അങ്കമാലിയില്‍ എസ്ബിടിയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം

കൗണ്ടറിന്റെ ഉള്ളില്‍ കടന്ന മോഷ്ടാവു കീപാഡും ക്യാഷ് ബോക്‌സും തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു.

അങ്കമാലിയില്‍ എസ്ബിടിയുടെ എടിഎം കൗണ്ടര്‍ തകര്‍ത്ത് കവര്‍ച്ചാ ശ്രമം

കൊച്ചി: അങ്കമാലിയില്‍ എസ്ബിഐയുടെ എടിഎം കൗണ്ടര്‍ തകര്‍ത്തു കവര്‍ച്ചാ ശ്രമം. ഞായറാഴ്ച്ച പുലര്‍ച്ചെയാണു കവര്‍ച്ചാ ശ്രമം നടന്നത്. കൗണ്ടറിന്റെ ഉള്ളില്‍ കടന്ന മോഷ്ടാവു  കീപാഡും ക്യാഷ് ബോക്‌സും തല്ലിത്തകര്‍ക്കാന്‍ ശ്രമിച്ചു. ഒരു വര്‍ഷത്തിനിടയില്‍ ഇതു ആറാം തവണയാണ് അങ്കമാലിയില്‍ എടിഎം കൗണ്ടറുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണ ശ്രമം  നടക്കുന്നത്.

ഞായറാഴ്ച രാവിലെ ഒമ്പതു മണിയോടെ പണമെടുക്കാനെത്തിയ ഇടപാടുകാരനാണ് എടിഎം കുത്തിപ്പൊളിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്നു  പോലീസ് സംഭവ സ്ഥലത്തു  എത്തുകയും മാനേജരെ വിളിച്ചുവരുത്തി വിശദമായി പരിശോധന നടത്തുകയും ചെയ്തു. വിരലടയാള വിദഗ്ധരും തെളിവെടുപ്പുനടത്തി. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറ ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മുഖം മറച്ചതിനാല്‍ പ്രതിയുടെ വ്യക്തമായ രൂപം മനസിലായിട്ടില്ല.

പുലര്‍ച്ചെ 4.18നും 4.48നും ഇടയ്ക്കാണ് മോഷണശ്രമം. മോഷ്ടാവ് നാലുതവണ എടിഎം കൗണ്ടറിനകത്തു കയറിയതും സിസിടിവിയില്‍ തെളിഞ്ഞിട്ടുണ്ട്. ടി ആകൃതിയിലുള്ള ഒരടി നീളമുള്ള മാരകായുധം ഉപയോഗിച്ചാണ് പൊളിക്കാന്‍ ശ്രമിച്ചത്. മുപ്പതു വയസ്സിനു താഴെ പ്രായം തോന്നിക്കുന്ന യുവാവു കറുത്ത ബനിയനും പാന്റ്‌സുമായിരുന്നു ധരിച്ചിരുന്നത്.

Story by
Read More >>