വളപട്ടണം പാലത്തിൽ അറ്റകുറ്റപ്പണി തുടങ്ങി; ദേശീയപാതയിൽ നവംബർ അഞ്ചു വരെ ഗതാഗത നിയന്ത്രണം

ബസ്, ഇരുചക്ര -മുച്ചക്ര വാഹനങ്ങൾ, ആംബുലൻസ് എന്നിവയെ പാലത്തിലൂടെ തന്നെ കടത്തിവിടും.

വളപട്ടണം പാലത്തിൽ അറ്റകുറ്റപ്പണി തുടങ്ങി; ദേശീയപാതയിൽ നവംബർ അഞ്ചു വരെ ഗതാഗത നിയന്ത്രണം

കണ്ണൂർ: ഉത്തരമലബാറിലെ സുപ്രധാന പാലങ്ങളിലൊന്നായ വളപട്ടണം പാലത്തിൽ അറ്റകുറ്റപ്പണി തുടങ്ങി. പാലത്തിലൂടെയുള്ള ഗതാഗതം ഭാഗികമായി നിരോധിക്കുകയും ദേശീയപാതയിൽ നവംബർ അഞ്ച് വരെ ഗതാഗതം പുനഃക്രമീകരിക്കുകയും ചെയ്തു. ബസ്, ഇരുചക്ര -മുച്ചക്ര വാഹനങ്ങൾ, ആംബുലൻസ് എന്നിവയെ പാലത്തിലൂടെ തന്നെ കടത്തിവിടും.

പയ്യന്നൂർ ഭാഗത്തുനിന്നും കണ്ണൂർ, തലശ്ശേരി കോഴിക്കോട് ഭാഗങ്ങളിലേക്കുള്ള ടാങ്കർ ലോറി ഉൾപ്പെടെയുള്ള ചരക്കുവാഹനങ്ങൾ ചിറവക്കിൽ നിന്നും തളിപ്പറമ്പ് - ശ്രീകണ്ഠാപുരം - ഇരിക്കൂർ - ചാലോട് - മട്ടന്നൂർ കൂത്തുപറമ്പ് വഴി പോകണം. കോഴിക്കോട്, കണ്ണൂർ ഭാഗത്ത് നിന്നും പയ്യന്നൂർ, കാസർഗോഡ്, മംഗലാപുരം ഭാഗത്തേക്ക് പോകുന്ന ചരക്ക് വാഹനങ്ങൾ തലശ്ശേരി - കൂത്തുപറമ്പ് - മട്ടന്നൂർ - ചാലോട് - ഇരിക്കൂർ - ശ്രീകണ്ഠാപുരം - തളിപ്പറമ്പ് വഴി പോകണം.തളിപ്പറമ്പ് ഭാഗത്ത് നിന്ന് കണ്ണൂരിലേക്കും തിരിച്ചും ഉള്ള നാലുചക്ര വാഹനങ്ങൾ പറശ്ശിനിക്കടവ് വഴിയാണ് പോകേണ്ടത്.

പാലം തകർന്നു കുഴികൾ ഉൾപ്പെടെ രൂപപ്പെട്ടതിനാൽ വളപട്ടണം പാലത്തിലൂടെയുള്ള യാത്ര ദുഷ്കരമായിരുന്നു. പാലം അറ്റകുറ്റപ്പണി നടത്തി സംരക്ഷിക്കണമെന്ന് ഏറെ നാളായി ആവശ്യം ഉയർന്നിരുന്നു. മുൻപ് സമാനമായ രീതിയിൽ ദേശീശ പാതയിൽ മാഹി പാലത്തിലും അറ്റകുറ്റപ്പണി നടത്തിയിരുന്നു.

Read More >>