മലപ്പുറം ജില്ലയില്‍ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ എണ്ണം ഒരു ലക്ഷത്തിലധികം : സ്ക്കൂള്‍ അധികൃതര്‍ തെറ്റായ കണക്കു നല്‍കിയതുമൂലമെന്ന് വിദ്യാഭാസ വകുപ്പ്

അയല്‍ജില്ലയായ കോഴിക്കോട്ട് ബാക്കി വന്നിരിക്കുന്നത് രണ്ടുലക്ഷത്തോളം പുസ്തകങ്ങള്‍

മലപ്പുറം ജില്ലയില്‍ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ എണ്ണം ഒരു ലക്ഷത്തിലധികം : സ്ക്കൂള്‍ അധികൃതര്‍ തെറ്റായ കണക്കു നല്‍കിയതുമൂലമെന്ന് വിദ്യാഭാസ വകുപ്പ്

മലപ്പുറം: ഓണപ്പരീക്ഷയടുക്കാറായിട്ടും  പതിനാറായിരത്തിലധികം കുട്ടികള്‍ക്ക് പുസ്തകം ലഭിച്ചിട്ടില്ലാത്ത മലപ്പുറം ജില്ലയില്‍ കെട്ടിക്കിടക്കുന്ന പുസ്തകങ്ങളുടെ എണ്ണം ഒരു ലക്ഷത്തിലധികം. വിദ്യാര്‍ഥികളുടെ എണ്ണത്തെക്കുറിച്ച് സ്ക്കൂള്‍ അധികൃതര്‍ തെറ്റായ കണക്കു നല്‍കിയതാണ് ഇത്രയധികം പുസ്തകങ്ങള്‍ ബാക്കി വരാന്‍ കാരണമെന്നാണ് വിദ്യാഭാസ വകുപ്പ് നല്‍കുന്ന വിശദീകരണം.

പാഠപുസ്തകഅച്ചടിയുടെ ചുമതല നിര്‍വ്വഹിക്കുന്ന കെബിപിഎസിന് (കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍സ് സൊസൈറ്റി) കീഴിലുള്ള സൊസൈറ്റികളാണ് സ്ക്കൂളുകളില്‍ പുസ്തകങ്ങള്‍ എത്തിക്കുന്നത്. പല സ്ക്കൂളുകളിലും ചില വിഷയങ്ങളില്‍ മാത്രം ആവശ്യത്തിലധികം പുസ്തകങ്ങള്‍ ലഭിച്ചു. എന്നാല്‍, ചിലയിടങ്ങളില്‍ പുസ്തകങ്ങള്‍ ലഭിച്ചിട്ടേയില്ല. പുതുക്കിയ സിലബസ് പ്രകാരമുള്ള കമ്പ്യൂട്ടര്‍ സയന്‍സിന്റെ എട്ട്, ഒമ്പത്, 10 ക്ലാസുകളിലെ പുസ്തകങ്ങള്‍ വിദ്യാര്‍ത്ഥികളിലേക്ക് എത്തിയിട്ടേയില്ല എന്നാണ് അറിയാന്‍ കഴിയുന്നത്‌.


അധ്യയന വര്‍ഷം ആരംഭിക്കുന്നതിനുമുന്പായി സ്ക്കൂള്‍ അധികൃതര്‍ വിദ്യാഭാസ വകുപ്പിന് വിദ്യാര്‍ഥികളുടെ എണ്ണത്തെക്കുറിച്ച് കൃത്യമായ കണക്കു സമര്‍പ്പിക്കേണ്ടതുണ്ട്. സ്ക്കൂള്‍ തുറന്നു ആറാം ദിനവും പുതുക്കിയ കണക്ക് സമര്‍പ്പിക്കണം. ഇത്തവണ തെറ്റായ കണക്കു നല്‍കിയതിനാലാണ് പുസ്തകങ്ങള്‍ ബാക്കി വന്നതെന്ന് വിദ്യാഭാസ വകുപ്പ് അധികൃതര്‍ പറയുന്നു. എന്നാല്‍, കണക്ക് സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ പ്രവര്‍ത്തനം കാര്യക്ഷമമായിരുന്നില്ലെന്നാണ് അധ്യാപകരുടെ വിശദീകരണം. ബാക്കി വന്ന പുസ്തകങ്ങള്‍ ജില്ല വിദ്യാഭാസ ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്.

മലപ്പുറത്ത് മാത്രമല്ല, അയല്‍ജില്ലയായ കോഴിക്കോട്ടും രണ്ടുലക്ഷത്തോളം പുസ്തകങ്ങള്‍ ബാക്കിവന്നിട്ടുണ്ട്.

Read More >>