മോഹന്‍ലാലിന്റെ 'ഫുഡിങ്ങി'നെ പറ്റി പരാമര്‍ശിച്ചു മമ്മൂട്ടിയുടെ കമന്റ്

താൻ കണ്ടിട്ടുള്ളതിൽ വെച്ച്‌ ഏറ്റവും ആസ്വദിച്ച്‌ ഭക്ഷണം കഴിക്കുന്നത്‌ മോഹൻലാലെന്ന് മമ്മൂട്ടി പറഞ്ഞത്.

മോഹന്‍ലാലിന്റെ

മലയാളത്തിലെ സൂപ്പര്‍ മെഗാ താരങ്ങള്‍. മോഹന്‍ലാലും മമ്മൂട്ടിയും. ഇവരുടെ ആരാധകര്‍ തീയറ്ററിനകത്തും പുറത്തും സോഷ്യല്‍ മീഡിയയിലുമെല്ലാം അടിയും പിടിയും ഒക്കെയാണെങ്കിലും താരങ്ങള്‍ പരസ്പരം ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതിന്റെ ഏറ്റവും ഉത്തമ ഉദാഹരണമാണ് മമ്മൂട്ടി മോഹന്‍ലാലിന്‍റെ ആഹാര രീതികളെ കുറിച്ച് പറഞ്ഞ കമന്റ്.

താൻ കണ്ടിട്ടുള്ളതിൽ വെച്ച്‌ ഏറ്റവും ആസ്വദിച്ച്‌ ഭക്ഷണം കഴിക്കുന്നത്‌ മോഹൻലാലെന്ന് മമ്മൂട്ടി പറഞ്ഞത്. 

അദ്ദേഹം കഴിക്കുന്നത്‌ കണ്ടാൽ നമുക്കും കഴിക്കാൻ തോന്നുമെന്നും അത് കാണാന്‍ ഒരു പ്രത്യേക ഭംഗിയുണ്ടെന്നും മമ്മൂട്ടി കൂട്ടിചേര്‍ത്തു. 

ലോകത്ത്‌ അരിയാഹാരം കഴിക്കുന്നവർ കൂടാനുള്ള കാരണമെന്താണെന്ന് താൻ കണ്ടെത്തിയെന്നും മമ്മൂട്ടി പറയുന്നു. ഏറ്റവും കുറഞ്ഞ സ്ഥലത്ത്‌ കുറഞ്ഞ സമയം കൊണ്ട്‌ കൂടുതൽ വിളയുന്ന ധാന്യം നെല്ലായതാണ്‌ ഇതിനു കാരണമായി മെഗാതാരം കണ്ടെത്തിയത്‌.

ഒരു പ്രമുഖ മാധ്യമത്തിനു അനുവദിച്ച അഭിമുഖത്തിലാണ് മമ്മൂട്ടി തന്‍റെ മനസ്സ് തുറന്നത്.