നിലമ്പൂരില്‍ മാവോയിസ്റ്റും പൊലീസും തമ്മില്‍ വെടിവയ്പ്

പൊലീസിന്‍റെയും തണ്ടര്‍ബോള്‍ട്ടിന്‍റെയും നേതൃത്വത്തില്‍ വനത്തിനുള്ളില്‍ പരിശോധന തുടരുകയാണ്.

നിലമ്പൂരില്‍ മാവോയിസ്റ്റും പൊലീസും തമ്മില്‍ വെടിവയ്പ്

മലപ്പുറം: നിലമ്പൂരിലെ ടുങ്കയം മുണ്ടക്കടവ് കോളനിയില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍  വെടിവയ്പ്.ഇന്നലെ രാത്രിയാണ് സംഭവം. കോളനിയില്‍ ക്ലാസെടുക്കാനെത്തിയ മാവോയിസ്റ്റ് സോമനും സംഘത്തിനേയും പിടിക്കാന്‍ കാത്തിരുന്ന പോലീസിന് നേരെ വെടിയുതിര്‍ത്ത് അവര്‍രക്ഷപ്പെടുകയായിരുന്നു. വൈകിട്ട് ആറു മണിയോടെ നടന്ന സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. ആറുപേരാണ് സംഘത്തിലുണ്ടായിരുന്നത്

അഞ്ചു റൗണ്ട് വെടിയുതിർത്തതായി ഡിവൈഎസ്പി പറഞ്ഞു. പൊലീസിന്‍റെയും തണ്ടര്‍ബോള്‍ട്ടിന്‍റെയും നേതൃത്വത്തില്‍ വനത്തിനുള്ളില്‍ പരിശോധന തുടരുകയാണ്.

Story by
Read More >>