കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു

നേരത്തെ ഉപേക്ഷിക്കപ്പെട്ട ബോംബ്‌ പൊട്ടിയതാവാം എന്നാണ് പോലീസിന്റെ നിഗമനം

കാട് വെട്ടുന്നതിനിടെ ബോംബ് പൊട്ടി യുവാവിന് ഗുരുതരമായി പരിക്കേറ്റു

കണ്ണൂര്‍: കണ്ണൂര്‍ പേരാവൂരില്‍ കാട് വെട്ടുന്നതിനിടെ ബോംബ്‌ പൊട്ടി യുവാവിനു ഗുരുതര പരിക്ക്. പാലപ്പുഴ സ്വദേശി അബ്ദുള്‍ റസാഖ്(45)നാണ് പരിക്കേറ്റത്. തലയ്ക്കും മുഖത്തും കാലുകള്‍ക്കും ഗുരുതര പരിക്കുകളുണ്ട്.

വെള്ളിയാഴ്ച ഉച്ചക്ക് 12.30യോടെയാണ് സംഭവം. പേരാവൂരില്‍ മറ്റൊരു വ്യക്തിയുടെ വീട്ടുപറമ്പിലെ കാട് വൃത്തിയാക്കിക്കൊണ്ടിരിക്കവേയാണ് ബോംബ്‌ പൊട്ടിയത്. നേരത്തെ ഉപേക്ഷിക്കപ്പെട്ട ബോംബ്‌ പൊട്ടിയതാവാം എന്നാണ് പോലീസിന്റെ നിഗമനം. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് റസാഖ് ഇപ്പോള്‍.

Story by