്പിക്കല്‍... എങ്ങും ഊഷ്മള സ്വീകരണം

ചെറുപ്പത്തിന്റെ ആവേശവും സ്‌നേഹത്തിന്റെ പുഞ്ചിരിയുമായി എത്തുന്ന മാര്‍ സ്രാമ്പിക്കലിനെ കാത്ത് എങ്ങും വിശ്വാസികളുടെ നീണ്ട നിര

ഇംഗ്ലണ്ടിന്റെയും വിശ്വാസികളുടെയും ഹൃദയം തൊട്ടറിഞ്ഞ് മാര്‍ സ്രാമ്പിക്കല്‍... എങ്ങും ഊഷ്മള സ്വീകരണം

ഫാ: ബിജു കുന്നക്കാട്


ചെറുപ്പത്തിന്റെ ആവേശവും സ്‌നേഹത്തിന്റെ പുഞ്ചിരിയുമായി എത്തുന്ന മാര്‍ സ്രാമ്പിക്കലിനെ കാത്ത് എങ്ങും വിശ്വാസികളുടെ നീണ്ട നിര. വിജയകരമായി നടന്നു വരുന്ന പ്രാഥമിക സന്ദര്‍ശനങ്ങള്‍ പകുതി കഴിഞ്ഞപ്പോള്‍ ഗ്രേറ്റ് ബ്രിട്ടന്റെ പുതിയ ഇടയനും ആവേശത്തില്‍. തങ്ങള്‍ക്കു സ്വന്തമായി കിട്ടിയ പിതാവിനെ കാണാന്‍ എല്ലായിടത്തും ജനത്തിരക്ക്. തികച്ചും അനൗദ്യോഗികമായ ഒരു സന്ദര്‍ശന പരിപാടിയായിരുന്നു ഇതെങ്കിലും വിശ്വാസികള്‍ക്ക് നിയുക്ത മെത്രാന്‍ മെത്രാനായതു പോലെ തന്നെ.


paravsi new 01ബക്കിംഗ്ഹാം ചാപ്ലയന്‍സി ബേയിലെ സന്ദര്‍ശനത്തിനു ശേഷം മാര്‍ സ്രാമ്പിക്കല്‍ ഫാ: സോജി ഓലിക്കല്‍ നേതൃത്വം നല്‍കുന്ന സെഹിയോന്റെ യുകെയിലെ പ്രവര്‍ത്തനങ്ങള്‍ ചോദിച്ചു മനസിലാക്കി. തുടര്‍ന്ന് ഇന്നലെ ലണ്ടനില്‍ എത്തിചേര്‍ന്ന നിയുക്ത മെത്രാനെ മെതാന്‍ അഭിഷേകത്തിന്റെ ജനറല്‍ കണ്‍വീനര്‍ ഫാ: തോമസ് പാറയടിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. സൗത്ത് ആര്‍ക്ക് രൂപതയില്‍ ചാപ്ലയിന്‍ ഫാ: ഹാന്‍സ് പുതിയകുളങ്ങര നല്‍കിയ സ്വീകരണത്തിനു ശേഷം ലീ. കാറ്റ്‌ഫോര്‍ഡ്, ബ്രോംലി, ഡാര്‍ട്ട്‌ഫോര്‍ഡ്, ടോള്‍വര്‍ത്ത്, ട്രോങ്ങന്‍ഹീത്ത്, മോര്‍ഡന്‍, സൗത്തബറോ, മെയ്സ്സ്‌സ്‌റ്റോണ്‍, ഗില്ലിംഗ്ഹാം, തുടങ്ങിയ സ്ഥലങ്ങള്‍ പിതാവ് സന്ദര്‍ശിച്ചു. ഫാ: യുക് എമേക്കാതാജി, ഫാ: മൈക്കിള്‍ ലവല്‍, ഫാ: ബിനോയി നിലയത്തുങ്കല്‍ തുടങ്ങിയവരുമായും കാന്റര്‍ബറി, ചെസ്റ്റ്ഫീല്‍ഡ്, ബ്രോഡ്‌സ്‌റ്റെയേഴ്‌സ് കൂട്ടായ്മയുമായും ആശയവിനിമയം നടത്തി. വൈകിട്ട് 6.30 ന്  ബ്രന്‍ഡ്‌വുഡ് രൂപതയില്‍ ചാപ്പയിന്‍ ഫാ: സെബാസ്റ്റ്യന്‍ ചാമക്കാല നിയുക്ത മെത്രാനെ സ്വീകരിച്ചു. തുടര്‍ന്ന് അവിടത്തെ വിശ്വാസികളുമായി സമയം ചെലവഴിച്ചു.

paravasi newഇതിനായി പ്രസ്റ്റണ്‍ മെത്രാഭിഷേക വേദി ഉള്‍കൊളളുന്ന ലങ്കാസ്റ്റര്‍ രൂപതയുടെ മെത്രാന്‍ റവ: ഡോ: മൈക്കിള്‍ ജി കാംബെല്ലുമായും മാര്‍ സ്രാമ്പിക്കല്‍ കൂടിക്കാഴ്ച നടത്തി. മാര്‍ സ്രാമ്പിക്കല്ലിന്റെ മെത്രാഭിഷേക ശുശ്രൂഷകളില്‍ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം സഹകാര്‍മ്മികന്‍ കൂടിയാണ് റവ: ഡോ: മൈക്കിള്‍ ജി കാംബെല്‍. തന്നെ കാത്തു നില്‍ക്കുന്ന വൈദീകരുടെയും വിശ്വാസികളുടെയും സ്‌നേഹവും വിശ്വാസതീക്ഷണതയും തനിക്ക് വലിയ ഊര്‍ജ്ജം പകരുന്നതായി മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. മെത്രാഭിഷേകത്തിന്റെ സുഗമമായ നടത്തിപ്പിനായി ക്രമീകരിക്കപ്പെട്ട പതിനഞ്ചോളം കമ്മിറ്റികള്‍ ഊര്‍ജ്ജസ്വലമായി പ്രവര്‍ത്തിച്ചു വരുന്നതായി ജനറല്‍ കണ്‍വീനര്‍ ഫാ: തോമസ് പാറയടില്‍ അറിയിച്ചു. മെത്രാഭിഷേകത്തില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്ന് എത്തുന്ന മെത്രാന്‍മാരുടെ വിവരങ്ങള്‍ ലഭ്യമായി കൊണ്ടിരിക്കുകയാണെന്ന് മെത്രാഭിഷേകത്തിന്റെ പ്രാദേശിക സംഘാടകനായ ഫാ: ചൂരപൊയിലും അറിയിച്ചു.