മലബാര്‍ സിമന്റ്‌സ് അഴിമതി: കെ പത്മകുമാറിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു

കേസില്‍ പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയാണ് വിജിലന്‍സ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.

മലബാര്‍ സിമന്റ്‌സ് അഴിമതി: കെ പത്മകുമാറിനെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു

തൃശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതി കേസില്‍ മുന്‍ എംഡി കെ പത്മകുമാറിനെ ഈ മാസം ഒമ്പത് വരെ വിജിലന്‍സ് കസ്റ്റഡിയില്‍ വിട്ടു. തൃശൂര്‍ വിജിലന്‍സ് കോടതിയാണ് ഉത്തരവിട്ടത്.

കേസില്‍ പത്മകുമാര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഇത് തള്ളിയാണ് വിജിലന്‍സ് കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടത്.

പത്മകുമാറിനെ ഈ മാസം 11 വരെ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു വിജിലന്‍സ് ആവശ്യപ്പെട്ടത്. തിങ്കളാഴ്ച്ചയാണ് പത്മകുമാറിനെ വിജിലന്‍സ് അറസ്റ്റ് ചെയ്യുന്നത്.

സിമന്റ് വിപണനത്തിന് ഡീലര്‍മാരെ നിയോഗിച്ചതില്‍ വന്‍ തുക ക്രമക്കേട് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്.

വിപണിയിലെ മത്സരം നേരിടാനാണ് ഡീലര്‍മാര്‍ക്ക് ഇളവ് നല്‍കിയതെന്നായിരുന്നു ജാമ്യാപേക്ഷയില്‍ പത്മകുമാര്‍ വ്യക്തമാക്കിയിരുന്നത്. ബോര്‍ഡാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. തനിക്കെതിരെയുള്ള കേസും അറസ്റ്റും നിയമപരമല്ലെന്നും പത്മകുമാര്‍ കോടതിയില്‍ ഉന്നയിച്ചു.

Read More >>