ആറുവയസ്സുകാരിക്ക് നേരെ പീഡനശ്രമം; ജ്വല്ലറി ഉടമ അറസ്റ്റില്‍

പെര്‍ളയില്‍ ജ്വല്ലറി നടത്തുന്ന ചിതാനന്ദ ആചാരി കുട്ടിയെ ജ്വല്ലറിക്കകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി.

ആറുവയസ്സുകാരിക്ക് നേരെ പീഡനശ്രമം; ജ്വല്ലറി ഉടമ അറസ്റ്റില്‍

കാസര്‍ഗോഡ്: ആറുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ജ്വല്ലറി ഉടമയെ പോലീസ് അറസ്റ്റ് ചെയ്തു. ബദിയടുക്ക പെര്‍ള സ്വദേശി ചിതാനന്ദ ആചാരിയെയാണ് ബദിയടുക്ക പോലീസ് അറസ്റ്റ് ചെയ്തത്.

പെര്‍ളയില്‍ ജ്വല്ലറി നടത്തുന്ന ചിതാനന്ദ ആചാരി കുട്ടിയെ ജ്വല്ലറിക്കകത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്നാണ് പരാതി. അവിടെ നിന്നും രക്ഷപ്പെട്ട കുട്ടി പിന്നീട് വീട്ടുകാരോട് വിവരം പറയുകയും വീട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയുമായിരുന്നു.

Read More >>